ബിഗ് ബോസ് താരം മജിസിയ ഭാനു ഡിംപലിന്റെ വീട്ടിൽ എത്തി വാക്കുപാലിച്ചു

Read Time:4 Minute, 18 Second

ബിഗ് ബോസ് താരം മജിസിയ ഭാനു ഡിംപലിന്റെ വീട്ടിൽ എത്തി വാക്കുപാലിച്ചു

ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസ് സീസൺ 3 വാശിയേറിയ മത്സരങ്ങൾക്ക് സാക്ഷ്യം വഹിക്കുമ്പോഴും, വികാരഭരിതമായ ഒരുപാട് രംഗങ്ങൾക്ക് കൂടിയാണ് വേദിയാകുന്നത്. പല സ്ഥലങ്ങളിൽ നിന്നും എത്തിയവർ ഒരുമിച്ചു ഒരു കുടക്കീഴിൽ കഴിയുമ്പോൾ അവർക്കിടയിലുണ്ടാകുന്ന അസ്വാരസ്യങ്ങളും, വിവാദങ്ങളും പ്രണയവും സൗഹൃദവും എല്ലാം ബിഗ് ബോസ് പ്രേമികൾക്ക് ഒരു നവ്യ ദൃശ്യാനുഭവം ആണ് സമ്മാനിക്കുന്നത്.

അത്തരത്തിൽ ഒരു എപ്പിസോഡ് ആയിരുന്നു 43 ആം ദിവസം നടന്നത്. ബിഗ് ബോസ് വീട്ടിൽ എത്തിയ അന്ന് മുതൽ തുടങ്ങിയ സൗഹൃദം ആണ് മജ്‌സിയ ഭാനു- ഡിംപൽ റോസ് മത്സരാർത്ഥികളുടെത്. ആദ്യ സമയങ്ങളിൽ മുതൽ അത് വെറും ഗെയിം സ്ട്രാറ്റജിയുടെ ഭാഗമാണ് എന്ന് വിധി എഴുതിയവർക്കുള്ള അടിപോലെയാണ് ഇരുവരുടെയും സൗഹൃദമെന്നത് കഴിഞ്ഞ ദിവസം ബിഗ് ബോസ് കട്ടി കൊടുത്തത്. ഒരുമിച്ചു ഉണ്ണുകയും ഉറങ്ങുകയും ചെയ്ത ഒരാൾ, ഹൃദയത്തോട് ചേർന്നുനിന്ന് ഒരാൾ അതിവേഗം അടുത്തുനിന്നും പോകുമ്പോൾ ഉണ്ടാകുന്ന അവസ്ഥ ആയിരുന്നു മജ്‌സിയ വേഗം വീട് വിട്ടിറങ്ങിയപ്പോൾ ഡിംപലിന് അനുഭവപ്പെട്ടത്.

സോഷ്യൽ മീഡിയ നിറയെ ആ സൗഹൃദത്തിന്റെ കഥകളാണ് പറയുവാനത്രയും. ഇതിനിടയിലാണ് മജ്‌സിയ പങ്ക് വച്ച ഒരു പോസ്റ്റ് കൂടി ശ്രദ്ധിക്കപ്പെടുന്നത്. ‘നിന്നെ എനിക്ക് മിസ് ചെയ്യും ഡിംപി’, എന്ന ക്യാപ്‌ഷനിലൂടെയാണ് ബട്ടർഫ്‌ളൈ; മോതിരം, ലോക്കറ്റ്, അങ്ങിനെ ചെറിയ ചെറിയ വലിയ കാര്യങ്ങളുള്ള ഒരു ചിത്രവുമായി മജ്‌സിയ രംഗത്ത് എത്തിയത്. ബിഗ് ബോസ് സീസൺ മൂന്നിലെ മികച്ച മത്സരാർഥികളിൽ ഒരാൾ ആണ് മജ്‌സിയ ഭാനു.

തുടക്കം മുതൽ തന്നെ വ്യക്തമായ ഗെയിം പ്ലാനുമായി മുൻപോട്ട് പോകുന്ന മജ്‌സിയക്ക് ശക്തരായ എതിരാളികളും ബിഗ് ബോസ് വീടിനുള്ളിൽ ഉണ്ട്. അതുതന്നെയാണ് ഇത്തവണത്തെ നോമിനേഷനിൽ മജ്‌സിയയെ ഉൾപ്പെടുത്തിയതും. തുടക്കത്തിൽ മജ്‌സിയയുമായി സുഹൃത്‌ബന്ധത്തിൽ ഉണ്ടായിരുന്നവർ താരത്തിനെതിരെ തിരിഞ്ഞ സംഗതി വരെയും വീടിനുള്ളിൽ നടക്കുകയുണ്ടായി. ഇതിനിടയിൽ ആണ് കഴിഞ്ഞദിവസത്തെ എപ്പിസോഡിൽ മജ്‌സിയ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നത്.

മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ ആഴ്ചയിലും ജയിലിലേക്ക് രണ്ടുപേരെ പറഞ്ഞയക്കുക പതിവാണ്. ഇത് വരെ കിടിലം ഫിറോസും, സായിയും, സൂര്യയും, മിഷേലും ആണ് ജയിലിലേക്ക് പോകേണ്ടി വന്നവർ. അവസാന ആഴ്ച മികച്ച പ്രകടനം കാഴ്ചവച്ചതിന്റെ അടിസ്ഥാനത്തിൽ ആർക്കും ജയിലിൽ പോകേണ്ടി വന്നിരുന്നില്ലെങ്കിലും ഈ ആഴ്ച ജയിലിലേക്ക് ആരെങ്കിലും ഉണ്ടാകും എന്ന സൂചനയാണ് ബിഗ് ബോസ് നൽകുന്നത്. ഇതിനുപിന്നാലെയാണ് ആണ് ഡിംപലിനോടും അഡോണിയോടും തന്റെ തീരുമാനം മജ്‌സിയ അറിയിച്ചത്. എന്നെ ഏൽപ്പിക്കുന്ന ജോലികൾ മനോഹരമായി തന്നെ താൻ ചെയ്യാറുണ്ട്. നായ നയിക്കും പോലെ ഞാൻ നയിക്കുന്നുണ്ട്, അത് ഏത് ഡിപ്പാർട്ട്മെന്റ് ആണെങ്കിലും.

Leave a Reply

Your email address will not be published. Required fields are marked *

Previous post നടി ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥയെയും ആരോഗ്യത്തെ പറ്റിയും നടി സീമ ജി നായർ
Next post ടിക്ക് ടോക്കിലെ നിങ്ങളുടെ പ്രിയ താരം ആമി അശോകന് ജീവിതത്തിൽ സംഭവിച്ചത് , കളിയാക്കുന്നവർ ഇത് കൂടി കാണണം