മലയാളത്തിലെ ഒരൊറ്റ സീരിയലിലൂടെ പ്രശസ്തി നേടി; പിന്നീട് മലയാള സിനിമയിൽ അവസരം നൽകിയില്ല; ഏറ്റെടുത്തത് തമിഴ് സിനിമ മേഖല; ബാലതാരം മാളവിക മണികുട്ടന്റെ ജീവിതം

Read Time:4 Minute, 20 Second

മലയാളത്തിലെ ഒരൊറ്റ സീരിയലിലൂടെ പ്രശസ്തി നേടി; പിന്നീട് മലയാള സിനിമയിൽ അവസരം നൽകിയില്ല; ഏറ്റെടുത്തത് തമിഴ് സിനിമ മേഖല; ബാലതാരം മാളവിക മണികുട്ടന്റെ ജീവിതം

മാളവികാ മണിക്കുട്ടൻ എന്ന് പറഞ്ഞാൽ ഓർമ്മ വരണമെന്നില്ല. പക്ഷേ ‘അമ്മ സീരിയലിലെ കുട്ടി ചിന്നു എന്നുപറഞ്ഞാൽ ഓർമ്മ കാണുമല്ലോ. മമ്മൂട്ടി ദി ബെസ്റ്റ് ആക്ടർ അവാർഡ് എന്ന റിയാലിറ്റി ഷോയിൽ വിന്നറായാണ് ഈ മിടുക്കി. കുട്ടിയുടെ എല്ലാ വളർച്ചയും, ഏഷ്യനെറ്റിൽ അമ്മ എന്ന ജന പ്രിയ പരമ്പരയിൽ ചിന്നുവായി വേഷമിട്ട മാളവിക വളരെ വേഗത്തിലാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്.

ആദ്യമായും അവസാനമായും അഭിനയിച്ച സീരിയലാണ് ‘അമ്മ. അത് തന്നെയാണ് ഇന്നും പ്രേക്ഷകരുടെ ഉള്ളിൽ ഉള്ളത്. സൂപ്പർസ്റ്റാറിന്റെ പേരിലുള്ള അവാർഡ് സ്വന്തമാക്കിയിട്ടും മാളവിക മണിക്കുട്ടന് മലയാള സിനിമകളിലൊന്നും ഇതുവരെ അവസരം ലഭിച്ചിരുന്നില്ല. എന്നാൽ ആ കൊച്ചു മിടുക്കിയുടെ കഴിവ് അംഗീകരിച്ച തമിഴ് സിനിമാ ലോകം മികച്ച ഒരു വേഷം നൽകി മാളവികയെയും സിനിമയിലെടുത്തു. പക്ഷെ അവിടെയും മാളവികാ മണിക്കുട്ടനു വിജയം കാണാൻ സാധിച്ചില്ല.

കണ്ടാൽ കേരളത്തിലെ ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്ന തനി നാടൻ കുട്ടിയെപ്പോലെ തോന്നുമെങ്കിലും ദുബായിലാണ് താരം താമസിക്കുന്നത്. താരത്തിന് മയൂഖ് എന്ന ഒരു സഹോദരൻ കൂടിയുണ്ട്. പഠിത്തം നോക്കി മുന്നോട്ട് പോയെങ്കിലും സിനിമയാണ് താരത്തിന്റെ ഏറ്റവും വല്യ ആഗ്രഹം. അഭിനയത്തേക്കാളും കൂടുതൽ നൃത്തത്തോടാണ് താരത്തിന് പ്രിയം. ശാസ്ത്രീയ നൃത്തം മാളവിക അഭ്യസിക്കുന്നുണ്ട്.

ഇ കുട്ടി സിനിമാ താരം ആശാ ശരത്തിന്റെ കീഴിലാണ് നൃത്തം അഭ്യസിക്കുന്നത്. ആശയ്ക്ക് സ്വന്തമായി പണ്ട് മുതലേ ഡാൻസ് സ്‌കൂൾ ഉണ്ട്. റീലോയിറ്റി ഷോയിലൂടെ സീരിയലിൽ എത്തിയെങ്കിലും സിനിമയിൽ എത്താൻ താരത്തിന് സാധിച്ചില്ല. ആകെ വന്നത് ഒരു തമിഴ് ചിത്രമാണ്. പക്ഷെ അതും വിജയം കണ്ടില്ല. തമിഴ് പ്രേക്ഷരിൽ അത്രത്തോളം എത്തിയില്ല ആ കഥാപാത്രം. പക്ഷേ മലയാളത്തിൽ ഇനി താരം അഭിനയിച്ചില്ലെങ്കിൽ പോലും ‘അമ്മ സീരിയലിലെ ചിന്നു തന്നെ ധാരാളമാണ് പ്രേക്ഷകർക്കു എന്നും ഓർത്തിരിക്കാൻ.

സിനിമയിൽ നിന്ന് അല്പം വിട്ടു നിന്ന് പൂജ ഉമശങ്കർ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവരുന്ന ‘വിടിയും മുൻ’ എന്ന ചിത്രത്തിലാണ് മാളവികയുടെ അരങ്ങേറ്റം. നന്ദിനി എന്നാണ് മാളവിക ചെയ്ത അ കഥാപാത്രത്തിന്റെ പേര്. മാളവികയുടെ അഭിനയം കണ്ട് ഞാൻ ഞെട്ടിപ്പോയെന്നും കഴിവുള്ള നടിയാണെന്നും പൂജ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

തമാശയ്ക്കാണെങ്കിലും മാളവികയുമായി ഒരു മത്സരത്തിനൊരുങ്ങുകയാണ് പൂജ. അവരുടെ സംവിധായകൻ പറഞ്ഞിട്ടുണ്ടത്രെ വളരെ കഴിവുള്ള നടിയാണ് മാളവികയെന്നും അതുകൊണ്ട് പൂജയുടെ കഥാപാത്രം വെല്ലുവിളിയുള്ളതാണെന്നും. അഭിനയിച്ചു തുടങ്ങിയപ്പോൾ അത് തനിക്ക് മനസ്സിലായെന്നും പൂജ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ജീവിതസഖിയെ അന്വേഷിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട വിജിലേഷിന് വിവാഹം..വിവാഹ തീയതി അറിയിച്ച് നടൻ വിജിലേഷ്
Next post ഇതാണ് ഞങ്ങടെ സ്വന്തം കുഞ്ഞു രാജകുമാരി, കുഞ്ഞിന്റെ ചിത്രം പങ്കു വെച്ചു പേർളി മാണി ആശംസകൾ ചൊരിഞ്ഞു ആരാധകരും താരലോകവും