മരണത്തിനും ജീവിതത്തിനുമിടയിലെ നൂൽപ്പാലത്തിൽ മണിയൻപിള്ള: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മണിയൻപിള്ള രാജു;

Read Time:4 Minute, 53 Second

മരണത്തിനും ജീവിതത്തിനുമിടയിലെ നൂൽപ്പാലത്തിൽ മണിയൻപിള്ള: കൊറോണയും തുടർന്നുണ്ടായ ന്യുമോണിയയിലും ശബ്ദം നഷ്ടമായെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മണിയൻപിള്ള രാജു; കൊറോണ കൂടുതൽ ഭയപ്പെടുത്തുന്നു

കൊറോണ വൈറസ് വ്യാപനം മനുഷ്യ ജീവിതത്തെ ആകെ താറുമാറാക്കുകയായിരുന്നു. ലോകം നിശ്ചലമായ ഒരു കാഴ്ചയ്ക്കായിരുന്നു നമ്മളേവരും കണ്ടത്. ഇപ്പോൾ അതി ജീവനത്തിന്റെ പാതയിലാണ്. വലുപ്പ ചെറുപ്പമില്ലാതെ കൊവിഡ് എല്ലാവരേയും ബാധിച്ചിരുന്നു. ഇപ്പോഴിത മരണത്തെ മുഖാമുഖം കണ്ടതിനെ കുറിച്ച് നടൻ മണിയൻ പിള്ള രാജു. കൊവിഡിന് പിന്നാലെ ന്യുമോണിയയും നടന് ബാധിച്ചിരുന്നു. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്

കൊവിഡ് എന്ന മഹാമാരി കഴിഞ്ഞ ഒരു വർഷമായി ലോകത്തെ മുഴുവൻ ഭയപ്പെടുത്തുകയാണ്. നമ്മളിൽ പലർക്കും പല പ്രിയപ്പെട്ടവരെയും കൊവിഡിനെ തുടർന്നു നഷ്ടമാകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇപ്പോൾ മരണത്തിനും ജീവിതത്തിനും ഇടയിലൂടെ നടന്ന കഥ വെളിപ്പെടുത്തി നടൻ മണിയൻപിള്ള രാജു രംഗത്ത് എത്തിയിരിക്കുന്നത്.

കൊറോണ രോഗബാധിതനായതിന് പിന്നാലെ മണിയൻപിള്ള രാജുവിന് ന്യൂമോണിയയും പിടിപെട്ട് ശബ്ദം നഷ്ടപ്പെട്ടിരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ മരണത്തിനും ജീവനും ഇടയിലുള്ള നൂൽപാലത്തിലൂടെയാണു മണിയൻ പിള്ള രാജു നടന്നു നീങ്ങിയതെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

ഫെബ്രുവരി 26നു കൊച്ചിയിൽ ഒരു പാട്ടിന്റെ റെക്കോഡിംഗിൽ പങ്കെടുക്കാൻ പോയിരുന്നു. അന്ന് അവിടെ എത്തിയ കെ.ബി ഗണേഷ് കുമാർ എംഎൽഎയ്ക്ക് പിറ്റേദിവസം കൊറോണ സ്ഥിരീകരിച്ചു. പിന്നാലെയാണ് മണിയൻപിള്ള രാജുവിനും കോവിഡ് ബാധിച്ചത്. രണ്ടു ദിവസത്തിന് ശേഷം മണിയൻപിള്ളയ്ക്ക് തലവേദനയും ചുമയും ആരംഭിച്ചിരുന്നു.

തുടർന്നാണ് മണിയൻ പിള്ളയെ ആശുപത്രിയിൽ പ്രവേശിച്ചത്. കൊറോണ രോഗം മാറിയതിന് ശേഷം ന്യുമോണിയ പിടിപെട്ടതിനെ തുടർന്നു അദേഹത്തെ മറ്റൊരു ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി. ശബ്ദിക്കാൻ പോലും വയ്യാത്ത അവസ്ഥയാണ് ഈ സമയം ഉണ്ടായിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

18 ദിവസത്തെ ആശുപത്രി വാസം അവസാനിപ്പിച്ച് മാർച്ച് 25ന് തിരിച്ചെത്തിയെങ്കിലും സംസാരിക്കാൻ ബുദ്ധിമുട്ടായിരുന്നു. മറ്റൊരു ശബ്ദമാണ് വന്നത്. ഇപ്പോൾ 70 ശതമാനവും ശബ്ദം ശരിയായി. വീട്ടിൽ വിശ്രമത്തിലാണ് മണിയൻപിള്ള രാജുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

കൊറോണ സ്ഥിരീകരിച്ചതോടെ ആശുപത്രിയിൽ പ്രവേശിച്ചു. അവിടെ നിന്ന് ഡിസ്ചാർജ് ചെയ്തപ്പോഴേക്കും ന്യൂമോണിയയും ബാധിച്ചു . അതോടെയാണ് ശബ്ദം നഷ്ടപ്പെട്ടത്. 18 ദിവസം ആശുപത്രിയിൽ കിടക്കേണ്ടി വന്നു . ഇപ്പോൾ വീട്ടിൽ മടങ്ങിയെത്തിയെങ്കിലും ക്ഷീണം മാറിയിട്ടില്ല. നന്നായി ഭക്ഷണം കഴിച്ചു വിശ്രമിക്കുകയാണ് .

പ്രതിസന്ധി ഘട്ടത്തിൽ മനസ്സ് ദുർബലമാകാതെ പിന്തുണച്ച ഡോക്ടർമാർക്കും , കാവലായി നിന്ന ഈശ്വരന്മാർക്കും നന്ദി പറയുകയാണ് മണിയൻപിള്ള രാജു.

തൻറെ ശാരീരിക ബുദ്ധിമുട്ടുകൾ അദ്ദേഹം ഇതുവരെയും ആരെയും അറിയിച്ചിട്ടില്ല. ക്രമേണ അഭിനയത്തിരക്കിലേക്ക് മടങ്ങിവരാനാണ് തീരുമാനം. ടി.കെ.രാജീവ് കുമാറിൻറെ ‘ബർമുഡ’ എന്ന ചിത്രത്തിലാണ് താരം ഇനി അഭിനയിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇത് സുരഭി ലക്ഷ്മി തന്നെയോ, വർക്കൗട്ട് ചിത്രങ്ങൾ കണ്ട് അമ്പരന്ന് സോഷ്യൽ ലോകം
Next post വീട്ടിൽ പ്രസവിക്കുന്ന യുവതിയെ കണ്ട് നടക്കാൻ ഇറങ്ങിയ ദമ്പതികൾ ചെയ്തത് കൈ അടിച്ച് സോഷ്യൽ ലോകം