ഉള്ളത് കൊണ്ട് ഒരുമയോടെ ഒരു വർഷം, പുതിയ അഥിതിയ്‌ക്കൊപ്പം വിവാഹവാർഷികം ആഘോഷിച്ച് മണികണ്ഠ രാജനും ഭാര്യയും !

Read Time:5 Minute, 8 Second

‘ഉള്ളത് കൊണ്ട് ഒരുമയോടെ ഒരു വർഷം’ ; പുതിയ അഥിതിയ്‌ക്കൊപ്പം വിവാഹവാർഷികം ആഘോഷിച്ച് മണികണ്ഠ രാജനും ഭാര്യയും !

ദുൽഖർ സൽമാന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായി മാറിയ സിനിമയായിരുന്നു 2016ൽ പുറത്തിറങ്ങിയ “കമ്മട്ടിപ്പാടം”. മികച്ച സ്വീകാര്യതയാണ് ഈ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും ലഭിച്ചത്. നിരവധി പുതുമുഖ താരങ്ങൾ അണിനിരന്ന ചിത്രത്തിൽ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമായിരുന്നു ബാലൻ. ഈ കഥാപാത്രത്തെ അവതരിപ്പിച്ചത് മണികണ്ഠൻ ആയിരുന്നു.

ഈ ഒരൊറ്റ സിനിമയിലെ അഭിനയം കൊണ്ടുതന്നെ മികച്ച സഹ നടനുള്ള കേരള സംസ്ഥാന അവാർഡും കരസ്ഥമാക്കി മണികണ്ഠൻ. മണികണ്ഠ രാജൻ ഇപ്പോൾ. കമ്മട്ടി പാടത്തിനു ശേഷം നിരവധി ആരാധരെ സ്വന്തമാക്കുവാനും മണികണ്ഠനു സാധിച്ചു. കഴിഞ്ഞ വര്ഷം കൊറോണ ലോക്ക്ഡൗൺ കാലത്തായിരുന്നു താരത്തിന്റെ വിവാഹം കഴിഞ്ഞത്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. കഴിഞ്ഞ മാസമായിരുന്നു താരത്തിനും പ്രിയതമയ്ക്കും ഒരു കുഞ്ഞു ജനിച്ചത്. കുഞ്ഞു ബാലനാണ് എന്ന് പറഞ്ഞുകൊണ്ട് മണികണ്ഠൻ തന്നെ സമൂഹമാധ്യമങ്ങളിലൂടെ ആ വിവരം ആരാധകരെ അറിയിക്കുകയും ചെയ്തിരുന്നു.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ ജീവിതത്തിലെ നല്ല മുഹൂർത്തങ്ങൾ എല്ലാം ആരാധകരുമായി പങ്കു വെക്കുവാൻ സമയം കണ്ടെത്താറുണ്ട് . അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ചിരിയ്ക്കുന്ന ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിയ്ക്കുന്നത്. തന്റെ വിവാഹം വാർഷികമാണ് എന്നെന്നും, പ്രിയതമയ്ക്ക് ആശംസ അറിയിച്ചുംകൊണ്ടായിരുന്നു താരം എത്തിയത്. “ഉള്ളത്കൊണ്ട് ഒരുമയോടെ ഒരു വർഷം. ഒന്നാംവിവാഹവാർഷികം.” എന്നായിരുന്നു വിവാഹ ചിത്രം പങ്കുവെച്ചുകൊണ്ട് മണികണ്ഠൻ കുറിച്ചത്. താരം പങ്കുവെച്ച ചിത്രത്തിന് താഴെയായി നിരവധി കമന്റുകളും ലൈക്കുകളുമാണ് വന്നിരിയ്ക്കുന്നത്. ഇരുവർക്കും ആശംസയുമായാണ് ആരാധകർ എത്തിയിരിയ്ക്കുന്നത്.

പച്ചയായ മനുഷ്യൻ, ആഡംബരം അധികമില്ലാത്ത സാധാരണ രീതിയിൽ ജീവിതം നയിക്കുന്ന ഒരു വ്യക്തികൂടിയാണ് മണികണ്ഠ രാജൻ. അതുകൊണ്ട് തന്നെ ആരാധകർക്ക് താരത്തോട് ഒരു പ്രത്യേക ഇഷ്ടവുമുണ്ട്. അതുകൊണ്ട് തന്നെയാണ് താരത്തിന്റെ ചിത്രങ്ങൾക്കായി ആരാധകർ ഇത്രയുമധികം പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്നതും. കുഞ്ഞിന്റെ പുതിയ വിശേഷം അറിയുവാനും ഒപ്പം തന്നെ താരത്തിന്റെ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങൾ അറിയുവാനുമായി കാത്തിരിയ്ക്കുകയാണ് താരത്തിന്റെ ആരാധകർ ഒന്നടങ്കം. മണികണ്ഠ രാജയുടെ അടുത്ത മലയാള ചിത്രം എത്തുമെന്ന ആകാംക്ഷയിലാണ് താരത്തിന്റെ ആരാധകർ.

കഴിഞ്ഞ വർഷം ലോക്ഡൗണിനിടയിൽ, ഏപ്രിൽ 26നായിരുന്നു മണികണ്ഠന്റെ വിവാഹം. വിവാഹത്തിന് കരുതിവച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരം സംഭാവന നൽകുകയും ചെയ്തു. തൃപ്പൂണിത്തുറ പേട്ട സ്വദേശിനിയാണ് താരത്തിന്റെ ഭാര്യ അഞ്ജലി.

ഒരു കുഞ്ഞ് പിറന്നു എന്ന സന്തോഷവാർത്ത ആരാധകരുമായി പങ്കു വെച്ചിരുന്നു മണികണ്ഠൻ. കുഞ്ഞിനോടൊപ്പം ഉള്ള ചിത്രവും താരം പങ്കു വെച്ചിരുന്നു . ഞാൻ അച്ഛനായ വിവരം സന്തോഷത്തോടെ വിനയപൂർവ്വം അറിയിക്കട്ടെ എന്നായിരുന്നു മണികണ്ഠ രാജ് അന്ന് കുറിച്ചത്. ബാലനാടാ എന്ന കുറിപ്പോടെ ആയിരുന്നു അദ്ദേഹം ചിത്രം പങ്കു വെച്ചത്. അത് ആരാധകരിൽ സംശയം ഉണ്ടാക്കിയെങ്കിലും കുഞ്ഞ് എന്നർത്ഥം ആണ് ഉദ്ദേശിച്ചതെന്ന് താരം വ്യക്തമാക്കി. നിരവധി പേരാണ് താരത്തിന് ആശംസകളുമായി മുന്നോട്ട് വന്നത് .

Leave a Reply

Your email address will not be published. Required fields are marked *

Previous post മേഘ്‌നയുടെ കുഞ്ഞിന്റെ ആറുമാസചടങ്ങു ആഘോഷമാക്കി കുടുംബം… ആശംസകൾ നേർന്നു കൊണ്ട് താരങ്ങളും ആരാധകരും
Next post ഇത് രാജമ്മ ചേച്ചി, ഒർജിനൽ ബ്രാൻഡിനെ പോലും വെല്ലുന്ന കൈ വഴക്കം; മാധ്യമ പ്രവർത്തകന്റെ കുറിപ്പ് വൈറൽ