
ഞങ്ങൾക്ക് അറിയാവുന്ന ചെക്കൻ ഇതാണ്; നിന്റെ കയ്യിൽ നിന്നും പുറത്തു വരുന്നത് കാത്തിരിക്കുകയായിരുന്നു; മണിക്കുട്ടനെ കുറിച്ച് തുറന്നു പറഞ്ഞ് ശിൽപ്പ ബാല
ഞങ്ങൾക്ക് അറിയാവുന്ന ചെക്കൻ ഇതാണ്; നിന്റെ കയ്യിൽ നിന്നും പുറത്തു വരുന്നത് കാത്തിരിക്കുകയായിരുന്നു; മണിക്കുട്ടനെ കുറിച്ച് തുറന്നു പറഞ്ഞ് ശിൽപ്പ ബാല
ജന പ്രിയ റിയാലിറ്റി ഷോ ബിഗ് ബോസിൽ എത്തും മുൻപേ തന്നെ മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടനടനായിരുന്നു മണിക്കുട്ടൻ. വളരെ
വർഷങ്ങൾക്ക് മുൻപ് റേറ്റിങ്ങിൽ മുന്നിൽ നിന്ന ‘കായംകുളം കൊച്ചുണ്ണി’, പരമ്പരയിലൂടെ മലയാളികൾ ഉള്ള നാടും നാട്ടാരുടെയും മനം കവർന്നെടുക്കാൻ അന്ന് മണിക്കുട്ടന് കഴിഞ്ഞു എങ്കിൽ ഇന്ന് ബിഗ് ബോസ് പ്രേമികളുടെ എല്ലാം ഹൃദയത്തിലേക്കാണ് മണിക്കുട്ടൻ കടന്നുചെന്നത്. തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയ നടനാണ് മണിക്കുട്ടൻ.
സംവിധായകൻ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രമായിരുന്നു താരത്തിന്റെ മലയാളത്തിലെ ആദ്യചിത്രം. സിനിമയിലേക്ക് വരുന്നതിനു മുമ്പ് കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷൻ പരമ്പരയിൽ മികവുറ്റ അഭിനയമാണ് മണിക്കുട്ടൻ കാഴ്ചവച്ചത്. എന്നാൽ ഇപ്പോൾ ബിഗ് ബോസ് മലയാളം മൂന്നാം സീസണിലേക്ക് നാലാമത്തെ മത്സരാർഥിയായി എത്തിയത് നടൻ മണിക്കുട്ടനായിരുന്നു. തുടക്കം മുതൽ മികച്ച പ്രകടനമാണ് ബിഗ് ബോസിൽ താരം കാഴ്ചവെക്കുന്നത്. മണിക്കുട്ടന് ജനപിന്തുണ ഇപ്പോൾ ഏറെ വർധിക്കാൻ കാരണമായിരിക്കുന്നത് അടുത്തിടെ വീക്ക്‌ലി ടാസ്‌ക്കിലെ പ്രകടനത്തിന് ശേഷമാണ്.
പ്രേക്ഷകർ മണിക്കുട്ടൻ നടത്തിയ പെർഫോമൻസിന് നിറഞ്ഞ കൈയ്യടിയാണ് താരത്തിന് നൽകിയത്. മണിക്കുട്ടന് പിന്തുണയറിയിച്ച് നിരവധി പേരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എത്തുന്നത്. എന്നാൽ ഇപ്പോൾ ഏറെ ശ്രദ്ധേയമായ ആശംസകളുമായി സുഹൃത്തും നടിയുമായ ശിൽപ്പബാല രംഗത്ത് എത്തിയിരിക്കുകയാണ്.”ഇത്തവണ എല്ലാ ടാസ്‌ക്കുകളും ഇഷ്ടമായി. മോനെ മണിക്കുട്ടാ, ഞങ്ങൾക്ക് അറിയാവുന്ന ചെക്കൻ ഇതാണ്. നീ അത് പുറത്തെടുക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു. ഈ റൗണ്ട് ചെയ്തതിൽ സന്തോഷമുണ്ട്. നന്നായിട്ട് മുന്നോട്ടുപോവുന്നു. എന്നാണ് മണിക്കുട്ടനെ കുറിച്ച് ശിൽപ്പബാല എഴുതിയത്.
മണിക്കുട്ടന്റെ കഴിവ് തിരിച്ച് അറിയാൻ ബിഗ് ബോസ് വേണ്ടി വന്നു .. ഇത്രേം കിടിലം എൻ്റർടെയ്നർ ആണ് പുള്ളി എന്നത് ഇതുവരെ അറിഞ്ഞില്ല എന്ന് തുടങ്ങി ഒട്ടനവധി അഭിപ്രായങ്ങൾ ആണ് സോഷ്യൽ മീഡിയ വഴി ഉയരുന്നത്.
വീക്കിലി ടാസ്ക്ക് കളിയാട്ടത്തിൽ ആണ് മീശമാധവൻ ആയി മണിക്കുട്ടൻ എത്തിയത്.പതിനെട്ടുവര്ഷങ്ങള്ക്ക് മുൻപ് ദിലീപ് തകർത്താടിയ മീശമാധവൻ റോൾ ബിഗ് ബോസിൽ എത്തിയപ്പോൾ കളളൻ മാധവനെ അതിഗംഭീരമായി തന്നെയാണ് മണിക്കുട്ടൻ കൈകാര്യം ചെയ്യുന്നത്.
അതോടൊപ്പം തന്നെ നന്നായി തന്നെ ബിഗ് ബോസിന്റെ കഴിഞ്ഞ മൂന്ന് എപ്പിസോഡുകൾ ആസ്വദിപ്പിച്ചവയായിരുന്നു എന്നും ശിൽപ്പബാല കുറിച്ചു. അതേസമയം നടിമാരായ ശരണ്യാ മോഹൻ, അശ്വതി തുടങ്ങിയവരും നേരത്തെ തന്നെ മണിക്കുട്ടന്‌റെ പ്രകടനത്തെ പ്രശംസിച്ച് കൊണ്ട് രംഗത്ത് എത്തിയിരുന്നു. ഇത്തവണ ഫൈനൽ വരെ ബിഗ് ബോസിൽ എത്തുമെന്ന് ഏവരും ഒരേ പോലെ പ്രവചിച്ച ഒരു മൽസരാർത്ഥിയാണ് മണിക്കുട്ടൻ. സോഷ്യൽ മീഡിയയിൽ ഇപ്പോൾ മണികുട്ടന്റെ പേരിൽ നടന്റെ പേരിൽ ഫാൻസ് ആർമി ഗ്രുപ്പുകളെല്ലാം വന്നിട്ടുണ്ട്. മണിക്കുട്ടനും നോബിയുമായിരുന്നു മികച്ച പ്രകടനം സർവ്വകലാശാല ടാസ്‌ക്കിൽ കാഴ്ചവെച്ചത്. ഇരുവരും ഈ ടാസ്‌ക്കിൽ കൗണ്ടറുകൾ അടിച്ചായിരുന്നു തിളങ്ങി നിന്നിരുന്നതും.