ഉയര കുറവിലൂടെ കണ്ടുമുട്ടി പ്രണയിച്ചു , സിനിമാ നടി മഞ്ജുവിനെ വിനു രാജ് സ്വന്തമാക്കിയ കഥ

Read Time:7 Minute, 16 Second

ഉയര കുറവിലൂടെ കണ്ടുമുട്ടി പ്രണയിച്ചു , സിനിമാ നടി മഞ്ജുവിനെ വിനു രാജ് സ്വന്തമാക്കിയ കഥ

പാലക്കാട്ടുകാരി മഞ്ജുവിന് ഉയരം കുറവാണ്. അതുകൊണ്ട് തന്നെ അതിന്റെതായ ബുദ്ധിമുട്ടുകളും അവൾ ജീവിതത്തിൽ നേരിട്ടിട്ടുണ്ട്. എങ്കിലും മഞ്ജു തളരാതെ പോരാടി ഉയരമുള്ള ഏതൊരു മനുഷ്യനും ചെയ്യുന്നതിനേക്കാൾ കൂടുതൽ അവൾ ചെയ്യുകയും നേടുകയും ചെയ്തു.സിനിമാ നടിയായും കായികതാരമായി മഞ്ജു തിളങ്ങി.

Also read : മുകേഷിന്റെ ലൈവ് കണ്ടോ? തുറന്നടിച്ച് താരം രംഗത്ത്; പത്താംക്ലാസുകാരൻ കുടുങ്ങി

ചെറിയ കുട്ടി ആയിരിക്കുമ്പോഴാണ് മഞ്ജുവിന് തന്റെ അമ്മയെ നഷ്ടമായതോടെ തീരെ ചെറുതായിരുന്നു അനിയത്തിക്ക് അമ്മയായി മാറുകയായിരുന്നു മഞ്ജു. അനിയത്തിയെ കൂടാതെ അച്ഛനും സഹോദരനും ഉണ്ടായിരുന്നു അവർക്ക് താങ്ങായും തണലായും മഞ്ചു മാറി ഇതിനിടയിൽ ഡിഗ്രി പഠനം പൂർത്തിയാക്കി. സിനിമയിൽ അഭിനയിച്ചു. പല ജോലികൾ ചെയ്തു.

ശരീരംകൊണ്ട് പരിമിതികളുണ്ടെങ്കിലും ആത്മവിശ്വാസം കൊണ്ട് ജീവിതം വെട്ടി പിടിച്ചു. കഴിഞ്ഞ ദിവസമാണ് മഞ്ജുവിന്റെ വിവാഹം കഴിഞ്ഞത്. അഞ്ച് വർഷം നീണ്ട പ്രണയത്തിനും എതിർപ്പുകൾക്കും ശേഷം കൊടുന്തരപ്പിള്ളി അത്താല്ലൂർ സ്വദേശി വിനുരാജാണ് മഞ്ജുവിനെ താലിചാർത്തി സ്വന്തമാക്കിയത്.ആ പ്രണയ കഥ ഇങ്ങനെയാണ്.

മഞ്ജു ടൈപ്പ് റൈറ്റിംഗ് പഠിച്ചിരുന്ന സ്ഥാപനത്തിലെ അധ്യാപകൻ വിനുവിന്റെ സുഹൃത്താണ്.വിനുവിന് ഉയരം കുറവായതിനാൽ ഉയരക്കുറവുള്ള പെണ്ണിനെ വിവാഹം കഴിക്കാൻ ആയിരുന്നു ആഗ്രഹം. അങ്ങനെ ആരെങ്കിലും ഉണ്ടായാൽ വിവാഹം ആലോചിക്കാൻ അധ്യാപകനായ സുഹൃത്തിനോട് പറഞ്ഞിരുന്നു. അങ്ങനെയാണ് മഞ്ജുവിനെ നമ്പർ കൊടുക്കുന്നതും പരിചയപ്പെടുന്നതും സൗഹൃദത്തിൽ ആകുന്നതും.

എന്നാൽ വിനുവിന്റെ കുടുംബം മഞ്ജു ഇത്ര ഉയരം കുറഞ്ഞ ആൾ ആകും എന്ന് കരുതിയില്ല. ഇക്കാര്യം മനസ്സിലാക്കിയതോടെ വിവാഹം നടക്കില്ല എന്ന് വീട്ടുകാർ തീർത്തു പറഞ്ഞു. ഇത് മഞ്ജുവിനെ അറിയിക്കാൻ വിനു നേരിട്ട് എത്തിയപ്പോഴാണ് ഇരുവരും ആദ്യമായി കാണുന്നത്.വീട്ടുകാർക്ക് താൽപര്യമില്ല എന്നും ഇവിടെ അവസാനിപ്പിക്കാൻ എന്നും മഞ്ജുവിനോട് വിനു പറഞ്ഞു.

Also read : 25 ദിവസം, 25 അയ്യായിരം രൂപ,150 മുള ഇത്രയും മതി രതീഷിന്; കിടിലൻ മുള വീട് റെഡി

അതിനുശേഷം ഒരാഴ്ച കഴിഞ്ഞപ്പോൾ വിനുവിന്റെ മെസ്സേജ് മഞ്ജുവിനെ ഫോണിലേക്ക് എത്തി എനിക്ക് നിന്നെ ഇഷ്ടമാണ് ഇനി വേറെ ആരെയും ഞാൻ നോക്കുന്നില്ല.വിവാഹം കഴിക്കുകയാണെങ്കിൽ നിന്നെ മാത്രമായിരിക്കും എന്നായിരുന്നു ആ സന്ദേശം. പരിചയപ്പെടുകയും ആ വ്യക്തിത്വം മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്തപ്പോഴാണ് തനിക്ക് മഞ്ജുവിനെ കൂടുതൽ ഇഷ്ടമായത് എന്നു വിനു പറയുന്നു.

പല കാരണങ്ങളാൽ രണ്ടു വീട്ടുകാർക്കും എതിർപ്പുകൾ ഉണ്ടായിരുന്നു.മഞ്ജുവിനെ ഉയരക്കുറവ് മറ്റുമായിരുന്നു പ്രശ്നം. അനിയന്റെ വിവാഹം കഴിയുമ്പോൾ വീട്ടുകാരുടെ എതിർപ്പ് താനേ കുറയും എന്ന പ്രതീക്ഷയിലായിരുന്നു വിനു. എന്നാൽ അത് സംഭവിച്ചില്ല.നേരത്തെ ഉയരം കുറഞ്ഞ അവരുടെ വിവാഹാലോചനകൾ വന്നിരുന്നുവെങ്കിലും ഒന്നും നടന്നില്ല എന്ന് മഞ്ജു പറയുന്നു.

അപ്പോഴാണ് വിനുവിനെ പരിചയപ്പെടുന്നത് തന്റെ ഉയരക്കുറവോ സാമ്പത്തിക സ്ഥിതിയോ ഒന്നും വിനുവിന് പ്രശ്നമായിരുന്നില്ല.തമ്മിൽ ഒരുപാട് മനസ്സിലാക്കുകയും അറിയുകയും ചെയ്തു. അഞ്ചുവർഷത്തോളം ഞങ്ങൾ കാത്തിരുന്നു. എന്നാൽ വീട്ടുകാരുടെ എതിർപ്പ് മാറിയില്ല എന്ന് മനസ്സിലായതോടെ വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു ഇരുവരും.

അങ്ങനെ ജൂലൈ ഒന്നിന് പാലക്കാട് വച്ച് യാക്കര വിഗ്നേശ്വര ക്ഷേത്രത്തിൽ വച്ച് മുണ്ടൂർ മുച്ചുപ്പിള്ളി പുത്തൻപുരക്കൽ രാഘവന്റെ മകൾ മഞ്ജുവും. കൊടുന്തിരപ്പള്ളി അത്താൽ സ്വദേശി വി നുരാജ് താലിചാർത്തി 2018 -ൽ പുറത്തിറങ്ങിയ സൂരജ് എസ് കുറുപ്പ് സംവിധാനം ചെയ്ത മൂന്നര എന്ന സിനിമയിലെ നായിക കഥാപാത്രമായാണ് മഞ്ജു മലയാളികൾക്കിടയിൽ എത്തിയത്.ഇതുമാത്രമല്ല പൊക്കം ഇല്ലാത്തവർ അഭിനേതാക്കളായ ഒട്ടേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

തുടർന്ന് തമിഴ്, മലയാളം ഭാഷകളിലായി പത്തോളം സിനിമകളിലും ആൽബങ്ങളിലും അഭിനയിച്ചു. മോഹിനിയാട്ടം, ഭരതനാട്യം നർത്തകിയായ മഞ്ജു ഒട്ടേറെ സ്റ്റേജ് ഷോകളിലും പങ്കെടുത്തിട്ടുണ്ട്. സിനിമാതാരം മാത്രമല്ല ഷോർട്ട് പുട്ട്,ബാഡ്മിന്റൺ ലോങ്ങ് ജമ്പ്,മത്സരങ്ങളിൽ കേരളത്തിനായി മൂന്ന് സ്വർണവും രാജ്യത്തിനായി വെള്ളിയും നേടി.

ജീവിത പ്രതിസന്ധികൾക്കിടയിൽ ഹിസ്റ്ററിയിൽ ബിരുദവും കമ്പ്യൂട്ടർ കോഴ്സിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. സാമ്പത്തികപ്രതിസന്ധി യിലുള്ള കുടുംബത്തെ കരകയറ്റാൻ ഇപ്പോഴും സ്വപ്നങ്ങളുമായാണ് മഞ്ജുവിന്റെ യാത്ര. ഇനി അതിനെല്ലാം കൂട്ടായി വിനുവും ഉണ്ടാകും എന്ന ധൈര്യത്തിലാണ് മഞ്ജു ഇപ്പോൾ

Also read : ഗോവിന്ദച്ചാമിയെ വരെ രക്ഷപ്പെടുത്തിയ ആൾ, കിരണിന് വേണ്ടി വാദിക്കുന്ന ആളൂർ വക്കിലിനെ കുറിച്ച്

Leave a Reply

Your email address will not be published. Required fields are marked *

Previous post മുകേഷിന്റെ ലൈവ് കണ്ടോ? തുറന്നടിച്ച് താരം രംഗത്ത്; പത്താംക്ലാസുകാരൻ കുടുങ്ങി
Next post വിസ്മയ കേ, സി ൽ സത്യം ഇങ്ങനെയോ? ടർക്കി വന്നതിൽ വമ്പൻ ട്വിസ്റ്റ്! നടുക്കുന്ന വിവരങ്ങൾ പുറത്ത്‌