നടി മഞ്ജുവാരിയറുടെ മനസ്സിൽ കേറി പറ്റിയ ഈ കൊച്ചുമിടുക്കി ആരാണെന്ന് അറിയാമോ

Read Time:4 Minute, 6 Second

നടി മഞ്ജുവാരിയറുടെ മനസ്സിൽ കേറി പറ്റിയ ഈ കൊച്ചുമിടുക്കി ആരാണെന്ന് അറിയാമോ

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് കൈ നിറയെ ഒരു പിടി ചിത്രങ്ങളുമായി തിരികെ വന്ന താരമാണ് നടി മഞ്ജു വാര്യർ, 2021ൽ നിരവധി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി ഇറങ്ങാൻ ഉള്ളത് ദി പ്രീസ്റ്റിന് ശേഷം അടുത്തതായി തിയേറ്ററിൽ റിലീസ് ചെയ്ത പുതിയ ചിത്രം ചതുർമുഖം ആണ്. സണ്ണി വെയിൻ നായകനാകുന്ന ഈ ചിത്രത്തിൽ മഞ്ജുവാരിയറിന്റെ കഥാപാത്രത്തിനാണ് കൂടുതൽ പ്രാധാന്യം എന്ന് ട്രൈലറുകളിൽ നിന്നും ടീസറുകളിൽ നിന്നും പ്രേക്ഷകർക്ക് മനസിലാക്കാൻ കഴിയും.

മലയാള ഭാഷയിൽ തന്നെ ആദ്യമായി ഇറങ്ങുന്ന ടെക്നോ ഹൊറർ മൂവിയെന്ന പ്രത്യേകതയും ചതുർമുഖത്തിന് ഉണ്ട്, ഇതുവരെ കാണാത്ത രീതിയിൽ ഉള്ള സ്റ്റൈലിഷ് ലുക്കിൽ ആയിരുന്നു ചതുർമുഖത്തിന്റെ പ്രസ്സ് മീറ്റിൽ മഞ്ജുവാരിയർ എത്തിയത്, കറുത്ത പാവാടയും വെള്ള ഷർട്ടും കറുത്ത വാച്ചും വെള്ള ഷൂസുമായി ഒരു പതിനെട്ട് വയസുകാരിയെ പോലെ വന്ന താരത്തിന്റെ ആ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. നിരവധി പേരാണ് അന്ന് മഞ്ജുവിന്റെ ആത്മവിശ്വാസത്തെ അഭിനന്ദിച്ചു കൊണ്ട് എത്തിയത്.

നിരവധി ആളുകൾ മഞ്ജുവിനെ പോലെ അനുകരിച്ചെങ്കിലും ഒരു കൊച്ച് മിടുക്കി മഞ്ജുവിനെ പോലെ വേഷം ധരിച്ച് കൈ കാണിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരുന്നു, ആ മിടുക്കിയുടെ ചിത്രങ്ങൾ സോഷ്യൽ ലോകത്ത് വളരെ പെട്ടെന്ന് വൈറലായി മാറിരുന്നു. അത് വരെ മഞ്ജുവിന്റെ ശ്രദ്ധയിൽ വരെ പെട്ടു എന്നതാണ് സത്യം.

ഈ അടുത്ത് ഒരു ചാനലിന് കൊടുത്ത ഇന്റർവ്യൂവിൽ ഈ അടുത്ത് ഏറ്റവും ഇഷ്ടപെട്ട ചിത്രം ഏതെന്ന് ചോദിച്ചപ്പോൾ മഞ്ജുവാര്യർ കാണിച്ച് കൊടുത്തത് മഞ്ജുവിനെ കണക്ക് അണിനൊരുങ്ങി നിൽക്കുന്ന ഈ മിടുക്കിയുടെ ചിത്രമായിരുന്നു, അവതാരകൻ കുട്ടി തെന്നൽ ആണോ എന്ന് ചോദിച്ചപ്പോൾ കുട്ടി തെന്നൽ അല്ല വേറൊരു കുട്ടി എന്നാണ് മഞ്ജു പറഞ്ഞത്. ആ ചിത്രത്തെ നോക്കിയ വെരി ക്യൂട്ടെന്നും ഇത് കാണുമ്പോൾ ഹൃദയത്തിൽ ടച്ച് ചെയ്‌തെന്നും മഞ്ജു വാര്യർ തന്നെ പറയുകയുണ്ടായി

മഞ്ജുവിന്റെ ആ വാക്കുകൾ കേട്ട ശേഷം നിരവധി പേരാണ് ആ കൊച്ച് മിടുക്കിയെ സോഷ്യൽ ലോകത്ത് തിരഞ്ഞത് , കാസർകോട് സ്വദേശിനിയായ നാലു വയസുകാരി ബേബി ഇഷാ മെഹഖ് ആണ് മഞ്ജു വാര്യറിനെ പോലെ അനുകരിച്ച ആ കൊച്ചു മിടുക്കി. കിഡ്‌സ് മോഡലെർ കൂടിയായ ഇഷ ദുബായിൽ മാതാപിതാക്കളോടൊപ്പം ആണ് താമസം. നിരവധി പേരാണ് ഈ മിടുക്കിയെ പ്രശംസ കൊണ്ട് മൂടുന്നത്. ഈ വരുന്ന എട്ടാം തിയതിയാണ് മഞ്ജുവിന്റെ പുതിയ ചിത്രം ചതുർമുഖം തീയേറ്ററുകളിൽ റിലീസ് ആകുന്നത്

 

View this post on Instagram

 

A post shared by Baby Isha Mehaq💞 (@ishas_mommy)

Leave a Reply

Your email address will not be published. Required fields are marked *

Previous post തന്റെ പ്രസവം കഴിഞ്ഞ് ആശുപത്രി വിട്ട യുവതി 26 ദിവസത്തിന് ശേഷം വീണ്ടും പ്രസവിച്ചു
Next post വിവാഹ വേഷത്തിൽ അതീവ സുന്ദരിയായി നടി മേഘ്‌നാ വിൻസെന്റ് താരം വീണ്ടും വിവാഹിതയാകുന്നോ എന്ന് പ്രേക്ഷകർ