തകർപ്പൻ മേക്കോവറിൽ മഞ്ജു വാര്യർ; ഏറ്റെടുത്ത് ആരാധകർ

Read Time:4 Minute, 1 Second

തകർപ്പൻ മേക്കോവറിൽ മഞ്ജു വാര്യർ; ഏറ്റെടുത്ത് ആരാധകർ

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഓരോ ചിത്രവും ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. അടുത്തിടെ താരം പങ്കുവെച്ച ചിത്രങ്ങളെല്ലാം വലിയ രീതിയിൽ വൈറലാവുകയും ചെയ്തിരുന്നു. മലയാളത്തിന്റെ സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

തന്റെ ഏറ്റവും പുതിയ ചിത്രം ചതുർമുഖത്തിന്റെ പ്രചരണപരിപാടികളുടെ ഭാഗമായുള്ള പ്രസ് മീറ്റിൽ പങ്കെടുക്കാനാണ് ക്യൂട്ട് ആൻഡ് സ്‌റ്റൈലിഷ് ലുക്കിൽ താരം എത്തിയത്. ഈ ചിത്രം മഞ്ജുവും തന്റെ ഫെയ്‌സ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്. കിടിലൻ മേക്ക് ഓവറാണ് മഞ്ജുവിന്റെത്.

മഞ്ജുവാരിയരും സണ്ണി വെയ്‌നും ഒന്നിക്കുന്ന ചിത്രമാണ് ‘ചതുർമുഖം’. മലയാളത്തിലെ ആദ്യത്തെ ടെക്‌നോ-ഹൊറർ സിനിമ എന്നാണ് അണിയറപ്രവർത്തകർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, റോണി ഡേവിഡ്, നവാസ് വള്ളിക്കുന്ന്, ഷാജു ശ്രീധർ, കലാഭവൻ പ്രജോദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

നവാഗതരായ രഞ്ജീത്ത് കമല ശങ്കർ, സലിൽ വി എന്നിവരാണ് ചിത്രത്തിന്റെ സംവിധായകർ. ജിസ്സ് ടോംസ് മൂവീസ്സിന്റെ ബാനറിൽ മഞ്ജുവാര്യർ പ്രൊഡക്ഷൻസുമൊത്ത് ചേർന്ന് ജിസ്സ് ടോംസും ജസ്റ്റിൻ തോമസ്സും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഓരോ ദിവസം കൂടുന്തോറും പ്രായം കുറയുന്ന മഞ്ജുവിനെയാണ് ചിത്രത്തിൽ കാണുന്നതെന്നായിരുന്നു ആരാധകരുടെ കമന്റുകൾ. എന്നാൽ ഇപ്പോഴിതാ ഒരു കിടിലൻ മേക്കോവറിൽ സിനിമാ ആസ്വാദകരേയും തന്റെ ആരാധകരേയും ഞെട്ടിച്ചിരിക്കുകയാണ് മഞ്ജു.

തന്റെ ഏറ്റവും പുതിയ സിനിമ ചതുർമുഖത്തിന്റെ പ്രചരണത്തിന്റെ ഭാഗമായുള്ള പ്രസ് മീറ്റിൽ പങ്കെടുക്കാനാണ് കിടിലൻ കോസ്റ്റ്യൂമിലും മേക്കോവറിലും മഞ്ജു എത്തിയത്. ഈ ചിത്രം മഞ്ജു തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്.

മഞ്ജുവാരിയരും സണ്ണി വെയ്നും ഒന്നിക്കുന്ന ചിത്രമാണ് ‘ചതുർമുഖം’. മലയാളത്തിലെ ആദ്യത്തെ ടെക്നോ-ഹൊറർ സിനിമ എന്നാണ് അണിയറപ്രവർത്തകർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, റോണി ഡേവിഡ്, നവാസ് വള്ളിക്കുന്ന്, ഷാജു ശ്രീധർ, കലാഭവൻ പ്രജോദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. നവാഗതരായ രഞ്ജീത്ത് കമല ശങ്കർ, സലിൽ വി എന്നിവരാണ് ചിത്രത്തിന്റെ സംവിധായകർ. ജിസ്സ് ടോംസ് മൂവീസ്സിൻറെ ബാനറിൽ മഞ്ജുവാര്യർ പ്രൊഡക്ഷൻസുമൊത്ത് ചേർന്ന് ജിസ്സ് ടോംസും ജസ്റ്റിൻ തോമസ്സും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post പച്ചമാങ്ങ ഉപ്പുകൂട്ടി കഴിച്ച് അശ്വതി ശ്രീകാന്ത്; അമ്മ ആകാൻ ഒരുങ്ങി അശ്വതി; ഷൂട്ടിങ് സെറ്റിലെ നടി അശ്വതി ശ്രീകാന്തിന്റെ വീഡിയോ വൈറൽ
Next post റോഡിൽ നിന്ന് രണ്ട് പവന്റെ സ്വർണ വള കളഞ്ഞു കിട്ടിയ യാചകൻ ചെയ്‌തത്‌ കണ്ടോ