ഒറ്റ ദിവസം കൊണ്ട് ഒരു കോടി ആളുകൾ ചങ്കിടിപ്പോടെ കണ്ട വീഡിയോ ഇതാണ്

Read Time:5 Minute, 25 Second

ഒറ്റ ദിവസം കൊണ്ട് ഒരു കോടി ആളുകൾ ചങ്കിടിപ്പോടെ കണ്ട വീഡിയോ ഇതാണ് !!!

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയിൽ ഏറെ വൈറൽ ആയി മാറിയ ഒരു വീഡിയോ ഉണ്ട്. ട്രെയിൻ പാളത്തിലേക്ക് വീണ കുഞ്ഞിനെ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി രക്ഷപ്പെടുത്തിയ ഒരു യുവാവിന്റെ വീഡിയോ. ആ വീഡിയോ വൈറൽ ആയതോടെ ആ വിഡിയോയിൽ ഉള്ള സൂപ്പർ മാൻ ആരാണ് എന്ന് അറിയാൻ ഉള്ള ആകാംക്ഷയിൽ ആയിരുന്നു എല്ലാവരും. രാജ്യം എങ്ങും സൂപ്പർ മാൻ എന്ന് വിശേഷിപ്പിച്ച ആ യുവാവിന്റെ പേര് മയൂർ.

ഒരു നിമിഷം ദൈവത്തിന്റെ കരങ്ങളുമായി എത്തിയ യുവാവ്, അതി സാഹസികമായി ആണ് ആ പൊന്നോമനയെ രക്ഷിച്ചത്. സംഭവം നടക്കുന്നത് മുംബയിലെ വാഗിനി റെയിൽവേ സ്റ്റേഷനിലാണ്. റെയിൽവേ സ്റ്റേഷൻ ഫ്ലാറ്റ് ഫോമിലൂടെ നടന്നു വരിക ആയിരുന്നു അമ്മയും കുഞ്ഞും. പെട്ടെന്നാണ് ബാലൻസ് തെറ്റി കൊണ്ട് കുട്ടി ട്രാക്കിൽ വീഴുന്നത്. തിരികെ കയറാൻ ആകുന്നതും ശ്രമിച്ചു എങ്കിലും സാധിച്ചില്ല. അമ്മക്ക് കാഴ്ച ശക്തി ഇല്ലാത്തതിനാൽ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയും.

കുഞ്ഞു വീണ ട്രാക്കിലൂടെ ട്രെയിൻ വരുന്നത് സീ സി ടി വി ദൃശ്യത്തിൽ വ്യക്തമാണ്.അപ്പോഴാണ് സ്വന്തം ജീവൻ പോലും നോക്കാതെ കുട്ടിയെ രക്ഷിക്കാൻ മയൂർ എന്ന യുവാവ് ഓടിയെത്തുന്നത്. ട്രയിൻ എത്തുന്നതിനു മുന്നേ കുഞ്ഞിനെ കരയിലേക്ക് കയറ്റി അതിനു ശേഷം സ്വായം രക്ഷപ്പെടുകയും ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ വഴി വൈറൽ ആകുന്നത്.

അത്ഭുതകരമായ രക്ഷാപ്രവർത്തനത്തിന്റെ CCTV ദൃശ്യങ്ങൾ റെയിൽ വേ മന്ത്രി പിയൂഷ് ഗോയൽ ആണ് വീഡിയോ ട്വിറ്ററിലൂടെ പങ്കു വെച്ചപ്പോൾ ആണ് ലോകം കഥ അറിയുന്നത്. രാജ്യമെങ്ങും സൂപ്പർ മാന് എന്ന് വിശേഷിപ്പിച്ച മയൂർ ഷെൽകെയെ രാജ്യം എങ്ങും അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു. കാഴ്ച ശക്തി ഇല്ലാത്ത അമ്മയുടെ കൈ പിടിച്ചു ആറു വയസ്സുകാരൻ പ്ലാറ്റ് ഫോമിലൂടെ നടന്നു നീങ്ങുമ്പോൾ പാളത്തിൽ വീഴുക ആയിരുന്നു.

ചീറി പാഞ്ഞു വരുന്ന ട്രെയിൻ കുഞ്ഞിന്റെ മുകളിലൂടെ കയറി ഇറങ്ങാൻ സെക്കൻഡുകൾ ബാക്കിയുള്ളപ്പോൾ ആണ് ദേവ ദൂതനെ പോലെ മയൂർ പാഞ്ഞെത്തിയത്. ട്രെയിന് നേരെ എത്തി കുട്ടിയെ കോരിയെടുത്തു പ്ലാറ്റ് ഫോമിലേക്ക് എറിഞ്ഞു പിന്നാലെ ചാടി കയറുക ആയിരുന്നു മയൂർ എന്ന യുവാവ്.

ഒന്നിനും വേണ്ടിയല്ലാതെ, നിസ്വാർഥതയുടെ കൈകൾ കൊണ്ടാണു മയൂർ ഷെൽകെ രക്ഷാ ദൗത്യത്തിനിറങ്ങിയത്. സ്വന്തം ജീവൻ അപകടത്തിൽപെടാവുന്ന സാഹചര്യത്തിലേക്ക് മയൂർ എടുത്തുചാടിയത് ജീവന്റെ വില അറിയാവുന്നതു കൊണ്ട് മാത്രമാണ്. മനുഷ്യ നന്മയ്ക്ക് വിശുദ്ധമായൊരു പാഠം എഴുതിച്ചേർക്കുകയായിരുന്നു മയൂർ ആ ചെറുപ്പക്കാരൻ.

സംഭവത്തെ കുറിച്ച് മയൂർ ഷെൽകെ പറയുന്നതിങ്ങനെ. എനിക്ക് സ്വന്തം ജീവൻ പോലെ ആ പൊന്നോമനയുടെ ജീവനെ കുറിച്ച് തോന്നി. എന്ത് വന്നാലും ആ കുരുന്നു ജീവൻ രക്ഷിക്കുക എന്ന് ഉദ്ദേശിച്ചു തന്നെയാണ് ട്രാക്കിലൂടെ കുഞ്ഞിന്റെ അടുത്തേക്ക് ഓടിയത്. ജീവിത നിയോഗം പോലെ ആ കുഞ്ഞിനെ രക്ഷിക്കുവാൻ സാധിച്ചത് തനിക്കു ജിവിതത്തിൽ ഏറ്റവും സന്തോഷം നൽകുന്ന ഒന്ന് തന്നെയാണ്.

 

മനസ്സു നിറഞ്ഞാണ് ആ ‘അമ്മ എന്നോട് നന്ദി പറഞ്ഞത്, എന്നായിരുന്നു മയൂർ ഷെൽകെ എന്ന യുവാവ് പറഞ്ഞത്. എന്തായാലും സ്വന്തം ജീവൻ നോക്കാതെ ആ കുഞ്ഞിന്റെ ജീവൻ രക്ഷിച്ച മയൂർ ഷെൽകെ എന്ന യുവാവിന് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയടികളും അഭിനന്ദന പ്രവാഹവുമാണ്.

കുതിച്ചെത്തിയ മരണത്തിന്റെ കരങ്ങളിൽ നിന്ന് പിഞ്ചുജീവൻ തിരിച്ചുപിടിക്കുന്ന മഹാകർമത്തിനു പേരില്ലെങ്കിൽ നമുക്കു വിളിക്കാം മയൂർ ഷെൽകെ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഹലാൽ കഴിക്കൂലാന്ന്‌ ശപഥം ചെയ്‌ത സംഘിച്ചേട്ടൻ കൃത്യമായി താടിയുള്ള കാക്കാന്റെ കടയിൽ പോയി നാരങ്ങവെള്ളം ചോദിച്ചു എന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കാൻ വായിക്കുന്നോർക്ക്‌ തലക്ക്‌ സുഖമില്ലാതിരിക്കുകയല്ല .. ഷിംനയുടെ പോസ്റ്റ് വൈറലാകുന്നു
Next post വിനോദ് കോവൂരിനെ ഡ്രൈവിങ് സ്‌കൂൾ ചതിച്ചു, താരം പെട്ടിരിക്കുകയാണ്.