ട്രെയിനിന് മുന്നിൽ നിന്നും സ്വന്തം ജീവൻ പണയം വെച്ച് കുഞ്ഞുജീവൻ രക്ഷിച്ച മയൂരിനെ കാത്തിരുന്ന സമ്മാനം എന്താണെന്ന് അറിയണ്ടേ ? എന്നാൽ അവിടെയും ഞെട്ടിച്ച് മയൂർ

Read Time:5 Minute, 0 Second

ട്രെയിനിന് മുന്നിൽ നിന്നും സ്വന്തം ജീവൻ പണയം വെച്ച് കുഞ്ഞുജീവൻ രക്ഷിച്ച മയൂരിനെ കാത്തിരുന്ന സമ്മാനം എന്താണെന്ന് അറിയണ്ടേ ? എന്നാൽ അവിടെയും ഞെട്ടിച്ച് മയൂർ !

 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് ഒരു റെയിൽവേ ഉദ്യോഗസ്ഥന്റെ ചിത്രവും വിഡിയോയുമാണ്. അന്ധയായ അമ്മയുടെ പക്കൽ നിന്നും ഒരു കുഞ്ഞുകുട്ടി പ്ലേറ്റ് ഫോമിൽ നിന്നു റയിൽവേ ട്രാക്കിലേക്ക് വീണു പോകുന്നു. എന്നാൽ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ആ കുഞ്ഞിനെ രക്ഷപെടുത്തുന്നതിനു വേണ്ടി ഒരു റെയിൽവേ ഉദ്യോഗസ്ഥൻ റെയിൽവേ ട്രാക്കിലൂടെ ഓടിയെത്തുന്നു.

 

ട്രെയിൻ വരുന്ന സമയം, തന്റെ ജീവൻ പോലും നോക്കാതെ, ആ കുഞ്ഞിനെ രക്ഷിച്ച ആ വ്യക്തി തന്നെയാണ് യഥാർത്ഥ സൂപ്പർ ഹീറോ എന്ന് ആ വീഡിയോ കണ്ട എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു. മയൂർ ശഖറാം ഷെൽക്കെ എന്നാണ് ആ സൂപ്പർ ഹീറോയുടെ പേര്. അഭിനന്ദന പ്രവാഹമാണ് ആയൂരിന് തന്റെ പ്രവർത്തി മൂലം ലഭിച്ചത്.

ഒരു നിമിഷം ദൈവത്തിന്റെ കരങ്ങളുമായി എത്തിയ യുവാവ്, അതി സാഹസികമായി ആണ് ആ പൊന്നോമനയെ രക്ഷിച്ചത്. സംഭവം നടക്കുന്നത് മുംബയിലെ വാഗിനി റെയിൽവേ സ്റ്റേഷനിലാണ്. റെയിൽവേ സ്റ്റേഷൻ ഫ്ലാറ്റ് ഫോമിലൂടെ നടന്നു വരിക ആയിരുന്നു അമ്മയും കുഞ്ഞും. പെട്ടെന്നാണ് ബാലൻസ് തെറ്റി കൊണ്ട് കുട്ടി ട്രാക്കിൽ വീഴുന്നത്. തിരികെ കയറാൻ ആകുന്നതും ശ്രമിച്ചു എങ്കിലും സാധിച്ചില്ല. അമ്മക്ക് കാഴ്ച ശക്തി ഇല്ലാത്തതിനാൽ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയും.

കുഞ്ഞു വീണ ട്രാക്കിലൂടെ ട്രെയിൻ വരുന്നത് സീ സി ടി വി ദൃശ്യത്തിൽ വ്യക്തമാണ്.അപ്പോഴാണ് സ്വന്തം ജീവൻ പോലും നോക്കാതെ കുട്ടിയെ രക്ഷിക്കാൻ മയൂർ എന്ന യുവാവ് ഓടിയെത്തുന്നത്. ട്രയിൻ എത്തുന്നതിനു മുന്നേ കുഞ്ഞിനെ കരയിലേക്ക് കയറ്റി അതിനു ശേഷം സ്വായം രക്ഷപ്പെടുകയും ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ വഴി വൈറൽ ആകുന്നത്.

അത്ഭുതകരമായ രക്ഷാപ്രവർത്തനത്തിന്റെ CCTV ദൃശ്യങ്ങൾ റെയിൽ വേ മന്ത്രി പിയൂഷ് ഗോയൽ ആണ് വീഡിയോ ട്വിറ്ററിലൂടെ പങ്കു വെച്ചപ്പോൾ ആണ് ലോകം കഥ അറിയുന്നത്.

ഇന്നിപ്പോൾ മയൂരിന്റെ ഈ പ്രവർത്തനത്തിന് ഒരു പാരിതോഷികം നല്കാൻ തീരുമാനിച്ചിരിയ്ക്കുകയാണ് റെയിൽവേ മന്ത്രാലയം. 50000 രൂപയാണ് റെയിൽവേ മന്ത്രാലയം മയൂരിന് നല്കാൻ തീരുമാനിച്ചിരിയ്ക്കുന്നത്. എന്നാൽ തനിയ്ക്ക് ലഭിയ്ക്കുന്ന ഈ പാരിതോഷികത്തിന്റെ പകുതി താൻ ആ കുഞ്ഞിന്റെ വിദ്യാഭ്യാസത്തിനും മറ്റുമായി നൽകുവാനാണ്‌ തീരുമാനിച്ചിരിയ്ക്കുന്നത് എന്നും. ആ കുട്ടി സാമ്പത്തികമായി പിന്നോക്കം നിൽക്കുകയാണ് എന്നുമാണ് മയൂർ പറഞ്ഞിരിയ്ക്കുന്നത്. വീണ്ടും താൻ ഒരു സൂപ്പർ ഹീറോ ആണെന്ന് തെളിയിച്ചിരിയ്ക്കുകയാണ് മയൂർ.

ഇതിനു പുറമെ, മയൂരിന് മറ്റൊരു സമ്മാനവുമായി ആനന്ദ് മഹീന്ദ്രയും എത്തിയിട്ടുണ്ട്. ട്വിറ്ററിൽ മയൂരിന്​ അഭിനന്ദനം അറിയിച്ച ശേഷം മഹിന്ദ്ര​ താർ സമ്മാനിക്കുന്ന വിവരം ആനന്ദ് മഹിന്ദ്ര തന്നെയാണ് പറഞ്ഞിരിയ്ക്കുന്നത്​​. മയൂർ ഷെൽക്കെക്ക്​ പ്രത്യേക വസ്​ത്രമോ തൊപ്പിയോ ഇല്ലായിരുന്നു. ധീരൻമാരായ സൂപ്പർഹീറോ സിനിമകളെക്കാൾ ധൈര്യം പക്ഷേ അയാൾ കാണിച്ചു. ജാവ കുടുംബം മുഴുവൻ നിങ്ങളെ സല്യൂട്ട്​ ചെയ്യുന്നുവെന്നായിരുന്നു ആനന്ദ്​ മ​ഹീന്ദ്ര ട്വീറ്റ്​ ചെയ്​തത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post വിനോദ് കോവൂരിനെ ഡ്രൈവിങ് സ്‌കൂൾ ചതിച്ചു, താരം പെട്ടിരിക്കുകയാണ്.
Next post മഹാപ്രളയ കാലത്ത് കൈകുഞ്ഞിന്റെ ജീവൻ രക്ഷിച്ച ആ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ; ആർപ്പുവിളികൾ നിലയ്‌ക്കും മുമ്പ് വിനീതിന്റെ ജീവൻ പൊലിഞ്ഞു