മകളെ ചേർത്ത് പിടിച്ച് മീന മകൾക്ക് ധൈര്യം നല്കാൻ ഈ അമ്മ ചെയ്തത് കണ്ടോ?

Read Time:4 Minute, 42 Second

മകളെ ചേർത്ത് പിടിച്ച് മീന മകൾക്ക് ധൈര്യം നല്കാൻ ഈ അമ്മ ചെയ്തത് കണ്ടോ?

കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ താരം മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചത്. ബംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആയ വിദ്യാസാഗർ കുറച്ചു കാലങ്ങളായി ശ്വാസകോശ രോഗങ്ങൾക്കു ചികിത്സയിൽ കഴിയുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെ നില വഷളാവുകയും മരണപ്പെടുകയുമായിരുന്നു. കഴിഞ്ഞ ജനുവരിയിൽ കോ വിഡ് ബാധിച്ചതിനെ തുടർന്ന് രോഗം ഗുരുതരമാകുകയായിരുന്നു

മീനയുടെ വീട്ടിലേക്ക് താരങ്ങളുടെ ഒഴുക്ക്, ഭർത്താവിന് സംഭവിച്ചത് ഇതാണ്… കണ്ണീരോടെ കുടുംബം

ശ്വാസകോശത്തിൽ അണുബാധ സംഭവിച്ചതിനെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും അവയവദാതാവിനെ ലഭിക്കാത്തതുകൊണ്ട് ശസ്ത്രക്രിയ നീണ്ടുപോവുകയായിരുന്നു. വെന്റിലേറ്റർ സഹായത്തിലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.

കേരളീയ ആചാരപ്രകാരമായിരുന്നു വിദ്യാസാഗറിന്റെ മൃതസംസ്ക്കാര കർമ്മങ്ങൾ നടന്നത്. ഉച്ചക്ക് രണ്ടര മണിക്ക് മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോയി. നടി രംഭ, സംവിധായകൻ ശരത് മീനയെ ആശ്വസിപ്പിക്കാനായി നേരിട്ട് എത്തി.

നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു

വിദ്യാസാഗറിന്റെ മരണവാർത്ത അറിഞ്ഞു ഞെട്ടിപ്പോയി എന്ന് നടൻ ശരത് കുമാർ പറഞ്ഞിരുന്നു. ഈ വേർപാടിന്റെ വേദന മറികടക്കുവാൻ മീനയ്ക്ക് സാധിക്കട്ടെ എന്ന് നടൻ വിശാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.

2009 ജൂലൈ 12നായിരുന്നു മീന വിദ്യാസാഗറിന്റെ ജീവിതസഖിയായത്. ജൂലൈ 12ാം തീയതി വിവാഹവാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് അപ്രതീക്ഷിത വിയോഗം. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി തിളങ്ങി നില്‍ക്കവെയായിരുന്നു മീന വിവാഹജീവിതത്തിലേക്ക് കടന്നത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊക്കെ ഇവരുടെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. സിനിമാരംഗത്തെ സുഹൃത്തുക്കള്‍ക്കായി ചെന്നൈയിലും ബാംഗ്ലൂരിലും പ്രത്യേകം വിരുന്നുകള്‍ സംഘടിപ്പിച്ചിരുന്നു.

വമ്പൻ ട്വിസ്റ്റ്!! അമ്മ മ രിച്ച ദിവസം മക്കൾ മുത്തശ്ശിക്കയച്ച ഓഡിയോ സന്ദേശം ഇങ്ങനെ

എന്റെ ജീവിതത്തിലേക്ക് ഒരു മഴവില്ലിനെപ്പോലെയായി കടന്നുവന്നയാളാണ് നിങ്ങള്‍. നിങ്ങളുടെ വരവോട് ജീവിതം കൂടുതല്‍ മനോഹരമായി. രണ്ടാളും ഒന്നിച്ചുള്ള ജീവിതം വളരെ മികച്ചതും എനിക്കേറെ പ്രിയപ്പെട്ടതുമാണ്. എന്റെ മുഖത്തെ പുഞ്ചിരിക്ക് കാരണം നിങ്ങളാണ്, എന്നും അതങ്ങനെ തന്നെയായിരിക്കുമെന്നായിരുന്നു മുന്‍പ് മീന കുറിച്ചത്. 12ാമത്തെ വെഡ്ഡിങ് ആനിവേഴ്‌സറിയില്‍ പോസ്റ്റ് ചെയ്ത കുറിപ്പും ചിത്രവും ഇപ്പോള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.

ശവസംസ്ക്കാര ചടങ്ങിലെ അവസാന ദൃശ്യങ്ങളിൽ നിന്നും എല്ലാം ഉള്ളിലൊതുക്കി നിൽക്കുന്ന മീനയെ വ്യക്തമായി കാണാം മകൾക്കു ധൈര്യം നൽകുവാൻ വേണ്ടി ഈ അമ്മ എല്ലാം ഉള്ളിൽ ഒതുക്കുകയാണ്. ദൃശ്യങ്ങളിൽ മീനയുടെ ദുഃഖം വളരെ വ്യകതമായി മനസിലാക്കാൻ കഴിയും.

വിദ്യാ സാഗറിന്റെ മൃതദേഹം സംസ്‌കരിച്ചു.. ചിതയെരിഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞ് മീനയും മകളും

Leave a Reply

Your email address will not be published. Required fields are marked *

Previous post വിദ്യാ സാഗറിന്റെ മൃതദേഹം സംസ്‌കരിച്ചു.. ചിതയെരിഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞ് മീനയും മകളും
Next post ഒന്നും അറിയാതെ മകളെ പോലും തിരിച്ചറിയാതെ കിടന്നത് 95 ദിവസം… ആരോഗ്യ മന്ത്രിയുടെ വാക്കുകൾ