വിദ്യാ സാഗറിന്റെ മൃതദേഹം സംസ്‌കരിച്ചു.. ചിതയെരിഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞ് മീനയും മകളും

Read Time:3 Minute, 45 Second

വിദ്യാ സാഗറിന്റെ മൃതദേഹം സംസ്‌കരിച്ചു.. ചിതയെരിഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞ് മീനയും മകളും

മലയാളി സിനിമ പ്രേക്ഷകർക്കും സുപരിചിതയായ നടി മീനയുടെ ഭർത്താവിന്റെ സംസ്ക്കാര ചടങ്ങുകൾ ഉച്ചക്ക് ശേഷം ആരംഭിച്ചിരിക്കുന്നു. ചടങ്ങിന്റെ അവസാനഘട്ടത്തിലായിരുന്നു മീനയും ചടങ്ങിന് സംബന്ധിച്ചവരും പൊട്ടിക്കരയുവാൻ തുടങ്ങിയത്.

നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു

മൃതദേഹം എടുക്കുന്നതിനു തൊട്ടുമുൻപ് വരെ കരച്ചിൽ അടക്കി പിടിച്ചിരുന്ന മീന, മൃതദേഹം എടുക്കുന്ന നേരത്തു പൊട്ടിക്കരയുന്നത് കാണാമായിരുന്നു. ഏറ്റവും കൂടുതൽ സ്നേഹവും പിന്തുണയും നൽകിയത് തന്റെ ഭർത്താവാണെന്നു മുൻപും മീന പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ പന്ത്രണ്ടു വർഷം അവരുടെ ജീവിതത്തിൽ ഒരു മഴവില്ലു പോലെ ആയിരുന്നു എന്നും, ഓരോ ദിവസവും തനിക്കു ഭാഗ്യം നൽകുക ആയിരുന്നു എന്നൊക്കെ മീന തന്റെ പ്രിയ ഭർത്താവിനെ കുറിച്ച് മുൻപും പറഞ്ഞിട്ടുണ്ട്. തന്റെ മുഖത്തെ പുഞ്ചിരിക്ക് കാരണം നിങ്ങളാണ്. എന്നും അത് അങ്ങനെ തന്നെ ആയിരിക്കും, എന്നാണ് തന്റെ ഭർത്താവിനെ കുറിച്ച് നേരത്തെ മീന പറഞ്ഞത്.

ഇപ്പോൾ അമ്പലത്തിൽ പോവാറില്ല, പോയാലും പ്രാർത്ഥിക്കാറില്ല… കണ്ണീരോടെ ഗായിക ചിത്ര

കുറച്ചു വർഷങ്ങളായി ശ്വാസ കോശ രോഗങ്ങൾക്ക് ചികിത്സയിൽ ആയിരുന്നു. ജനുവരിയിൽ കോ വിഡ്‌ ബാധിച്ചതിനെ തുടർന്ന്‌ രോഗം ഗുരുതരമായി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതുകൊണ്ട് ശസ്ത്രക്രിയ നീണ്ടുപോകുകയായിരുന്നു. വെന്റിലേറ്റർ സഹായത്താലാണ്‌ ജീവൻ നിലനിർത്തിയിരുന്നത്‌.

വിട പറഞ്ഞത് നിരവധി മലയാള സിനിമകളിൽ പ്രവർത്തിച്ച പ്രിയ നടി. കണ്ണീരോടെ താരങ്ങൾ

മീനയ്ക്ക് വളരെ വേണ്ടപ്പെട്ടവരെല്ലാം സംസ്ക്കാര കർമ്മങ്ങളുടെ ഭാഗമായിരുന്നു. വിദ്യാസാഗറിന്റെ മൃതദേഹം സംസ്‌ക്കരിച്ചു കഴിഞ്ഞതായി ഏകദേശം നാലരയോടെ ആയിരുന്നു വാർത്തകൾ പുറത്തു വന്നത്. വിദ്യാസാഗറിന്റെ ചിതയെരിഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞ് നിൽക്കുന്ന മീനയും മകൾ നൈനികയെയും കാണാമായിരുന്നു

ചുവന്ന റോസാപുഷ്പ്പങ്ങൾ കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മൃതദേഹം അലങ്കരിച്ചിരുന്നത്. അദ്ദേഹം നല്ലൊരു മൃഗസ്നേഹിയും, അതുപോലെതന്നെ പൂക്കളോടും ചെടികളോടും എന്നും സ്നേഹവും കരുതലും കാണിച്ചിരുന്ന ഒരു വ്യക്തി കൂടിയായിരുന്നു.

മീനയുടെ വീട്ടിലേക്ക് താരങ്ങളുടെ ഒഴുക്ക്, ഭർത്താവിന് സംഭവിച്ചത് ഇതാണ്… കണ്ണീരോടെ കുടുംബം

Leave a Reply

Your email address will not be published. Required fields are marked *

Previous post മീനയുടെ വീട്ടിലേക്ക് താരങ്ങളുടെ ഒഴുക്ക്, ഭർത്താവിന് സംഭവിച്ചത് ഇതാണ്… കണ്ണീരോടെ കുടുംബം
Next post മകളെ ചേർത്ത് പിടിച്ച് മീന മകൾക്ക് ധൈര്യം നല്കാൻ ഈ അമ്മ ചെയ്തത് കണ്ടോ?