സെറ്റുസാരിയിൽ സുന്ദരിയായ മീനാക്ഷി ദിലീപ്, വട്ടപൊട്ടണിഞ്ഞു ചിരിയോടെ മഞ്ജു ചിത്രങ്ങൾ വൈറലാകുന്നു

Read Time:5 Minute, 50 Second

സെറ്റുസാരിയിൽ സുന്ദരിയായ മീനാക്ഷി ദിലീപ്, വട്ടപൊട്ടണിഞ്ഞു ചിരിയോടെ മഞ്ജു ചിത്രങ്ങൾ വൈറലാകുന്നു

ഇക്കഴിഞ്ഞ വിഷുദിനത്തിൽ ദിലീപിന്റേയും മഞ്ജു വാര്യരുടേയും മകളായ മീനാക്ഷിയുടെ ഏറ്റവും പുതിയ ചിത്രം ചർച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. വിഷു ആശംസയ്ക്കൊപ്പമായുള്ള ഫോട്ടോ ഇതിനകം തന്നെ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്്. ഇൻസ്റ്റഗ്രാമിലൂടെ മീനാക്ഷിയായിരുന്നു സെറ്റും മുണ്ടുമണിഞ്ഞുള്ള ഫോട്ടോ പുറത്തുവിട്ടത്. അതീവ സുന്ദരിയായി താര പുത്രിയെ കണ്ടതോടെ സ്നേഹവും വിഷു ആശംസയും അറിയിച്ചായിരുന്നു ആരാധകരെത്തിയത്.

അതിനിടയിൽ അമ്മയുമായുള്ള സാമ്യത്തെക്കുറിച്ചുള്ള കമന്റുകളുമുണ്ടായിരുന്നു. സെറ്റും മുണ്ടും ധരിച്ച് അതീവ സുന്ദരിയായിട്ടുള്ള മീനാക്ഷിയുടെ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. വിഷു ആശംസകൾ നേർന്നു കൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. വീട്ടിൽ നിന്നുള്ള വിഷു ആഘോഷത്തിന്റെ ചിത്രമാണ് താരപുത്രി പങ്കുവെച്ചിരിക്കുന്നത്. മീനാക്ഷിക്കും വിഷു ആശംസകൾ നേർന്ന് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ തന്നെ പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. മീനാക്ഷിയുടെ അടുത്ത സുഹൃത്താണ് നടി നമിത പ്രമോദ്. നമിത ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്. അതുപോലെ തന്നെ സനുഷയും കമന്റ് ചെയ്തിട്ടുണ്ട്.

സെറ്റും മുണ്ടിലുള്ള മീനാക്ഷിയുടെ ചിത്രം കാണുമ്പോൾ അമ്മ മ‍ഞ്ജുവിനെയാണ് ഓർമ വരുന്നതെന്നാണ് ആരാധകർ പറയുന്നത്. അമ്മയെ പോലെ തന്നെയുണ്ട് മകളെന്നും ആരാധകർ പറയുന്നു. അമ്മയെ പോലെ ആണെങ്കിലും അച്ഛന്റെ മകളായിരിക്കും മീനാക്ഷിയെന്നും ആരാധകർ പറയുന്നുണ്ട്. മഞ്ജുവിന്റേയും മീനാക്ഷിയുടേയും ഒരുപോലെയുളള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. സുഹൃത്ത് അഞ്ജലിയാണ് താരപുത്രിയുടെ ചിത്രമെടുത്തത്. ഇൻസ്റ്റഗ്രാമിൽ സജീവമായ മീനാക്ഷി ദിലീപ് പുത്തൻ പോസ്റ്റുമായെത്തിയിരിക്കുകയാണ്.

നാടൻ സുന്ദരിയായുള്ള ചിത്രം കണ്ടതോടെ ആരാധകരും സന്തോഷത്തിലാണ്. ഫാൻസ് ഗ്രൂപ്പുകളിലൂടെയും മറ്റുമായി താരപുത്രിയുടെ ചിത്രം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. കൂളിങ് ഗ്ലാസും മൊബൈൽ ഫോണുമൊക്കെയായി എങ്ങോട്ടായെന്നായിരുന്നു ചിലരുടെ ചോദ്യം. സുഹൃത്തായ അഞ്ജലിയാണ് ചിത്രം പകർത്തിയതെന്നും മീനാക്ഷി കുറിച്ചിട്ടുണ്ട്, സോഷ്യൽ മീഡിയയിലെ താരമാണ് മീനാക്ഷി. പങ്കെടുക്കുന്ന ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. വിഷു ആശംസ അറിയിച്ചുള്ള പോസ്റ്റും ഇതിനകം തന്നെ തരംഗമായി മാറിയതാണ്. ടിക് ടോക് വീഡിയോയുമായി നേരത്തെ മീനാക്ഷി എത്തിയപ്പോൾ എന്നാണ് സിനിമാപ്രവേശനമെന്നായിരുന്നു പ്രേക്ഷകർ ചോദിച്ചത്.

മാതാപിതാക്കളെപ്പോലെ മകളും ഭാവിയിൽ സിനിമയിൽ തിളങ്ങുമെന്ന തരത്തിലായിരുന്നു പ്രവചനങ്ങൾ. ഡോക്ടറാവാനാണ് മകൾക്ക് താൽപര്യമെന്നും സിനിമയിലേക്കില്ലെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. ദിലീപിന്റെ അടുത്ത സുഹൃത്താണ് നാദിർഷ. ഇവരുടെ മക്കൾ തമ്മിലും അതേ സൗഹൃദം നിലനിർത്തുന്നുണ്ട്. ആയിഷ നാദിർഷയുടെ വിവാഹ ചടങ്ങിൽ മീനാക്ഷിയും പങ്കെടുത്തിരുന്നു. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

നമിത പ്രമോദുൾപ്പടെ ഇവരുടെ സുഹൃത്തുക്കളെല്ലാം ആയിഷയുടെ വിവാഹം ആഘോഷമാക്കി മാറ്റിയിരുന്നു. മീനാക്ഷിയെ കാണാൻ അമ്മയെപ്പോലെയാണെന്നുള്ള കമന്റുകളും ചിത്രത്തിന് കീഴിലുണ്ട്. അമ്മ മിഡിയണിഞ്ഞ് എത്തിയപ്പോൾ മകൾ സാരിയിൽ, എന്നും ഈ തനിമ നിലനിർത്തുക, അച്ഛന്റെ പൊന്നുമോളായിരിക്കുകയെന്നായിരുന്നു ഒരാൾ കമന്റിട്ടത്. മഞ്ജു വാര്യരുടെ മേക്കോവർ ചിത്രം വൈറലായി മാറിയതിന് പിന്നാലെയായാണ് മകളുടെ ഫോട്ടോയുമെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post “ഒരിക്കൽ കൂടി നിന്നെ ഒന്ന് കാണുവാൻ സാധിച്ചിരുന്നുവെങ്കിൽ”; മകളെ കുറിച്ചോർത്ത് വികാരഭരിതയായി പ്രിയ ഗായിക !
Next post കാറിൽ ഡീസലിന് പകരം പമ്പ് ജീവനക്കാരൻ അടിച്ചത് പെട്രോൾ – പിന്നീട് നടന്നത് വലിയ ട്വിസ്റ്റ്‌