മഞ്ജു വാര്യരുടെ വൈറൽ ലുക്കിനെ അനുകരിച്ച് മീനാക്ഷി, ചിത്രം ഏറ്റെടുത്ത് ആരാധകർ

Read Time:6 Minute, 28 Second

മഞ്ജു വാര്യരുടെ വൈറൽ ലുക്കിനെ അനുകരിച്ച് മീനാക്ഷി, ചിത്രം ഏറ്റെടുത്ത് ആരാധകർ

 

രണ്ട് മാസങ്ങൾക്ക് മുമ്പേ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നത് മഞ്ജു വാര്യറിന്റെ മകൾ മീനാക്ഷി ആണെങ്കിൽ കഴിഞ്ഞ ഒരു മാസത്തോളമായി സോഷ്യൽ മീഡിയയിൽ താരമാകുന്നത് അമ്മ മഞ്ജു വാര്യർ ആണ്. നാദിർഷായുടെ മകളുടെ വിവാഹത്തിനെത്തിയ മീനാക്ഷിയുടെ ചിത്രങ്ങളായിരുന്നു സോഷ്യൽ ലോകത്ത്‌ ഓളങ്ങൾ സൃഷ്ടിച്ചത്. ഒരാഴ്ചയോളം നീണ്ടു നിന്ന വിവാഹ ചടങ്ങുകളിൽ എല്ലാ ദിവസവും ദിലീപും കുടുംബവും എത്തിയിരുന്നു. വിവാഹത്തിൻെറ ഓരോ ദിവസത്തെ ചടങ്ങുകൾക്കും മീനാക്ഷി അതീവ സുന്ദരിയായാണ് കാണപ്പെട്ടത്. മീനാക്ഷിയുടെ ഡ്രെസ്സും മേക്കപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഒരു സിനിമയിൽ പോലും മീനാക്ഷി അഭിനയിച്ചിട്ടില്ല എങ്കിലും മീനാക്ഷിയെ ഇഷ്ടപ്പെടാത്തവർ ഇല്ല എന്ന് തന്നെവേണമെങ്കിൽ പറയാം. അതിന് കാരണം മീനാക്ഷിയുടെ അച്ഛനും അമ്മയും തന്നെയാണ്. മലയാളികളുടെ ജനപ്രിയ നടൻ ദിലീപിന്റെയും മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെയും ഏക മകളാണ് മീനാക്ഷി. ദിലീപും മഞ്ജുവും വിവാഹ ബന്ധം വേർപെടുത്തിയെങ്കിലും മീനാക്ഷിയോട് ഇരുവരുടെയും ആരാധകർക്ക് ഉള്ള ഇഷ്ടത്തിന് ഒരു കുറവും ഇത് വരേയ്ക്കും വന്നിട്ടില്ല . മീനാക്ഷി എന്ന് അഭിനയ രംഗത്തേക്ക് എത്തുമെന്ന കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ.

 

ഒരു മാസത്തോളം മകൾ മീനാക്ഷി സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച ക്ഷീണം മാറുന്നതിനെ മുന്നേ തന്നെ എത്തി അമ്മ മഞ്ജു വാര്യർ. പുതിയ ഹെയർ സ്റ്റൈലുമായി എത്തിയ മഞ്ജുവിന്റെ ചിത്രങ്ങൾ വൈറലായതിനു പിന്നാലെ ആയിരുന്നു മിനി സ്‌കേർട്ടും പാവാടയുമിട്ട് ഒരു പരിപാടിക്ക് മഞ്ജു വാര്യർ എത്തി എല്ലാവരെയും ഞെട്ടിച്ചത്. നാല്പത്തിരണ്ടു വയസുള്ള മഞ്ജുവിന്റെ പതിനേഴുകാരികളെ പോലും വെല്ലുന്ന തരത്തിൽ ഉള്ള മേക്കോവർ സോഷ്യൽ ലോകത്തു തന്നെ തരംഗമായി മാറി എന്ന് തന്നെ പറയാം.

തന്റെ പുതിയ ചിത്രമായ ചതുർമുഖത്തിന്റെ പ്രൊമോഷനായി ആയിരുന്നു മഞ്ജുവിന്റെ ഹെയർ സ്റ്റൈലും മേക്കോവറും. മഞ്ജു വാര്യരുടെ പുതിയ ഹെയർ സ്റ്റയിൽനെ പ്രകീർത്തിച്ചാണ് പലരും എത്തിയത്. വലിയ സ്വീകാര്യതയാണ് രണ്ടിനും ലഭിച്ചത്. ടെക്നോ ഹൊറർ പ്രമേയമായി മഞ്ജുവിനെ കേന്ദ്ര കഥാപാത്രമാക്കി എടുത്ത ചിത്രം തീയേറ്ററിൽ വമ്പൻ വിജയമായി ഓടുകയാണ്. താൻ എന്തുകൊണ്ടാണ് ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്നതെന്ന് മഞ്ജു ഒരിക്കൽ കൂടി തെളിയിച്ചു. സോഷ്യൽ മീഡിയയിലെങ്ങും മഞ്ജുവിന്റെ പുതിയ ലൂക്കിനെ അനുകരിച്ചു ആരാധകർ രംഗത്തെത്തി. കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ മിനി സ്കർട്ടും ഇട്ട് എത്തി ചിത്രങ്ങൾ പങ്കുവെച്ചു.

അതേസമയം മഞ്ജുവിന്റെ വൈറൽ ലുക്ക് അനുകരിച്ച മറ്റൊരാൾ ആണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ഉടൻ പണം എന്ന പരിപാടിയിലെ മീനാക്ഷിയാണ് മഞ്ജുവിന് മുന്നിൽ മഞ്ജുവിന്റെ പുതിയ ലുക്ക് അനുകരിച്ചു എത്തിയത്. അക്ഷരാർത്ഥത്തിൽ മീനാക്ഷിയുടെ ലൂക്ക് കണ്ട് മഞ്ജു വാര്യർ വരെ ഞെട്ടിപ്പോയി. രസകരമായ എപ്പിസോഡിൽ മഞ്ജു വാര്യരും സണ്ണി വെയ്‌നും എത്തുന്നു, ചതുർ മുഖം സിനിമയെ കുറിച്ചുള്ള ചോദ്യങ്ങളും ഉൾപ്പെടുത്തിരുന്നു.

മഞ്ജുവിന്റെ പുതിയ ലൂക്കിനെ അനുകരിച്ചായിരുന്നു അവതാരകയായ മീനാക്ഷി പരിപാടിയിൽ എത്തിരുന്നത്. മഞ്ജു വേദിയിൽ എത്തിയപ്പോൾ atm മെഷിനു പിറകിലായി ഏറെ നാണത്തോടെ ഒളിച്ചിരിക്കുകയായിരുന്നു മീനാക്ഷി. ഇതിനിടെ മീനാക്ഷിയുടെ വേഷത്തെ ട്രോളി കൊണ്ടിരിക്കുകയാണ് സുന്നി വെയിൻ. മാരാരിക്കുളം മഞ്ജു വാരിയർ എന്നാണ് സണ്ണി വെയിൻ മീനാക്ഷിയെ വിളിക്കുന്നത്. atm നു പുറകിൽ ഒളിച്ചിരുന്ന മീനാക്ഷിയെ മഞ്ജു വാര്യർ നേരിട്ട് ചെന്നാണ് വിളിക്കുന്നത്. പിന്നാലെ ചെറുതായി ചമ്മിയ മീനാക്ഷി പിന്നെയാണ് ഇരുവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നത്.

ഉടൻപണത്തിലെ അവതാരിക ആയെത്തി പ്രേക്ഷകരുടെ ഇഷ്ട്ടം പിടിച്ചുപറ്റിയ താരമാണ് മീനാക്ഷി. ഓരോ എപ്പിസോഡുലും ഓരോ സിനിമാ കഥാപാത്രങ്ങളെ മീനാക്ഷി അനുകരിക്കാറുണ്ട്. നന്നായിട്ടുണ്ടെന്നാണ് മീനാക്ഷിയുടെ ലൂക്കിനെ കുറിച്ച് മഞ്ജു വാരിയർ പറഞ്ഞത്. മീനാക്ഷിയുടെ ഇ വേഷമാണ് ഇപ്പോൾ വൈറൽ ആയി മാറിയിരിക്കുന്നത്. വീഡിയോ കാണാം

Leave a Reply

Your email address will not be published. Required fields are marked *

Previous post ഓൺലൈൻ ഗെയിംമിന്റെ ചതിയിൽ പെട്ട അമലിന് സംഭവിച്ചത്, കാണാതായിട്ട് 24 ദിവസം
Next post സാന്ത്വനം സീരിയലിലെ ജയന്തി ചേച്ചിയുടെ കിടിലൻ വിഷു സ്പെഷ്യൽ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു