
തന്റെ മകന് രണ്ടു മാസമുള്ളപ്പോഴാണ് കോവിഡ് വന്നത്, ഓരോ നിമിഷവും ഭയമായിരുന്നു: മേഘ്ന രാജ്
തന്റെ മകന് രണ്ടു മാസമുള്ളപ്പോഴാണ് കോവിഡ് വന്നത്, ഓരോ നിമിഷവും ഭയമായിരുന്നു: മേഘ്ന രാജ്
ജീവിതത്തിലെ വലിയൊരു പതിസന്ധി ഘട്ടത്തെ തരണം ചെയ്തു മകനു വേണ്ടി ജീവിക്കുകയാണ് നടി മേഘ്ന രാജ് ഇപ്പോൾ. മേഘ്ന നാലുമാസം ഗർഭിണിയായിരിക്കെയാണ് തന്റെ പ്രിയ ഭർത്താവ് ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗം നടന്നതാണ്.
വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സുകളിൽ ഇടം നേടിയ നടിയാണ് മേഘ്‌നാ രാജ്. വിനയൻ ഒരുക്കിയ ഹൊറർ ചിത്രം യക്ഷിയും ഞാനും എന്ന ചിത്രത്തിലെ നായികയായായിരുന്നു മേഘ്‌നയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ മേഘ്‌ന വേഷമിട്ടെങ്കിലും ജയസൂര്യ നായകനായ ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലൂടെ ആണ് മേഘ്‌ന മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറുന്നത്. തെലുങ്ക് നടൻ ചിരഞ്ജീവി സർജയുമായുള്ള മേഘ്‌നയുടെ പ്രണയ വിവാഹമൊക്കെ സോഷ്യൽ മീഡിയയിൽ ആരാധകർ വലിയ ആഘോഷമാക്കി മാറ്റിയിരുന്നു.
സോഷ്യൽ ലോകം വലിയ ആഘോഷമാക്കിയ വാർത്ത ആയിരുന്നു മേഘ്‌ന രാജ് ഗർഭിണിയായ വിവരം. സോഷ്യൽ മീഡിയയിലെങ്ങും തങ്ങളുടെ പ്രിയ താരങ്ങൾക്ക് ആശംസകൾ ചൊരിഞ്ഞു ആരാധകർ ആ വാർത്ത ആഘോഷിച്ചു. എന്നാൽ ആ സന്തോഷം അധിക നാൾ നീണ്ടില്ല . കഴിഞ്ഞ ജൂൺ ഏഴിന് മേഘ്‌ന നാലു മാസം ഗർഭിണി ആയിരിക്കുമ്പോഴാണ് ഭർത്താവു ചിരഞ്ജീവി സർജ അവരെ വിട്ട് പോകുന്നത്. ഹൃദയാഘാതം ആയിരുന്നു കാരണം. ചീരുവിന്റെ വിയോഗത്തിലും തളരാതെ പിടിച്ചു നിന്ന മേഘ്‌ന രാജ് എല്ലാവരെയും അതിശയിപ്പിച്ചിരുന്നു.
2020 ഒക്ടോബറിൽ ആയിരുന്നു നടി മേഘ്‌ന ഒരു ആൺ കുഞ്ഞിന് ജന്മം നൽകിയത്. ചീരുവിന്റെ വിയോഗത്തിൽ തളർന്നിരുന്ന കുടുംബത്തിന് ഒരു പുതു ജീവനാണ് ജൂനിയർ ചീരുവിന്റെ വരവോടെ ലഭിച്ചത്. അത് ആരാധകരും കുടുംബാങ്കങ്ങളും വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. മേഘ്‌ന പങ്കു വെച്ച ജൂനിയർ ചീരുവിന്റെ ചിത്രങ്ങൾ സോഷ്യൽ ലോകം ഏറ്റെടുത്തിരുന്നു. ജൂനിയർ ചീരുവിന്റെ വിശേഷങ്ങൾക്കായി ആരാധകർ കാതോർത്തിരുന്നു. നസ്രിയയും ഫഹദും ഉൾപ്പടെ സിനിമാ രംഗത്ത് നിന്നുമുള്ള പലരും ജൂനിയർ ചീരുവിന് സമ്മാനങ്ങളുമായെത്തി.
ലോകം മുഴുവൻ പിടിമുറുക്കിയ കോവിഡ് മഹാമാരി ഇടക്കാലത്ത് തന്നെയും വല്ലാതെ ഭയപ്പെടുത്തിയിരുന്നു എന്ന് തുറന്നു പറയുകയാണ് മേഘ്ന. മകന് ജൂനിയർ ചിരുവിന് രണ്ടുമാസം പ്രായമുള്ളപ്പോഴാണ് കോവിഡ് പോസിറ്റീവ് ആയത്, ആ സമയത്ത് താനും ഏറെ പരിഭ്രാന്തിയിലായിരുന്നുവെന്ന് മേഘ്ന പറയുന്നു.
ഇപ്പോഴിതാ കുഞ്ഞിനും തനിക്കും കോവിഡ് ബാധിച്ചപ്പോഴുള്ള അനുഭവം പങ്കു വെച്ച് എത്തിയിരിക്കുകയാണ് മേഘ്‌നാ രാജ്. കുഞ്ഞിന് വെറും രണ്ട് മാസം മാത്രം പ്രായം ഉള്ളപ്പോഴാണ് കോവിഡ് പിടിപെടുന്നത്. വളരെ ആക്റ്റീവ് ആയി കാണപ്പെട്ടിരുന്ന അവൻ പെട്ടെന്ന് അങ്ങ് സൈലന്റ് ആയി. ഇത് കണ്ട് ഞാൻ പേടിച്ചുപോയി. കുഞ്ഞുങ്ങളെ എങ്ങനെ ശുശ്രുഷിക്കണം എന്ന് പോലും അറിയില്ലായിരുന്നു. ആ സമയം ഞാൻ വല്ലാതെ പരിഭ്രാന്തിയിലായി.
കോവിഡ് പോസ്റ്റീവ് ആയ കുട്ടികളെ എങ്ങനെ പരിചരിക്കണം എന്ന ഡോ നിഹാർ പരേഖുമായി നടി സമീറ റെഡ്ഡി നടത്തിയ ചോദ്യോത്തര പരിപാടിയുടെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് മേഘ്ന ഇക്കാര്യം കുറിച്ചത്. കഴിഞ്ഞ ഡിസംബറിലായിരുന്നു മേഘ്നയ്ക്കും കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചത്. മേഘ്നയുടെ അമ്മയ്ക്കും അച്ഛനും കോവിഡ് പോസിറ്റീവ് ആയതിനു പിറകെയായിരുന്നു മേഘ്നയും കുഞ്ഞും രോഗബാധിതരായത്.