പുതിയ വർക്ക് ഔട്ട് വീഡിയോ പങ്കുവച്ച് നമ്മുടെ സ്വന്തം ലാലേട്ടൻ

Read Time:5 Minute, 10 Second

പുതിയ വർക്ക് ഔട്ട് വീഡിയോ പങ്കുവച്ച് നമ്മുടെ സ്വന്തം ലാലേട്ടൻ

മലയാള സിനിമയുടെ താര രാജാവാണ് നടൻ മോഹൻലാൽ. തന്റെ അഭിനയ മികവ് കൊണ്ട് നിമിഷ നേരം കൊണ്ട് തന്നെ ശൗര്യമേറിയ ഭാവവും ലാസ്യഭാവമുള്ള മാൻകിടാവായും വേഷപ്പകർച്ച സാധ്യമാകുന്ന അഭിനയ ലോകത്ത്‌ ഇന്ദ്രജാലം കാട്ടുന്ന മലയാളത്തിൻെറ താര രാജാവായ നടനാണ് സൂപ്പർ സ്റ്റാർ മോഹൻലാൽ.

വിസ്മയാഭിനയത്തിൻറെ ‘ലാലിസ’ത്തെ ലാളിത്യം കൊണ്ട് നെഞ്ചിലേറ്റയ മലയാളിക്ക് എന്നുമെന്നും പ്രിയങ്കരനാണ് ലാലേട്ടൻ. അദ്ദേഹം പ്രായത്തിൽ മുതിർന്നവർക്ക് പോലും ലാലേട്ടനാകുന്നത് തിരശ്ശീലയിൽ പകർന്നാടിയ കഥാപാത്രങ്ങളുടെ അഭിനയ തികവ് കൊണ്ട് മാത്രമല്ല, പകരം ചിരിയിലും സംസാരത്തിലും എന്തിന് ഒരു നോട്ടം കൊണ്ടുപോലും ഹൃദയത്തോട് അടുത്തു നിൽക്കുന്നയാൾ എന്ന വിശ്വാസമുണ്ടാക്കി നേടിയെടുത്തതാണ് ആ വിളിപ്പേര്.

എന്നാൽ ഇപ്പോൾ താരത്തിന്റെ ഒരു വർക്ക് ഔട്ട് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മോഹൻലാൽ ജിമ്മിൽ നിന്നുമുള്ള വർക്ക് ഔട്ട് വീഡിയോ നേരത്തെയും പങ്കുവെച്ചിരുന്നു. കുറച്ച് തന്റെ വ്യക്തി ജീവിതത്തിലെ നിമിഷങ്ങൾ താരം വർഷങ്ങളായി സോഷ്യൽ മീഡിയകളിലൂടെ പ്രേക്ഷകർക്കായി സജീവമായി പങ്കുവെയ്ക്കാൻ തുടങ്ങിയിട്ട്. 6.4 മില്യൺ ഫോളോവേഴ്‌സാണ് മോഹൻലാലിന് ഫേസ്ബുക്കിൽ മാത്രം ഉള്ളത്. പലരും കമന്റ് ചെയ്തുകൊണ്ട് താരം സംവിധാനം ചെയ്യുന്ന ബറോസിന്റെ മുന്നൊരുക്കമാണോ ഈ വ്യായാമ വീഡിയോ എന്ന് ചോദിക്കുകയും ചെയ്തിട്ടുണ്ട്.

മോഹൻലാൽ മലയാളത്തിൽ നിലവിൽ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് മുന്നേറികൊണ്ടിരിക്കുന്നത്. അടുത്തിടെയായിരുന്നു ആരാധകർ ഒന്നടങ്കം വലിയ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ദൃശ്യം 2 റിലീസ് ആയത്. ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുന്ന സിനിമയിൽ ആദ്യ ഭാഗത്തി്ൽ അഭിനയിച്ച താരങ്ങളെല്ലാം വീണ്ടും രണ്ടാം ഭാഗത്തിൽ എത്തിയിരുന്നു. കൂടാതെ ചില പുതുമുഖങ്ങളും അതിൽ ഉൾപ്പെട്ടിരുന്നു.

മലയാള സിനിമ ചരിത്രത്തിൽ കളക്ഷൻ ഒരു നാഴികക്കല്ലായി മാറിയ ദൃശ്യത്തിന്റെ രണ്ടാം പാതി എന്ന ഒറ്റ വിശേഷണം കൊണ്ട് പ്രതീക്ഷകൾ വാനോളമുയർത്തിയ പ്രഖ്യാപനമായിരുന്നു ദൃശ്യം 2-വിന്റേത്. പ്രതീക്ഷകളുടെ ഭാരം പേറി വന്ന പല സിനിമകളും തീയേറ്ററിൽ തകർന്ന് പോയതും ചരിത്രമാണ്.

അതിനാലാകാം സിനിമയുടെ പ്രഖ്യാപന വേള മുതൽ സംവിധായകനും രചയിതാവുമായ ജീത്തു ജോസഫ് ഈ സിനിമയേക്കുറിച്ച് മിതമായി മാത്രം സംസാരിച്ചിരുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഒരിക്കലും പ്രേക്ഷകർക്ക് അമിത പ്രതീക്ഷ നൽകുന്നതായിരുന്നില്ല. സംവിധായകന്റെ വാക്കുകളെ മാത്രം വിശ്വസിച്ച് തീയേറ്ററിലെത്തി നിരാശരായ പ്രേക്ഷകരുടെ പ്രതികരണത്തിൽ തകർന്ന് പോയ മറ്റൊരു മോഹൻലാൽ ചിത്രത്തിന്റെ അനുഭവം നിർമാതാവും മറന്ന് കാണില്ല.

ജീത്തു ജോസഫിന്റെ വാക്കുകളെ ശരിവെയ്ക്കും വിധം പതിഞ്ഞ താളത്തിൽ തുടങ്ങുന്ന ചിത്രം, പൂർണമായും ജോർജ്ജ്കുട്ടിയേയും അയാളുടെ കുടുംബത്തേയും ഫോക്കസ് ചെയ്താണ് മുന്നോട്ട് പോകുന്നത്. 2013 ഓഗസ്റ്റിൽ നടന്ന വരുൺ പ്രഭാകറിന്റെ കൊലപാതകം ആറ് വർഷത്തിനിപ്പുറവും അയാളുടെ ജീവിതത്തിൽ പ്രതിഫലിക്കുന്നുണ്ട്. പോലീസ് ഏത് നിമിഷവും തങ്ങളെ തേടി വന്നേക്കാമെന്ന ഭയം ആ കുടുംബത്തിനുണ്ട്. പുറത്തെവിടെയെങ്കിലും പോലീസിനെ കണ്ടാൽ അവർ തങ്ങളെ തേടി ഇറങ്ങിയിരിക്കുകയാണെന്ന ഭയം ആ കുടുംബത്തിൽ കാണാം.

Leave a Reply

Your email address will not be published. Required fields are marked *

Previous post മാറോട് കുഞ്ഞിനേയും ചേർത്ത് പൊരിവെയിലിൽ ഭക്ഷണ വിതരണനത്തിനായി പോയി വൈറലായ യുവതിക്ക് ദൈവം നൽകിയ സമ്മാനം നിങ്ങൾ കണ്ടോ?
Next post തുടർച്ചയായി നാല് പന്തുകളിൽ സിക്‌സറുകൾ, 21 പന്തിൽ ഫിഫ്റ്റി നേടി യുവരാജ് സിംഗിന്റെ കിടിലൻ ഫിഫ്റ്റി , വീഡിയോ കാണാം