നഞ്ചിയമ്മക്ക് യോഗ്യത ഇല്ലെന്ന് പറഞ്ഞ ചേട്ടൻ്റെ പാട്ട് കേട്ടിട്ടുണ്ടോ നാട്ടാരെ

Read Time:6 Minute, 2 Second

നഞ്ചിയമ്മക്ക് യോഗ്യത ഇല്ലെന്ന് പറഞ്ഞ ചേട്ടൻ്റെ പാട്ട് കേട്ടിട്ടുണ്ടോ നാട്ടാരെ

നഞ്ചിയമ്മക്ക് ദേശീയ പുരസ്ക്കാരം പ്രഖ്യാപിച്ചതിനെതിരെ ലിനു ലാൽ എന്ന സംഗീതകാരൻ രംഗത്ത് വന്നത് വലിയ ചർച്ച ആയിരിക്കുകയാണ്. നഞ്ചിയമ്മ പാറിയ ഗാനമാണോ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗാനം? എന്ന് ലിനു ചോദിക്കുന്നു.
രണ്ടാം വിവാഹത്തിലെ ആദ്യമധുരം.. നടി അഞ്ജലി നായർ വീണ്ടും അമ്മയായി

ഒരുമാസം സമയം കൊടുത്താൽ പോലും സാധാരണ ഒരു ഗാനം നഞ്ചിയമ്മക്ക് പാടുവാൻ കഴിയില്ലെന്നും, സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചവർക്കു ഈ അംഗീകാരം അപമാനമായി തോന്നില്ലേ എന്നുമാണ് ലിനു ലാലിന്റെ ചോദ്യം.

ഒരു വിഡിയോയിൽ കൂടിയാണ് സംഗീതകാരൻ കൂടിയായ ലിനു ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത്. നഞ്ചിയമ്മക്ക് അവാർഡ് കൊടുത്തപ്പോൾ കുരുപൊട്ടി ചൊറിയൻ വാദങ്ങളുമായി എത്തുന്ന സൊ കോൾഡ് ഗായകർക്ക് ചുട്ട മറുപടി കൊടുക്കുകയാണ്, ആ പാട്ടിനെ സ്നേഹിക്കുന്ന ആരാധിക്കുന്നവർ.

മര ണം കവർന്നെടുത്ത പോലീസുകാരിയുടെ ഓർമ്മയിൽ വിതുമ്പി സഹപ്രവർത്തകർ

ഗായകനും സംഗീത സംവിധായകനുമായ അൽഫോൻസ് പറയുന്നത് , താൻ നഞ്ചിയമ്മയുടെ കൂടെയാണ് നിൽക്കുന്നതെന്നും നഞ്ചിയമ്മയെ മികച്ച ​ഗായികയായി തിരഞ്ഞെടുത്ത ദേശീയ അവാർഡ് ജൂറിയെ സപ്പോർട്ട് ചെയ്യുന്നതെന്നും പറഞ്ഞു. സം​ഗീതത്തിന്റെ ഒന്നും പഠിക്കാതെ പരിശീലിക്കാതെ നഞ്ചിയമ്മ ഹൃദയം കൊണ്ടാണ് പാടിയതെന്നും പേരാണ്.

അതിന് ആരൊക്കെ നൂറ് വർഷമെടുത്ത് ശ്രമിച്ച് പഠിച്ചാലും പാടാൻ കഴിയില്ല . എന്നാൽ താൻ പറയുന്നത് വർഷങ്ങളുടെ പരിശീലനമല്ല മറിച്ച് നിങ്ങളുടെ ആത്മാവിൽ നിന്നും ഹൃദയത്തിൽ നിന്നും മനസ്സിൽ നിന്നും നിങ്ങൾ ഓരോരുത്തരും എന്താണ് നേടിയത് എന്നതിലാണ് കാര്യം . ഇതാണ് തനിക്ക് പറയാനുള്ളത് എന്നാണ് അൽഫോൺസ് പറഞ്ഞത്.

നേരിൽ കാണാൻ ഉടൻ വരും, തന്റെ വീട്ടിൽ വന്ന് താമസിക്കുവാൻ നഞ്ചിയമ്മയെ ക്ഷണിച്ച് സുരേഷ് ഗോപി

ഈ വിഷയത്തിൽ പ്രശസ്ത സംഗീത സംവിധായകൻ ബിജിബാൽ പ്രതികരിക്കുന്നത് ഇങ്ങനെ സംഗീതത്തിലെ ശുദ്ധി എന്താണ് !! ശുദ്ധിയുടെ തെളിനീരുറവ അറിയണമെങ്കിൽ ഈ പുഞ്ചിരിയുടെ വഴി പിടിയ്ക്ക്. നഞ്ചിയമ്മയുടെ ആകർഷകമായ ഒരു സ്കെച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് ബിജിബാലിന്റെ പ്രതികരണം.

പ്രശസ്ത ഗായിക സിതാര കൃഷ്ണകുമാറിന്റെ പ്രതികരണം ഇങ്ങനെ – ഈ അവാർഡ് ഒരു തെളിച്ചമാണ്!!! പാട്ട്…അത് തൊണ്ടയിൽ നിന്നോ തലച്ചോറിൽ നിന്നോ അല്ല വരേണ്ടത് നെഞ്ചിൽ തട്ടി തെറിച്ചു വരേണ്ടതാണ്… എങ്കിൽ ആ പാട്ട് നഞ്ചിയമ്മയുടെ പാട്ടുപോലെ ചങ്കിൽ തന്നെ വന്നു കൊള്ളും

ഒരുമാസം കൊടുത്താൽ പോലും നഞ്ചമ്മയ്ക്ക് പാടാനാവില്ല, സംഗീതത്തെ ജീവിതമായി കാണുന്നവർക്ക് ഇത് അപമാനം, വിമർശനം

ഈ വിഷയത്തിൽ മികച്ച പ്രതികരണങ്ങൾ ആരാധകരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട് – ഒരു ആരാധകൻ പറയുന്നത്, മികച്ച ഗായികയെ അല്ല മികച്ച പിന്നണി ഗായികയെ ആണ് തിരഞ്ഞെടുക്കുന്നത്. ഒരു വർഷം സെൻസർ ചെയ്ത സിനിമകളിൽ സിനിമയോട്, ആ പാട്ട് പാടിയ കഥാ സന്ദർഭത്തോട്, കഥാപാത്രത്തിനോട് എത്ര മാത്രം നീതി പുലർത്തി എന്നത് മാത്രമാണ് മാനദണ്ഡം.

അതല്ലാതെ ആ ഗായിക കർണ്ണാടക സംഗീതം അല്ലെങ്കിൽ ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചിട്ടുണ്ടോ, അവർ മറ്റ് സിനിമകളിൽ പാടി കഴിവ് തെളിയിച്ചിട്ടുണ്ടോ, ഇനി ഭാവിയിൽ അവക്ക് മറ്റ് ഏതെങ്കിലും സിനിമയിൽ അവസരം കിട്ടിയാൽ ശ്രുതി തെറ്റാതെ പാടുമോ എന്നതൊന്നും ജൂറിയുടെ മാനദണ്ഡങ്ങൾ അല്ല. കാരണം ഇവിടെ അവാർഡ് നൽകുന്നത് മികച്ച പിന്നണി ഗായികക്കാണ്.

ഇതൊന്നും കാണാൻ സച്ചി എന്ന ആ മഹാപ്രതിഭ ഇല്ലല്ലോ – പൊട്ടിക്കരഞ്ഞു ഭാര്യയും സഹോദരിയും

മറ്റു പ്രശസ്ത ഗായകരോടുള്ള ബഹുമാനം നില നിർത്തിക്കൊണ്ട് തന്നെ പറയട്ടെ നഞ്ചിയമ്മക്ക് കിട്ടിയ അവാർഡിനെ വില കുറച്ചു കാണേണ്ടതില്ല. മാനദണ്ഡങ്ങൾക്ക് അനുസരിച്ചായാണ് അവർക്ക് ഈ അവാർഡ് ലഭിച്ചിരിക്കുന്നത്.
ആശംസകൾ നഞ്ചിയമ്മ

നഞ്ചിയമ്മ പാടുന്ന രണ്ട് വരിപോലെ ഈ നാല് വയസ്സുമുതൽ തൈരും നെയ്യും കഴിക്കാത്ത ആളുകൾ ഒന്ന് പാടിക്കേൾപ്പിച്ചാൽ വലിയ സന്തോഷം – ബിജിബാൽ

Leave a Reply

Your email address will not be published. Required fields are marked *

Previous post നഞ്ചിയമ്മ പാടുന്ന രണ്ട് വരിപോലെ ഈ നാല് വയസ്സുമുതൽ തൈരും നെയ്യും കഴിക്കാത്ത ആളുകൾ ഒന്ന് പാടിക്കേൾപ്പിച്ചാൽ വലിയ സന്തോഷം – ബിജിബാൽ
Next post അവനു രാത്രിയിൽ ചോറ് ഊട്ടിയ ആ കൈകൾ തന്നെ അവന്റെ ജീവൻ എടുത്തപ്പോൾ – കണ്ണീരോടെ ഒരു നാട്