നന്ദുവിന്റെ അവസാനത്തെ അവസ്ഥ കണ്ടു ഡോക്ടർമാർ വരെ ഞെട്ടി ഇനി ഇവനെ രക്ഷിക്കണമെങ്കിൽ ഇവനായി ഒരു മരുന്ന്

Read Time:6 Minute, 14 Second

നന്ദുവിന്റെ അവസാനത്തെ അവസ്ഥ കണ്ടു ഡോക്ടർമാർ വരെ ഞെട്ടി ഇനി ഇവനെ രക്ഷിക്കണമെങ്കിൽ ഇവനായി ഒരു മരുന്ന്

കാൻസർ എന്ന മഹാമാരിയോട് പൊരുതി അതിജീവനം എന്തെന്ന് സമൂഹത്തിനു കാട്ടി തന്ന കുഞ്ഞനുജൻ നന്ദു മഹാദേവ ഒരുവിൽ ഇന്ന് പുലർച്ചെ നമ്മോടു വിടപറഞ്ഞു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട് ആസ്പത്രിയിൽ ഐ സി യു വിൽ അഡ്മിറ്റ് ആയിരുന്നു നന്ദു. ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം. ആസ്പത്രിയിൽ നന്ദുവിന്റെ കുടുംബം ഒപ്പം ഉണ്ടായിരുന്നു.

വീണ്ടും വീണ്ടും ശരീരത്തിന്റെ ഓരോ അവയവങ്ങളെ ക്യാൻസർ പിടി മുറുകുമ്പോൾ എങ്ങനെ ചിരിക്കാൻ പറ്റുമോ സക്കീർ ഭായിക്ക്? എന്ന് ചോദിച്ചു കൊണ്ടുള്ള നന്ദുവിന്റെ അവസാന പോസ്റ്റ് എല്ലാവരെയും ഏറെ സങ്കടപെടുത്തുന്നതായിരുന്നു. അസഹനീയമായ വേദന ശരീരത്തെ കുത്തി കുത്തി വേദനിപ്പിക്കുമ്പോഴും ഇങ്ങനെ നിവർന്നു നിന്ന് പൊരുതുവാൻ ഉള്ളതാണ് ജീവിതം എന്ന് പറയുവാൻ കഴിയുമോ സക്കീർ ഭായിക്ക്?

ഇനി പരീക്ഷിക്കുവാൻ മരുന്നുകൾ ഇല്ല എന്ന് ഡോക്ടർമാർ പറയുമ്പോളും, സാരമില്ല സാർ നാണുക്കു ചെയ്യുവാൻ പറ്റുന്നതൊക്കെ അവസാന നിമിഷം വരെ ചെയ്യാം എന്ന് പറഞ്ഞു ഓരോ നിമിഷവും ആസ്വദിച്ചു ജീവിക്കുവാൻ കഴിയുമോ സക്കീർ ഭായിക്ക്? BUT I CAN ..എനിക്ക് കഴിയും…. ഇങ്ങനെ പറഞ്ഞു കൊണ്ട് അതു തന്നെയാണ് എന്നെ ഞാനാക്കുന്നതും..!! ഇനിയുള്ള യുദ്ധം ഒറ്റയ്ക്കാണ് ചങ്കുകളേ…. മിക്കവാറും ഇനി കൂട്ടിന് കീമോ മരുന്നുകളോ സർജറിയോ ഒന്നുമുണ്ടാകില്ല..!! എന്റെ ക്യാൻസറിന്റെ മോളിക്കുലാർ ടെസ്റ്റ് റിസൾട്ട് വന്നപ്പോൾ ഞെട്ടിയത് ഞാൻ മാത്രമല്ല ഡോക്ടർമാർ കൂടിയാണ്.. ഈ ഭൂമിയിൽ ഇത്രയും കോടിക്കണക്കിന് ക്യാൻസർ രോഗികൾ ഉള്ളതിൽ ഇങ്ങനൊരു വകഭേദം ആദ്യമായാണ് മെഡിക്കൽ സയൻസിൽ രജിസ്റ്റർ ചെയ്യപ്പെടുന്നത്..!! അതുകൊണ്ട് തന്നെ നിലവിൽ ഇതിനായി മരുന്നൊന്നുമില്ലത്രേ… ഇനി എനിക്കായി ഒരു മരുന്ന് കണ്ടുപിടിക്കപ്പെടണം…

എനിക്കുറപ്പുണ്ട് അത്തരമൊരു മരുന്ന് കണ്ടുപിടിക്കപ്പെടുക തന്നെ ചെയ്യു. അതിനായി കിണഞ്ഞു പരിശ്രമിക്കുന്ന എന്റെ ഡോക്ടർമാരുടെ സ്നേഹത്തിന് മുന്നിൽ ശിരസ്സ് നമിക്കുന്നു…! എനിക്കറിയാം എനിക്ക് മാത്രമല്ല പ്രശ്നങ്ങളും പ്രതിസന്ധികളും.. ഈ പോസ്റ്റ് വായിക്കുന്ന എന്റെ ചങ്കുകളിൽ ഭൂരിഭാഗം പേരും എന്തെങ്കിലും പ്രശ്നങ്ങളെ നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യം ആയിരിക്കാം ഇത്..! ചിലർക്ക് സാമ്പത്തികം മറ്റു ചിലർക്ക് കുടുംബപ്രശ്നങ്ങൾ വേറെ ചിലർക്ക് ശാരീരികമോ മാനസികമോ ആയിട്ടുള്ള വിഷമതകൾ അങ്ങനെ പലതരത്തിൽ ആകുമത്…! പക്ഷേ നമ്മൾ തോറ്റു കൊടുക്കരുത്..

ചങ്കൂറ്റത്തോടെ നേരിടണം… ജീവിതത്തിന്റെ ഒരു ഘട്ടത്തിലും പരാജയപ്പെടും എന്നു മുൻവിധിയെഴുതി തോൽക്കാൻ സ്വയം നിന്നുകൊടുക്കരുത്
മുന്നിലുള്ള ഓരോ സാധ്യതകളും ഉപയോഗപ്പെടുത്തി പരമാവധി രക്ഷപ്പെടാൻ ശ്രമിക്കണം…!! അങ്ങനെ പൊരുതി ജയിക്കുന്നവരെ സമൂഹം അങ്ങേയറ്റം ഊഷ്മളതയോടെ സ്നേഹിക്കും…!! ഈയുള്ളവന്റെ ഏറ്റവും വലിയ നേട്ടം പേരോ പ്രശസ്തിയോ ഒന്നുമാണെന്ന് കരുതുന്നില്ല..അതിലൊന്നും വലിയ കാര്യവുമില്ല… നെഞ്ചോടു ചേർത്തുവയ്ക്കാൻ അനേകം ഹൃദയബന്ധങ്ങൾ കിട്ടി എന്നുള്ളതിനെക്കാൾ വലുതായി മറ്റൊന്നുമില്ല…

അതൊരു പുണ്യമായി കരുതുന്നു.. ഓരോ ബന്ധങ്ങളും അത്രമേൽ അമൂല്യമാണെന്ന് മനസ്സിലാക്കുന്നു…!! നമ്മളെല്ലാവരും എപ്പോഴും ഒരു സ്നേഹവലയമാകണം… ഞാനുമങ്ങനെയാണ്…. എന്നിൽ സ്നേഹം മാത്രമേയുള്ളൂ.. അപൂർവ്വം ചിലർക്കെങ്കിലും അത് അനുഭവപ്പെട്ടിട്ടില്ലെങ്കിൽ അത് നിങ്ങളെന്റെ ഹൃദയത്തിനുള്ളിലേക്ക് എത്തിനോക്കുവാൻ ധൈര്യപ്പെടാത്തത് കൊണ്ട് മാത്രമാണ്.. എൻറെയുള്ളിലേക്ക് എത്തിനോക്കുവാൻ ധൈര്യപ്പെടുന്നവരുടെ ഹൃദയത്തിലേക്ക് എന്റെയും സ്നേഹം ഒഴുകിയെത്തിയിരിക്കും.. ജീവിതം വളരെ ചെറുതാണ്…

ഇനി എനിക്കും നിങ്ങൾക്കും ഒക്കെ എത്ര നിമിഷങ്ങൾ ഉണ്ടെന്നോ എത്ര ദിവസങ്ങൾ ഉണ്ടെന്നോ എത്ര മാസങ്ങളോ വർഷങ്ങളോ ഉണ്ടെന്നോ ഒന്നും നമുക്കറിയില്ല… അത് എത്ര തന്നെയായാലും കുഞ്ഞു കുഞ്ഞു തമാശകളും നല്ല നല്ല എഴുത്തുകളും പോസിറ്റീവ് ചിന്തകളും സ്നേഹാന്വേഷണങ്ങളും ഒക്കെയായി നമ്മൾ അടിച്ചു പൊളിക്കും..ഒപ്പം മതിലുകളില്ലാതെ അങ്ങട് സ്നേഹിക്കും..ഒരു നിമിഷമെങ്കിൽ ഒരു നിമിഷം
പുകയാതെ ജ്വലിക്കും…അല്ലപിന്നെ…

 

 

Leave a Reply

Your email address will not be published. Required fields are marked *

Previous post നന്ദു പോയി ..വേദനകൾ ഇല്ലാത്ത ലോകത്തേക്ക്, അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി ഹൃദയ ഭേദകമായ കുറിപ്പുമായി സീമ ജി നായർ
Next post എന്റെ വീട്ടിലും ഇത്തരത്തിലുള്ള ഒരു കുഞ്ഞുണ്ട്.. എല്ലാവരുടെയും കണ്ണു നനയിക്കുന്ന പോസ്റ്റുമായി ജസ്ല മാടശ്ശേരി