പ്രിയ നടി നയൻതാരയുടെ വിവാഹ നിശ്ചയം കഴിഞ്ഞു ? ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ ലോകം

Read Time:5 Minute, 4 Second

പ്രിയ നടി നയൻതാരയുടെ വിവാഹ നിശ്ചയം കഴിഞ്ഞു ? ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ ലോകം

സൂപ്പർ ഹിറ്റ് ചിത്രം മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ മലയാളി സിനിമ പ്രേഷകരുടെ ഇഷ്ട നടിയായി മാറിയ താരമാണ് നയൻ‌താര . മികവുറ്റ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേഷകരുടെ ഇഷ്ട നടിയായി മാറാൻ താരത്തിന് പെട്ടന്ന് സാധിച്ചിരുന്നു . അഭിനയത്തിന്റെ തുടക്കം മലയാളത്തിൽ നിന്ന് ആയിരുന്നെങ്കിലും താരം കൂടുതൽ തിളങ്ങിയത് അന്യ ഭാഷകളിൽ ആയിരുന്നു . മലയാളത്തിന് പുറമെ തമിഴ് , തെലുഗ് , ചിത്രങ്ങളിൽ വേഷമിട്ട താരം തമിഴിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന പേരും മികച്ച അഭിനയവും തന്റെ കഥാപത്രങ്ങൾ കൊണ്ടും നേടിയെടുത്തു .

എന്നാൽ ഇപ്പോൾ ആകട്ടെ ലേഡി സൂപ്പർ സ്റ്റാർ നയൻ‌താരയുടെ വിവാഹ നിശ്ചയം കഴിഞ്ഞു എന്നുള്ള വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് . ഏറെ കാലമായി പ്രണയത്തിലായിരുന്ന നയൻതാരയും കാമുകനും സംവിധായകനുമായ വിഗ്നേഷ് ശിവനും തമ്മിലുള്ള വിവാഹ നിചയം കഴിഞ്ഞു എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത് . ” വിരലോട് ഉയിർ കൂടെ കോർത്ത് ” എന്ന ടൈറ്റിലോടെ മോതിരം അണിഞ്ഞ നയൻതാരയുടെ ചിത്രമാണ് വിഗ്നേഷ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് .

ഇൻസ്റാഗ്രാമിലാണ് വിഗ്നേഷ് ഇ ചിത്രം പങ്കുവെച്ചത് . മോതിരം അണിഞ്ഞു നിൽക്കുന്ന നയൻതാരയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ വിവാഹ നിചയം കഴിഞ്ഞു എന്നുള്ള തരത്തിലാണ് ഇപ്പോൾ വാർത്തകൾ പുറത്തുവരുന്നത് . ചിത്രം പുറത്തുവന്നതോടെ ഇത് എന്ഗേജ്മെന്റ് റിങ് ആണോ എന്നും , എൻഗേജ്മെന്റ് കഴിഞ്ഞോ എന്നും തിരക്കി നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ ചോദ്യങ്ങളുമായി രംഗത്ത് വരുന്നത് .. ഒപ്പം ഇരുവർക്കും ആശംസകൾ നേർന്ന് നിരവധി ആളുകൾ എത്തുന്നുണ്ട് . എന്നാൽ ആരാധകരുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ഇരുവരും നൽകിയിട്ടില്ല ..

ധാരാളം അഭിമുഖങ്ങളിലും ഇരുവരും ഈ ചോദ്യം നേരിട്ടിട്ടുണ്ട്, എങ്കിലും വിവാഹത്തെക്കുറിച്ച് വ്യക്തമായ ഒരു ഉത്തരം ഇരുവരും ഇതുവരെ നൽകിയിട്ടില്ല. എന്നാൽ, വിഘ്നേഷ് ശിവന്റെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ്‌ അതുമായി ബന്ധപ്പെട്ട ഒരു സൂചനയാണോ നൽകുന്നതെന്നാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം.

‘വിരലോട് ഉയിർ കോർത്ത്,’ എന്ന അടിക്കുറിപ്പോടെയുള്ള ഒരു ചിത്രത്തിൽ മോതിരമണിഞ്ഞ വിരൽ നെഞ്ചോട്‌ ചേർത്ത രീതിയിൽ കാണാം. നയൻ‌താര-വിഘ്നേഷ് വിവാഹനിശ്ചയം കഴിഞ്ഞോയെന്നും ആ ദിവസത്തിലേക്ക് ഇനിയെത്ര കാത്തിരിക്കണം എന്നുമൊക്കെയാണ് കുറിപ്പിന് താഴെ ആരാധകരുടെ ചോദ്യങ്ങൾ.

സത്യൻ അന്തിക്കാട് സംവിദാനം ചെയ്ത് ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് നയൻ‌താര അഭിനയലോകത്തേക്ക് എത്തിയത് . പിന്നീട് മോഹൻലാൽ നായകനായി എത്തിയ വിസ്മയത്തുമ്പത്ത് , നാട്ടുരാജാവ് എന്ന ചിത്രത്തിലും താരം വേഷമിട്ടു . പിന്നീട് ശരത് കുമാർ നായകനായി എത്തിയ അയ്യാ എന്ന ചിത്രത്തിലൂടെ താരം തമിഴിലേക്ക് ചേക്കേറി ..

 

ഒടുവിൽ മികച്ച അഭിനയം കൊണ്ടും മികച്ച കഥാപാത്രങ്ങൾ കൊണ്ടും താരം തമിഴിലെ ലേഡി സൂപ്പർ സ്റ്റാർ പട്ടവും സ്വന്തമാക്കി .. കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ത്രില്ലെർ ചിത്രം നിഴലിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത് . എന്തായാലും തങ്ങളുടെ പ്രിയ താരം നയൻ താരയുടെയും വിഘ്‌നേശ് ശിവന്റെയും വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രായം വെറും 23 ലക്‌ഷ്യം 105 മക്കൾ!!! ഇപ്പോൾ തന്നെ പത്ത് മാസം കൊണ്ട് പത്ത് മക്കൾ, വൈറലായി ഇ ദമ്പതികൾ
Next post ജനപ്രിയ പരമ്പര സ്ത്രീധനം സീരിയലിലെ മരുമകൾ നടി ദിവ്യ ഇന്ന് എവിടെയാണെന്ന് അറിയുമോ?