” ഇതാണ് എന്റെ പൊന്നുമുത്ത് ” , പിറന്നാൾ ദിനത്തിൽ തന്റെ കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് നടൻ നീരജ് മാധവ്

Read Time:4 Minute, 53 Second

” ഇതാണ് എന്റെ പൊന്നുമുത്ത് ” , പിറന്നാൾ ദിനത്തിൽ തന്റെ കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് നടൻ നീരജ് മാധവ്

മലയാള ചിത്രങ്ങളിലെ യുവ നടന്മാരിൽ പ്രേക്ഷകർക്ക് ഏറ്റവുംഇഷ്ട്ടമുള്ള നടന്മാരിൽ ഒരാളാണ് നീരജ് മാധവ് , മികച്ച അഭിനയം കൊണ്ടും കഥാപത്രങ്ങൾ കൊണ്ടും വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേഷകരുടെ ശ്രദ്ധ നേടിയെടുക്കുവാൻ താരത്തിന് സാധിച്ചിരുന്നു . സഹനടനായി അഭിനയലോകത്തേക്ക് എത്തിയ താരം പിന്നീട് നായകനായി തിളങ്ങുകയും ചെയ്തു . സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ നീരജ് പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് .

അച്ഛൻ ആയതിനു ശേഷമുള്ള ആദ്യത്തെ പിറന്നാൾ എന്ന ടൈറ്റിലോടെ തന്റെ പൊന്നോമനക്കൊപ്പമുള്ള ചിത്രങ്ങളാണ് നീരജ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് . മകളെ കയ്യിൽ എടുത്തു നിൽക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത് . നീണ്ട കാലത്തെ പ്രണയത്തിനൊടുവിൽ 2018 ലാണ് ദീപ്തിയും നീരജ് മാധവും വിവാഹിതരാകുന്നത് . താര നിബിഢമായ വിവാഹ ചിത്രങ്ങളും വിഡിയോകളും എല്ലാം അന്ന് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരുന്നു .. ഇക്കഴിഞ്ഞ ഫെബ്രുവരി മാസമായിരുന്നു നീരജിനും ദീപ്തിക്കും കൂട്ടായി മകൾ പിറന്നത് ..

2013 ൽ പുറത്തിറങ്ങിയ ബഡി എന്ന ചിത്രത്തിലൂടെയാണ് നീരജ് മാധവ് അഭിനയലോകത്തേക്ക് എത്തുന്നത് എങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ടത് മോഹൻലാൽ നായകനായി എത്തിയ ദൃശ്യം എന്ന സിനിമയിലൂടെയായിരുന്നു . പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത താരം പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു ..

അഭിനയത്തിൽ മാത്രമല്ല മികച്ചൊരു നർത്തകനും ഗായകനും , ഒക്കെയാണ് നീരജ് , താരം തനിയെ കമ്പോസ് ചെയ്ത് പാടിയ ” പണി പാളിലോ ” എന്ന റാപ് സോങ് ഒക്കെ സോസ് മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു . ഇതിനൊക്കെ പുറമെ ലവകുശ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയും , ഒരു വടക്കൻ സെൽഫി എന്ന നിവിൻ പോളി ചിത്രത്തിന്റെ നൃത്ത സംവിധായകനായും താരം തിളങ്ങിയിട്ടുണ്ട് .

ഗായകനായും , അഭിനേതാവായും , ഡാൻസർ ആയും , തിരക്കഥാകൃത്തായും തിളങ്ങിയ നീരജ് തുടക്കം കുറിച്ചത് ബഡി എന്ന ചിത്രത്തിലൂടെയായിരുന്നു . എന്നാൽ ദൃശ്യം എന്ന ചിത്രത്തിലെ മോനിച്ചൻ എന്ന കഥാപാത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത് . മെമ്മറീസ് , സപ്തമശ്രീ തസ്‌കരാഹ , ദൃശ്യം , പൈപ്പിന് ചുവട്ടിലെ പ്രണയം , ഒരു ഇന്ത്യൻ പ്രണയകഥ , കുഞ്ഞിരാമായണം , റോസാപ്പൂ അടക്കം 20 ൽ അധികം ചിത്രങ്ങളിൽ വേഷമിട്ടു . ഗൗതമിന്റെ രഥം ആണ് താരത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ..നിരവധി ചിത്രങ്ങളുമായി താരം ഇപ്പോൾ തിരക്കിലാണ് , എന്നിലെ വില്ലൻ , പാതിരാ കുർബാന അടക്കം നിരവധി ചിത്രങ്ങളാണ് താരത്തിന്റെ അണിയറയിൽ ഒരുങ്ങുന്നത് .

എന്തായാലും കുഞ്ഞിനൊപ്പം പിറന്നാൾ ആഘോഷിക്കുന്ന നീരജിന്റെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് . നിരവധി ആരധകരാണ് ചിത്രങ്ങൾക്ക് പിന്തുണയുമായി രംഗത്ത് എത്തുന്നത് . ” അച്ഛനായതിന് ശേഷമുള്ള ആദ്യത്തെ പിറന്നാൾ , ഇത് എത്ര അവിശ്വസിനീയമായ വികാരമാണിത് ” എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് നീരജ് സമൂഹ മാധ്യമങ്ങൾ വഴി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ക്ഷീര വികസന വകുപ്പിൽ തൊഴിൽ അവസരം
Next post താഴെ വീഴുമ്പോഴും തൻ്റെ പ്രിയപ്പെട്ട ക്യാമറ നെഞ്ചോട് ചേർത്ത് വിനോദ് നൊമ്പരപ്പെടുത്തുന്ന ദൃശങ്ങൾ കാണാം