കോ വി ഡിൽ ബന്ധങ്ങൾ മറക്കുന്നവർ കാണണം ഈ മരുമകൾ അമ്മായിയച്ഛനോട് ചെയ്തത്; ബിഗ്‌സല്യൂട്ട് സഹോദരീ..

Read Time:5 Minute, 42 Second

കോ വി ഡിൽ ബന്ധങ്ങൾ മറക്കുന്നവർ കാണണം ഈ മരുമകൾ അമ്മായിയച്ഛനോട് ചെയ്തത്; ബിഗ്‌സല്യൂട്ട് സഹോദരീ..

ദിവസങ്ങൾക്കു മുൻപാണ് ചേർത്തലയിൽ കോ വിഡ് ബാധിച്ചു മ രി ച്ച അമ്മയുടെ മൃ തദേ ഹം പോലും വീട്ടു വളപ്പിൽ സംസ്‌കരിക്കാൻ അനുവദിക്കാത്ത മകന്റെ വാർത്ത പുറത്തു വന്നത്‌. കോ വി ഡ് ബന്ധങ്ങളുടെ എത്രമാത്രം അകറ്റി എന്നതിന് നേർ ഉദാഹരണമായിരുന്നു ഇ വാർത്ത . എന്നാൽ ഇപ്പോൾ ഭർതൃപിതാവിനു വേണ്ടി മരുമകൾ നടത്തിയ ധീരമായ പ്രവർത്തിയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

Also read : നീണ്ട ആ 10 വർഷം, കാരണം എന്ത്? പ്രതികരണവുമായി റഹ്മാനും സജിതയും എത്തി

ആസ്സാമിലെ റാഹ എന്ന സ്ഥലത് ജൂൺ രണ്ടിനാണ് സംഭവം നടന്നത് . നിഹാരിക ദാസ് എന്ന യുവതിയുടെ ഭർത്താവിന്റെ പിതാവായ തുലേശ്വർ ദാസിന് കോ വിഡ് ബാധയെ തുടർന്ന് ആരോഗ്യ സ്ഥിതി വഷളാകുക ആയിരുന്നു. ഭർത്താവ് സൂരജ് ഇ സമയം ജോലി സംബന്ധമായി സിലിഗുഡിയിൽ ആയിരുന്നതിനാൽ ആണ്, ഭർതൃപിതാവ് തുലേശ്വർ ദാസിന്റെ പരിചരണം മരുമകൾ നിഹാരിക ദാസ് ഏറ്റെടുത്ത്.

ഭർതൃപിതാവ് എഴുനേറ്റു നിൽക്കുവാൻ പോലും സാധിക്കാത്ത അവസ്ഥ വന്നപ്പോൾ രണ്ടു കിലോമീറ്റെർ ദൂരത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ട് പോകുവാൻ നിഹാരിക ഓട്ടോറിക്ഷ വിളിച്ചിരുന്നു എന്നാൽ ഇവരുടെ വീടിനു സമീപത്തേക്കു വാഹനം എത്തുവാൻ ഉള്ള സൗകര്യം ഉണ്ടായിരുന്നില്ല. ആരും സഹായത്തിനു എത്താത്തതിനെ തുടർന്ന് ഭർതൃപിതാവിനെ നിഹാരിക ചുമലിൽ എടുത്തു ഓട്ടോയിലേക്കു എത്തിച്ചു.

പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും കോവിഡ് ആശുപത്രിയിലേക്ക് മാറ്റുവാൻ ഉള്ള നിർദേശം ലഭിച്ചു. എന്നാൽ അവിടെ ആംബുലൻസോ സ്ട്രക്ചേറോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പിന്നീട് സ്വകാര്യ വാഹനം വിളിച്ചു വരുത്തി അതിലേക്കും തുലേശ്വറിനെ ചുമലിൽ ഏറ്റി എത്തിക്കുക ആയിരുന്നു. ഇ കാഴ്ചകൾ കണ്ടു നിന്നവരാണ് ചിത്രങ്ങൾ പകർത്തിയത്. എന്നിട്ടും കോ വിഡിനെ ഭയന്ന് ആരും അടുത്ത് വരുകയോ സഹായിക്കുകയോ ചെയ്തില്ലെന്ന് നിഹാരിക പറയുന്നു.

Also read : ഒറ്റ പ്രസവത്തിൽ 10 കുഞ്ഞുങ്ങളുമായി ഒരു വീട്ടമ്മ..Guinness റെക്കോർഡിലേക്ക്

അബോധാവസ്ഥയിൽ ആയിരുന്ന പിതാവിനെ ഒറ്റയ്ക്ക് ആസ്പത്രിയിൽ തനിച്ചു അയക്കുവാൻ കഴിയാത്തതിനാൽ നിഹാരികക്കും ഒപ്പം പോകേണ്ടി വന്നു. എന്നാൽ അവിടം കൊണ്ടും ഒന്നും തീർന്നില്ല കാര്യങ്ങൾ. നിഹാരികയുടെ ദുരിത പർവ്വം തുടർന്ന് , രോഗം മൂർച്ഛിച്ച പിതാവിനെ മറ്റൊരു ആസ്പത്രിയിലേക്ക് മാറ്റുവാൻ നിർദേശിച്ചു. കോ വിഡ് ആശുപത്രിയിൽ നിന്നും ഇവരെ 21 കിലോമീറ്റർ ദൂരത്തുള്ള നാഗോൻ ആസ്പത്രിയിലേക്ക് അയച്ചു.

ആസ്പത്രിയിലെ പടവുകൾ അടക്കം തുലേശ്വറിനെ ചുമലിൽ എറ്റിയാണ് നിഹാരിക നടന്നു കയറിയത്. ഭർതൃപിതാവിന്റെ ജീവൻ രക്ഷിക്കുവാൻ ഇത്ര അധികം ശ്രമങ്ങൾ നിഹാരിക നടത്തിയെങ്കിലും കഴിഞ്ഞ ദിവസം ചികിത്സയിൽ ഇരിക്കവേ അദ്ദേഹം മ ര ണപ്പെട്ടു. നിലവിൽ നിഹാരികയും ഇപ്പോൾ കോ വിഡ് പോസറ്റിവ് ആണ്. അന്നേ ദിവസം ചുരുങ്ങിയത് രണ്ടു കിലോമീറ്റർ എങ്കിലും താൻ പിതാവിനെ ചുമന്നു നടന്നു കാണും എന്ന് നിഹാരിക തന്നെ തുറന്നു പറയുന്നു.

സ്വന്തം മക്കൾ പോലും തങ്ങളുടെ മാതാപിതാക്കളെ അവഗണിക്കുന്ന ഇ അവസരത്തിൽ തുലേശ്വർ മരണപെട്ടു എന്ന സങ്കടം ഉണ്ടെങ്കിലും, നിഹാരികയുടെ ഇ ധീര പ്രവർത്തി ഇപ്പോൾ കൈയ്യടി നേടുകയാണ്. ഒരുപാടു പേരാണ് നിഹാരികക്ക് അഭിനന്ദനങ്ങൾ നേർന്നു കൊണ്ട് ഇതിനോടകം മുന്നോട്ടു വന്നത്. നടിയും സംവിധായികയും ആയ Aimee Baruah ട്വിറ്ററിൽ കുറിച്ച കുറിപ്പ് ഇങ്ങനെ ആയിരുന്നു.

In an amazing display of women-power today, Niharika Das, a young woman from Raha, carried her C O V I D positive father-in-law, Thuleshwar Das, on her back while taking him to the hospital. However, she too tested p ositive later.
I wish this inspiration of a woman a speedy recovery.

Also Read : പെട്രോൾ ടാങ്കർ ലോറി പുഷ്പ്പം പോലെ ഓടിച്ച് 22 കാരി ഡെലീഷ ഡേവിസ്..

Leave a Reply

Your email address will not be published. Required fields are marked *

Previous post നീണ്ട ആ 10 വർഷം, കാരണം എന്ത്? പ്രതികരണവുമായി റഹ്മാനും സജിതയും എത്തി
Next post നെഞ്ചു നീറി സാന്ത്വനത്തിലെ സേതുവിന്റെ വൈറൽ ആയ കുറിപ്പ്