ആടിയും പാടിയും ആനന്ദകരമായ കുറച്ച് നിമിഷങ്ങൾ; എത്രത്തോളം ആക്ടീവായിരിക്കുമോ അത്ര തന്നെ വാവയും ആക്ടീവായിരിക്കും; നിമ്മി അരുൺ ഗോപൻ ഗർഭകാലത്തെ പറ്റി മനസ്സുതുറന്നപ്പോൾ

Read Time:4 Minute, 16 Second

ആടിയും പാടിയും ആനന്ദകരമായ കുറച്ച് നിമിഷങ്ങൾ; എത്രത്തോളം ആക്ടീവായിരിക്കുമോ അത്ര തന്നെ വാവയും ആക്ടീവായിരിക്കും; നിമ്മി അരുൺ ഗോപൻ ഗർഭകാലത്തെ പറ്റി മനസ്സുതുറന്നപ്പോൾ

അവതാരകയായി തിളങ്ങിയ നിമ്മിയുടെ തുടക്കം സൂര്യ ടിവിയിലൂടെയായിരുന്നു. മികച്ച നർത്തകി കൂടിയായ നിമ്മി സീരീയൽ രംഗത്തും സജീവമാണ്. ചന്ദനമഴ എന്ന സീരിയലിൽ ശ്രദ്ദേയമായ ഒരു കഥാപാത്രത്തെയാണ് നിമ്മി സീരിയലിൽ അവതരിപ്പിച്ചത്. യൂട്യൂബിലും ഇപ്പോൾ നിമ്മി വളരെ സജീവമാണ്. തങ്ങളുടെ എല്ലാ വിശേഷങ്ങളുമായി ഇരുവരും സോഷ്യൽ മീഡിയയിലും മിന്നും താരങ്ങളാണ് എപ്പോഴും

ഇപ്പോൾ ഗർഭകാലത്തെ കുറിച്ച് നിമ്മി പറയുന്ന വാക്കുകൾ ഏറെ ശ്രദ്ധേയം ആകുന്നത്. ഗർഭകാലത്തെ എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലമെന്ന് വിളിക്കാനാണ് ഇഷ്ടം. ഭർത്താവ് അരുൺ ഗോപനും ഒന്നിച്ചു എറണാകുളത്തെ ഫ്‌ളാറ്റിലായിരുന്നു ഞങ്ങൾ. നാട്ടിൽ പോയാലും എല്ലാവരും വീട്ടിൽ തന്നെയുള്ള സമയം.

എന്റെ മനസ് എപ്പോഴും സന്തോഷമായിരുന്നു. ഞാനൊരു കണ്ടന്റ് ക്രിയേറ്ററാണ്. അതുകൊണ്ട് തന്നെ കോവിഡ് കാലവും ഗർഭകാലവും ഒന്നിച്ച് വന്നപ്പോൾ ഞാൻ ഏറ്റവും കൂടുതൽ സമയം ചില വഴിച്ചത് യൂട്യൂബ് ചാനലിലേക്ക് കണ്ടന്റ് ഉണ്ടാക്കാനായിരുന്നു. എപ്പോഴും അടുത്ത ദിവസത്തേക്ക് എന്തൊക്കെ ചെയ്യാൻ കഴിയും എന്നുള്ള ചിന്തയായിരുന്നു മനസിൽ എപ്പോഴും ഉണ്ടായിരുന്നത്. ഇങ്ങനെയാണ് ഗർഭകാലത്തെ പറ്റി നിമ്മി തുറന്നു പറഞ്ഞത്.

ഒരു കാലത്ത് തരംഗമായി പ്രേക്ഷക പിടിച്ചു പറ്റി മുന്നേറ്റം നടത്തിയ ഐഡിയ സ്റ്റാർ സിംഗർ എന്ന ജന പ്രിയ റിയാലിറ്റി ഷോയിലൂടെ എത്തി ഏറെ ശ്രദ്ധ നേടിയ ഗായകനാണ് അരുൺ ഗോപൻ. പിന്നണിയിൽ സജീവമായി മാറിയ ശേഷമാണ് അരുൺ ഗോപൻ നടിയും അവതാരകയുമായ നിമ്മിയെ വിവാഹം ചെയ്തത്. ഏഷ്യാനെറ്റ് ചാനലിലെ സൂപ്പർ ഹിറ്റ് മ്യൂസിക് റിയാലിറ്റി ഷോ ആയിരുന്ന ഐഡിയ സ്റ്റാർ സിംഗറിലെ മത്സരാർത്ഥിയായിട്ടാണ് അരുൺ ഗോപൻ എന്ന ഗായകനെ മലയാളി ആദ്യമായി ശ്രദ്ധിക്കുന്നത്. കോഴിക്കോട് സ്വദേശിയായ അരുൺ ഇന്ന് ഡോക്ടർ അരുൺ ഗോപനാണ്.

എച്ച്ആർ ആയി വർക്ക് ചെയ്യുന്ന സമയത്താണ് കേരളാ ഷോപ്പിങ് ഫെസ്റ്റിവൽ ഇവന്റിൽ വച്ച് നിമ്മി അരുണിനെ കാണുന്നതും പരിചയപ്പെടുന്നതും. പിന്നെ ഇരുവരുടെയും ജീവിതത്തിൽ പ്രണയം സംഭവിക്കുന്നതും വിവാഹം കഴിക്കുന്നതും എല്ലാം വളരെ പെട്ടന്നായിരുന്നു.
ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നു തങ്ങളുടെ ജീവിതത്തിൽ എന്ന് ഇരുവരും പ്രണയ കഥ തുറന്നു പറയുന്നതിനിടയിൽ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ജനുവരിയിലാണ് ഗായകൻ അരുൺ ഗോപനും നടിയും അവതാരകയുമായ നിമ്മിയ്ക്കും ഒരു ആൺ കുഞ്ഞ് ജനിക്കുന്നത്. മകന്റെ ജനനത്തിന് മുൻപ് ഗർഭകാലം ഏറെ ആസ്വദിക്കുകയായിരുന്നു നിമ്മി. ഓരോ നിമിഷവും ആഘോഷമാക്കി മാറ്റാനുള്ള ശ്രമങ്ങളിലായിരുന്നു അരുണും. അങ്ങനെ ബേബി മൂൺ യാത്ര മനോഹരമാക്കിയതിനെ കുറിച്ച് നിമ്മി തന്നെ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മൈക്ക് മാറ്റി വെച്ചോ എന്ന് ലാലേട്ടൻ, ഞാൻ എല്ലാം മറന്നെന്ന് മജിസിയ കള്ളത്തരങ്ങൾ പുറത്താവുമെന്നു ഉറപ്പായപ്പോൾ എല്ലാം മറന്നു
Next post ജീവിതസഖിയെ അന്വേഷിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട വിജിലേഷിന് വിവാഹം..വിവാഹ തീയതി അറിയിച്ച് നടൻ വിജിലേഷ്