50 പവൻ സ്വർണം നൽകി മകളെ കെട്ടിച്ച് വീട്ടുകാർ, എന്നാൽ വരനും വീട്ടുകാരും ചെയ്തത് കണ്ടോ?

Read Time:2 Minute, 38 Second

50 പവൻ സ്വർണം നൽകി മകളെ കെട്ടിച്ച് വീട്ടുകാർ, എന്നാൽ വരനും വീട്ടുകാരും ചെയ്തത് കണ്ടോ?

ഞങ്ങൾക്ക് താലി മാത്രം മതി, നിനക്ക് വേണമെങ്കിൽ കൈയിലെ വള കൂടി എടുക്കാം, സതീഷിന്റെ വാക്കുകൾ ശ്രുതിക്കും സമ്മതമായിരുന്നു. പിന്നെ വൈകിയില്ല.

തലസ്ഥാന നഗരിയിൽ നിന്നും കരളലിയിപ്പിക്കുന്ന കാഴ്ച, കാണാതെ പോകരുതേ

ശ്രുതി അണിച്ചിരുന്നുന്ന 50 പവൻ സ്വർണ്ണം സതീഷും അച്ഛനും ചേർന്ന് പെണ്ണിന്റെ വീട്ടുകാർക്ക് തിരിച്ചു നൽകി. സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടികളുടെ ജീവൻ നഷ്ട്ടപ്പെടുന്ന വാർത്ത കേൾക്കുന്ന ഈ സാഹചര്യത്തിലാണ് സതീഷ് സത്യന്റേയും ശ്രുതി രാജിന്റെയും വിവാഹം മാതൃക ആകുന്നത്.

വ്യാഴാഴ്ച പണയിൽ ദേവി ക്ഷേത്രത്തിലാണ് ഇവരുടെ വിവാഹം നടന്നത്. സ്വർണാഭരണങ്ങൾ അണിഞ്ഞാണ് ശ്രുതി എത്തിയത്. എന്നാൽ വിവാഹ ശേഷം സമ്മാനമായി നൽകിയ സ്വർണം എസ് എൻ ഡി പി ശാഖ ഭാരവാഹികളുടെ സാന്നിധ്യത്തിൽ വധുവിന്റെ മാതാപിതാക്കൾക്ക് കൈമാറുക ആയിരുന്നു.

മുത്തുപോലെ പാടുന്ന നജീമിനെ കിട്ടിയത് എങ്ങനെ എന്ന് കണ്ടോ? നജീം പറയുന്നു

നാദസ്വര കലാകാരനാണ് ഇരുപത്തെട്ടു കാരനായ സതീഷ് സത്യൻ. അമ്പലത്തിലും വിവാഹ ചടങ്ങുകളിലും നാദസ്വരം വായിക്കുന്ന വരുമാനത്തിലാണ് ഇദ്ദേഹം ഉപജീവനം കണ്ടെത്തുന്നത്.

നൂറനാട് പള്ളിക്കൽ ഹരിഹരാലയത്തിൽ കെ വി സത്യൻ, ജി സരസ്വതി ദമ്പതിമാരുടെ മകനാണ് സത്യൻ. ഒരു സഹോദരിയും ഉണ്ട്.

നൂറനാട് പണിയിൽ ഹരിമംഗലത്തു പടീറ്റതിൽ ആർ രജേന്ദ്രൻ ഷീല ദമ്പതിമാരുടെ മകളാണ് ശ്രുതി.

കോ വി ഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന വിവാഹത്തിൽ വധുവിന്റെയും വരന്റെയും ഏറ്റവും അടുത്ത സുഹൃത്തുക്കൾ മാത്രമാണ് ചടങ്ങുകളിൽ പങ്കെടുത്തത്.

പോലീസ് സ്റ്റേഷനിൽ ഒരുമിച്ച് ജോലിചെയ്യുന്ന ദമ്പതികൾ സല്യൂട്ട് അടിച്ച കഥ

Leave a Reply

Your email address will not be published. Required fields are marked *

Previous post പോലീസ് സ്റ്റേഷനിൽ ഒരുമിച്ച് ജോലിചെയ്യുന്ന ദമ്പതികൾ സല്യൂട്ട് അടിച്ച കഥ
Next post മരണമുഖത്ത് നിന്ന് മറ്റൊരു നിയോഗത്തിലേക്ക്, കർമ്മംകൊണ്ട് ഒരു അച്ഛനാകോണ്ടിവന്ന കവി അലി കടുകശ്ശേരിയുടെ ഹൃദയംതൊടുന്ന കുറിപ്പ്