പേളിയുടെയും ശ്രീനിഷിന്റെയും കുഞ്ഞിന്റെ നൂലുകെട്ട് കഴിഞ്ഞു ഒരുമതത്തിലും പെടാത്ത പേരാണ് കുട്ടിക്ക്

Read Time:5 Minute, 41 Second

പേളിയുടെയും ശ്രീനിഷിന്റെയും കുഞ്ഞിന്റെ നൂലുകെട്ട് കഴിഞ്ഞു ഒരുമതത്തിലും പെടാത്ത പേരാണ് കുട്ടിക്ക്

താരങ്ങളെ മാത്രമല്ല സോഷ്യൽ മീഡിയ ഏറ്റെടുക്കാറുളളത്. അവരുടെ മക്കളെയും ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുളളത്. സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത പ്രണയമാണ് ശ്രീനിഷ്- പേളി പ്രണയം. ഇരുവരുടെയും പ്രണയവും വിവാഹവും സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച വിഷയം ആയിട്ടുണ്ട്. ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസ്സിൽ എത്തിയതോടെയാണ് ഇരുവരും തമ്മിൽ കാണുന്നതും പരിചയപ്പെടുന്നതും അതിനു പിന്നാലെ പ്രണയത്തിൽ ആകുന്നതും.

ഷോയിൽ നിന്നും പുറത്തു ആകുന്നതോടെ ഇതൊക്കെ മാറുമെന്നാണ് പ്രേക്ഷരും ബിഗ് ബോസ്സിൽ ഉള്ളവർ തന്നെ പറഞ്ഞിരുന്നുവെങ്കിലും ഇരുവരുടെയും പ്രണയം അതിശക്തമായി തന്നെ തുടർന്നു. അതികം നീണ്ടുപോകാതെ തന്നെ പെണ്ണ് കാണലും വിവാഹ നിശ്ചയവും വിവാഹവും നടന്നു. ലോകത്തിലുള്ള അല്ലെങ്കിൽ കേരളക്കര സോഷ്യൽ മീഡിയയിൽ തന്നെ ആഘോഷമാക്കിയ വിവാഹമായിരുന്നു പെർലിഷ് വിവാഹം. രണ്ടു മതപ്രകാരം വിവാഹം നടത്തിയത് തന്നെ ആയിരുന്നു ഇ വിവാഹത്തിന്റെ പ്രത്യേകത. ക്രിസ്ത്യൻ വിവാഹ പ്രകാരവും ഹിന്ദു മതപ്രകാരവും വളരെ ആഡംബര പ്രകാരമാണ് വിവാഹം നടത്തിയത്.

വിവാഹ ശേഷം ഒരു വർഷത്തിന് ശേഷം താൻ അമ്മയാകാൻ പോകുന്ന വിവരം വെളിപ്പെടുത്തി. പേളിയുടെ ഗർഭകാലം മുതൽ കുഞ്ഞുപേളി എത്തുന്നത് വരെയുയുള്ള നിമിഷങ്ങൾ ആരാധകർ ആഘോഷമാക്കിയിരുന്നു. മാർച്ച് 20നാണ് ഇവർക്ക് മകൾ ജനിച്ചത്. ഇപ്പോൾ വാവ എത്തിയ ശേഷവും പേളിഷിന്റെ സന്തോഷത്തിൽ ആരാധകരും ഭാഗമാണ്. കുഞ്ഞെത്തിയ സന്തോഷം പങ്കുവയ്ക്കുന്നതിന് പിന്നാലെ പേളി കുഞ്ഞിന്റെ ചിത്രവും പങ്കുവച്ചിരുന്നു.

സുന്ദരമായ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പേളി ഇക്കാര്യം കുറിച്ചിരിക്കുന്നത്. ഞങ്ങളുടെ കുഞ്ഞ് പെണ്ണ് നില ശ്രീനിഷിനെ നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുകയാണ്. ഇരുപത്തിയെട്ട് ദിവസങ്ങളായി അവളെത്തിയിട്ട്. ഞങ്ങളുടെ ജീവിതം കൂടുതൽ സുന്ദരവും സന്തോഷകരവുമായി പേളി മാണി കുറിച്ചു. മമ്മിയും ഡാഡിയും അവളെ ഒരുപാട് സ്നേഹിക്കുന്നു. ഒരുമിച്ചൊരു ഒരു അഡ്വെഞ്ചർ ജീവിതമാണ് ഞങ്ങൾ സ്വപ്നം കാണുന്നതെന്ന് നടി കുറിച്ചു. മകൾക്ക് നില എന്ന് പേരിട്ടിരിക്കുന്നതിൻ്റെ കാരണവും പേളി പങ്കുവെച്ചിട്ടുണ്ട്. അവളെ ആദ്യമായി ഞങ്ങൾ കയ്യിൽ എടുത്തപ്പോൾ ചന്ദ്രനെ കയ്യിൽ പിടിച്ചിരിക്കുന്നതിനു സമാനമായ അനുഭവമാണ് ഞങ്ങൾക്ക് ഉണ്ടായത്. വളരെ വിലപ്പെട്ടതാണ്.


അത്തരത്തിലൊരു സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് ഇപ്പോൾ. അത് ശുദ്ധവും ദൈവികവുമായി അനുഭവപ്പെട്ടെന്നും അതിനാലാണ് ചന്ദ്രൻ എന്നർഥം വരുന്ന നിലാ എന്ന പേര് അവൾക്ക് നൽകിയതെന്നും പേളി മാണി കുറിച്ചു. ഓൺലൈൻ മാധ്യമങ്ങൾ കൊട്ടിഘോഷിച്ച താരവിശേഷങ്ങളിലൊന്ന് പേളി മാണി ശ്രീനിഷ് ദമ്പതികളുടേതാണെന്നതിൽ തർക്കമില്ല. കഴിഞ്ഞ മാസം ഇരുപതിനാണ് പേളി മാണിയും ശ്രീനിഷും പെൺകുഞ്ഞിനു ജന്മം നൽകിയത്. കുഞ്ഞിൻ്റെ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ ഇരുവരും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുമുണ്ടായിരുന്നു.

ഇന്നിതാ കുഞ്ഞിന് പേരിട്ടിരിക്കുകയാണ്. ഈ വിവരമാണ് താരങ്ങൾ ഇപ്പോൾ ആരാധകരെ അറിയിച്ചിരിക്കുന്നത്. നില എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. ഇപ്പോൾ മകൾക്കൊപ്പം ശ്രീനിഷിൻറെ മനോഹരമായ സംസാരം ആണ് പേളി സോഷ്യൽ മീഡിയ വഴി പങ്കിട്ടത്. ‘മമ്മി കുറുമ്പിയാ; ഞാൻ ചോദിച്ചുവാങ്ങിച്ചുതരാം കേട്ടോ’, എന്ന് തുടങ്ങുന്ന സംഭാഷണത്തിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. മമ്മിയുടെ ഷൂ, ഹെയർ ബാൻഡ് മേക്ക് അപ് സെറ്റ് എല്ലാം വാങ്ങി തരാം, തരുമോന്ന് ചോദിക്ക് വാവേ എന്ന് ശ്രീനി പറയുമ്പോൾ, ഇല്ല തരില്ല എന്ന് മറുപടി പറയുന്ന പേളിയും, കുഞ്ഞിന്റെ മനോഹരമായ വീഡിയോയ്ക്ക് ഒപ്പം ക്യൂട്ട് നിമിഷങ്ങൾ ആണ് സമ്മാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കാറിൽ ഡീസലിന് പകരം പമ്പ് ജീവനക്കാരൻ അടിച്ചത് പെട്രോൾ – പിന്നീട് നടന്നത് വലിയ ട്വിസ്റ്റ്‌
Next post തമിഴ് നടൻ വിവേക് അന്തരിച്ചു, കണ്ണീരോടെ ആരാധകരും താരങ്ങളും