പേർളി മകളോട് പറഞ്ഞത് എന്താണെന്നറിഞ്ഞോ ? വൈറലായി ചിത്രങ്ങൾ !

Read Time:4 Minute, 43 Second

പേർളി മകളോട് പറഞ്ഞത് എന്താണെന്നറിഞ്ഞോ ? വൈറലായി ചിത്രങ്ങൾ !

സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന ഒരു വാർത്തയായിരുന്നു പേർളി മാണി പെൺകുഞ്ഞിന് ജന്മം നൽകി എന്നത്. പെർലിഷ് ആരാധകരും പല സമൂഹ മാധ്യമ ചാനലുകളും കാത്തിരുന്ന ഒരു ദിനമായതു കൊണ്ടു തന്നെ പെൺകുഞ്ഞിന് ജന്മം നൽകിയെന്ന വാർത്ത നിമിഷ നേരത്തിനുള്ളിൽ തന്നെ വൈറൽ ആവുകയായിരുന്നു. ശ്രീനിഷാണ് തങ്ങൾക്ക് പെണ്കുഞ്ഞു ജനിച്ചു എന്ന വാർത്ത ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ബിഗ് ബോസ്സിൽ പേര്ളിയും ശ്രീനിഷും മത്സരാർത്ഥികൾ ആയി എത്തിയത് മുതൽ ആണ് ആരാധകർ താരങ്ങളെ ഇരു കൈയും നീട്ടി സ്വീകരിച്ചിരുന്നത്.

പേർളി തന്നെ ആയിരുന്നു ശ്രീനിഷിനോട് തന്റെ പ്രണയം വെളിപ്പെടുത്തിയതും. അന്ന് മുതൽ ഇന്ന് വരെ ആരാധകർ ഇരുവർക്കൊപ്പവും ഉണ്ട്. ഇപ്പോൾ ഇരുവരുടെയും കുഞ്ഞു മാലാഖയെ കണ്ടതിന്റെ സന്തോഷത്തിൽ ആണ് ആരാധകരും.. നീ എവിടെപ്പോയാലും ഞാനും ഒപ്പം ഉണ്ടാകും എന്നായിരുന്നു മകളുടെ ചിത്രത്തിന് താഴെ പേർളി കുറിച്ചത്. പേർളി മകളെ മാറോടുചേർത്ത് മുത്തം നൽകുന്ന ചിത്രമായിരുന്നു ആദ്യം ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ചിരുന്നത്. ആ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. ശേഷം വീണ്ടും മകളുടെ ചിത്രവുമായി പേർളി മാണി എത്തിയിരിക്കുന്നത്.

ഒരു മണിക്കൂറിനുള്ളിൽ 128,941 ലൈക്കുകൾ ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. തന്റെ ജീവിതത്തിലെ എല്ലാ മുഹൂർത്തങ്ങളും ആരാധകരുമായി പങ്കു വെക്കുന്ന പേർളി ഇനി മുതൽ മകളുടെ ഓരോ നിമിഷങ്ങളും പങ്കുവെക്കുന്നത് കാണാനായി കാത്തിരിക്കുകയാണ് ആരാധക ലോകം. അതെ സമയം ചില മധുര പ്രതികാരങ്ങളും പെർലിഷ് ആരാധകർ നടത്തുന്നുണ്ട്. ബിഗ് ബോസ് വീട്ടിൽ ഇരു വരും നാടകം അഭിനയിക്കുകയാണ് എന്ന് പറഞ്ഞ മറ്റു മത്സരാർത്ഥികൾ ഇതെല്ലം കാണുന്നുണ്ടല്ലോ എന്നായിരുന്നു പെർലിഷ് ആരാധകർ ചോദിച്ചിരുന്നു. എന്തായാലും വരും ദിവസങ്ങളിൾ പേർളിഷിന്റെ മാലാഖയുടെ വിശേഷങ്ങൾ അറിയാൻ ആയി കാത്തിരിക്കുകയാണ് ആരാധക വൃത്തങ്ങൾ.

മലയാളത്തിലെ തന്നെ ഏറ്റവും വലിയ ജന പ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ്സ് ഒന്നാം സീസണിലെ മത്സരാർത്ഥിയായി പേർളി മാണി എത്തിയതോടെ ആണ് കൂടുതൽ ആരാധകരെ സമ്പാദിക്കുന്നത്. ബിഗ് ബോസ്സിലെ തന്നെ മറ്റൊരു മത്സരാർത്ഥിയും നടനുമായ ശ്രീനിഷ് അരവിന്ദുമായി താരം അവിടെ വെച്ച് പ്രണയത്തിലാവുകയും ചെയ്തു. ബിഗ്‌ബോസ് ഷോ കഴിഞ്ഞപ്പോൾ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ബിഗ്‌ബോസ് ഹൌസിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരങ്ങൾ ആയിരുന്നു പേര്ളിഷ്‌ എന്നറിയപ്പെട്ട പേർളി ശ്രീനിഷും.

ഗർഭിണിയായിരിക്കെ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാൻ പേർളി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു. പേർളി യൂട്യൂബിൽ സജീവമായിട്ടു വളരെ കുറച്ചു നാളുകൾ മാത്രമാണ് ആയത്. ഈ ചുരുങ്ങിയ കാലയളവിൽ തന്നെ പത്തു ലക്ഷം സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കാൻ പേർളിക്ക് കഴിഞ്ഞു. പത്തു ലക്ഷം ആരാധകരെ ലഭിച്ച പെർലിക്ക് ഗൂഗിളിന്റെ സമ്മാനമായ ഗോൾഡൻ പ്ളേ ബട്ടൺ കഴിഞ്ഞ ആഴ്ച ലഭിച്ചിരുന്നു. അത് അൺബോക്‌സ് ചെയ്യുന്ന വീഡിയോ പേർളി തന്റെ ചാനലിൽ പബ്ലിഷ് ചെയ്തിരുന്നു. കുഞ്ഞതിഥി എത്തും മുന്നേ 10 ലക്ഷം കടക്കും എന്ന് പേർളി മുന്നേ പറഞ്ഞിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post നെഞ്ചത്ത് ടാറ്റൂ ചെയ്ത ചിത്രവുമായി മഞ്ജു !!!! മുഴുവൻ കാണിച്ചു കൂടെ എന്ന് ചോദിച്ച് ആരാധകർ ഇതൊക്കെ കൂൾ ആയിട്ട് നേരിടണം എന്ന് മഞ്ജു
Next post പച്ചമാങ്ങ ഉപ്പുകൂട്ടി കഴിച്ച് അശ്വതി ശ്രീകാന്ത്; അമ്മ ആകാൻ ഒരുങ്ങി അശ്വതി; ഷൂട്ടിങ് സെറ്റിലെ നടി അശ്വതി ശ്രീകാന്തിന്റെ വീഡിയോ വൈറൽ