സങ്കടം സഹിക്കാൻ അകത്തെ മൂന്നാം ക്ലാസുകാരി വിളിച്ചത് മുഖ്യമന്ത്രിയെ; പിന്നെനടന്നത്

Read Time:5 Minute, 17 Second

സങ്കടം സഹിക്കാൻ അകത്തെ മൂന്നാം ക്ലാസുകാരി വിളിച്ചത് മുഖ്യമന്ത്രിയെ; പിന്നെനടന്നത്

കേരളത്തിൽ രണ്ടാം വട്ടവും മുഖ്യമന്ത്രിയായ പിണറായി വിജയൻ കർക്കശക്കാരനായ മുഖ്യൻ എന്നാണ് സ്വതവേ അറിയപ്പെടുന്നത്. എന്നാൽ ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ച ഇഹ്സാനക്കുണ്ടായ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയത്. ചൂർണിക്കര എസ്. പി. ഡബ്ളിയു സ്‌കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ ഇഹ്സാന കമ്പനിപ്പടി എളങ്ങാപ്പുറം മനക്കപ്പറമ്പിൽ മുഹമ്മദ് സത്താറിന്റെയും ഷെക്കീലയുടെയും മകളാണ്.

നാല് വർഷത്തോളമായി ഷെക്കീലയും മകളും മാത്രമാണ് വീട്ടിലുള്ളത്. ഇഹ്സാന പഠിക്കാൻ വളരെ മിടുക്കിയാണ്. ബന്ധുക്കളുടെയും അയൽവാസികളുടെയും സഹായത്തോടു കൂടിയാണ് ജീവിക്കുന്നത്. ആകെ കയ്യിൽ ഉണ്ടായിരുന്ന ഷെക്കീലയുടെ മൊബൈൽ ഫോൺ കൂടി തകരാറിലായി. ആ മൊബൈൽ ഫോൺ നന്നാക്കണമെങ്കിൽ ഏകദേശം 5,000 രൂപയിലേറെ ചെലവ് വേണ്ടിവരുമെന്നതിനാൽ ആ സ്വാപനവും നടക്കുന്നില്ല.

കഴിഞ്ഞ ദിവസം നടന്ന പ്രവേശനോത്സവത്തിൽ ഇവർക്ക് മൊബൈൽ ഇല്ല എന്ന ഒറ്റ കാരണത്താൽ പങ്കെടുക്കുവാൻ സാധിച്ചില്ല. തുടർന്നാണ് ഇ കുട്ടി തുടർന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നമ്പർ ശേഖരിച്ച് വിളിക്കുന്നത് . ഫോൺ എടുത്ത ഉദ്യോഗസ്ഥൻ സംഭവം പരിശോധിക്കാൻ കളമശേരി എ. ആർ ക്യാമ്പിലെ സ ബ് ഇ ൻസ്പക്ടർ ജെ. ഷാജിമേനോട് നിർദേശിച്ചു.

ഇഹ്സാനയുടെയും അമ്മയുടെയും ജീവിത അവസ്ഥ കണ്ടു ബോധ്യമായതോടെ, ഫോൺ വാങ്ങി നൽകുന്ന ചുമതല തങ്ങൾ ഏറ്റെടുക്കാമെന്ന് പൊ ലീസ് ഓഫീസേഴ്സ് അസോസിയേഷനും പൊ ലീസ് അസോസിയേഷനും മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. പിന്നീട് ഫോണുമായി പൊ ലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ. ബിജു, ജില്ലാ സെക്രട്ടറി ജെ. ഷാജിമോൻ, പൊ ലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.എം. അജിത് കുമാർ, എം.വി. സനിൽ എന്നിവർ ഇഹ്സാനയുടെ വീട്ടിലെത്തി.

പഞ്ചായത്തംഗം റംലയും അവർക്കൊപ്പം കൂടെ തന്നെ ഉണ്ടായിരുന്നു.ഫോൺ കൈമാറിയപ്പോൾ ഉദ്യോഗസ്ഥർ കുട്ടിയോടു പറഞ്ഞു, ‘നന്നായി പഠിക്കണം, ഞങ്ങളൊക്കെ കൂടെയുണ്ട്’. പഠിക്കാൻ എന്തൊക്കെ വാങ്ങിയിട്ടുണ്ടെന്ന് ചോദിച്ചപ്പോൾ നിഷ്‌കളങ്കമായി കുട്ടി അമ്മയെ നോക്കി ചിരിച്ചു. ആ നോട്ടത്തിന്റെ അത്ഥം മനസിലാക്കി ആവശ്യത്തിന് പുസ്തകവും പേനയുമൊക്കെ വാങ്ങി നൽകിയാണ് ഉദ്യോഗസ്ഥർ യാത്രയായത്.

പഠിക്കാൻ ഫോണില്ല എന്ന സാഹചര്യത്തിലാണ് . ഇഹ്‌സാന മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ച്‌ തന്റെ കാര്യം പറയുന്നത്. ഫോണുമായി ഉടൻ പൊ ലീസ്‌ മാമൻമാർ വീട്ടിലെത്തി. ആലുവ കമ്പനിപ്പടിയിലെ മൂന്നാംക്ലാസ് വിദ്യാർഥിനി ഇഹ്സാനയ്ക്കാണ് ഫോണുമായി പൊ ലീസ്‌ ഉദ്യോഗസ്ഥർ വീട്ടിലെത്തിയത്. ഇഹ്‌സാനയ്‌ക്ക്‌ അമ്മ മാത്രമാണുള്ളത്‌. സ്കൂൾ തുറക്കുമ്പോൾ ഓൺലൈൻ ക്ലാസ്‌ ശ്രദ്ധിക്കാൻ കുട്ടിക്ക് ഫോണില്ലായിരുന്നു. നേരത്തേ ഉണ്ടായിന്ന ഫോൺ കേടായി.‌

പുതിയത് വാങ്ങാൻ അമ്മയ്ക്ക് ഒട്ടും നിവൃത്തിയുമില്ല. അപ്പോഴാണ് ടെലിഫോൺ നമ്പർ തപ്പിയെടുത്ത് കുട്ടി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചത്. ഫോൺ എടുത്ത ഉദ്യോഗസ്ഥൻ സംഭവം പരിശോധിക്കാൻ എആർ ക്യാമ്പിലെ സബ് ഇൻസ്പക്ടറായ ജെ ഷാജിമോനോട് നിർദേശിച്ചു. അദ്ദേഹം അന്വേഷിച്ചതിൽ സംഭവം ശരിയാണെന്നും ഫോൺ വാങ്ങിക്കൊടുക്കാമെന്നും അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ച് മണിക്കൂറുകൾക്കകം സ്മാർട്ട് ഫോണുമായി പൊ ലീസ് മാമന്മാർ വീട്ടിലെത്തിയെപ്പോൾ ഇഹ്സാനക്ക് സന്തോഷം അടക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒരു ചിത്രവും ചിത്രകാരനും നിമിഷം നേരംകൊണ്ട് വൈറലായത് ഇങ്ങനെയാണ്.
Next post ആരാധകരുടെ പ്രിയ ഹിന്ദി സിനിമ സീരിയൽ നടിക്ക് സംഭവിച്ചത്, വിതുമ്പി ആരാധകർ