ഒരു സഹോദരനെ പോലെ കരയുന്ന യുവതിയുടെ തലയിൽ തലോടി ആശ്വസിപ്പിക്കുന്ന പോലീസുകാരൻ

Read Time:5 Minute, 1 Second

ഒരു സഹോദരനെ പോലെ കരയുന്ന യുവതിയുടെ തലയിൽ തലോടി ആശ്വസിപ്പിക്കുന്ന പോലീസുകാരൻ

നെയ്യാറ്റിൻകരയിൽ തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപറേഷന്റെ ബസ് യുവതിയുടെ കാലിൽ കയറിയിറങ്ങി. വലതു കാലിലെ എല്ലുകൾ നുറുങ്ങിപ്പോയി,ഇടതു കാലിലെ എല്ലിനും പൊട്ടൽ, അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയ യുവതി നിരീക്ഷണത്തിലാണ്.

കോ ടതിയുടെ മുന്നിൽ ശ്രീജിത്തിന്റെ ഭാര്യയുടെ വാക്ക് – ആ വാക്കിൽ കോ ടതി ശ്രീജിത്തിനു ജാ മ്യം പോലും നൽകി

ഗുരുതരമായി പരുക്കേറ്റ പൂവാർ പള്ളം പുരയിടത്തിൽ സിൽവയ്യന്റെ ഭാര്യ ജെ.എസ്. അജിതയെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയ അജിത, നിരീക്ഷണത്തിൽ കഴിയുകയാണ്. വലതു കാലിലെ എല്ലുകൾ നുറുങ്ങിപ്പോയി.

അഞ്ച് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെ അവ കൂട്ടിയോജിപ്പിച്ചു എങ്കിലും 3 ദിവസം കഴിഞ്ഞേ എന്തെങ്കിലും പറയാനാകൂ എന്ന് ആശുപത്രി അധികൃതർ .

രണ്ടുവിവാഹം ചെയ്തിട്ടും ഞാൻ അവളെമാത്രമാണ് പ്രണയിച്ചതെന്ന് പറഞ്ഞ ധൈര്യം; പ്രതാപ് പോത്തന്റെ ജീവിതം

ഇടതു കാലിലെ എല്ലിനും പൊട്ടലുണ്ട്. ഇന്നലെ രാവിലെ ഒൻപതരയോടെ നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് ജംഗ്ഷനിലാണ് അപകടം നടന്നത് . ഓവർടേക്ക് ചെയ്യുന്നതിനിടെ സ്‌കൂട്ടറിന്റെ ഹാൻഡിലിൽ തട്ടി അജിത, ബസിന്റെ അടിയിലേക്കു വീണു. ഉരുണ്ടു മാറാൻ ശ്രമിച്ചെങ്കിലും പിൻ ചക്രങ്ങൾ വലതു കാലിൽ കയറിയിറങ്ങി.

ഉടൻ തന്നെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും അവിടെ നിന്ന് ആംബുലൻസിൽ തലസ്ഥാനത്തെ എസ്പി ഫോർട്ട് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അജിത, നെയ്യാറ്റിൻകരയിലെ ഭാരത് സേവക് സമാജിൽ ഡിഎംഎൽടി (ലാബ് ടെക്‌നിഷ്യൻ) കോഴ്‌സ് പഠിക്കുകയാണ്. ഭർത്താവ് സിൽവയ്യൻ വിദേശത്താണ്.

കോ ട തിയിൽ എത്തിയ ശ്രീജിത്തിന്റെ ഭാര്യ പറഞ്ഞ ആ ഒരു വാക്കിൽ കോ ടതി ശ്രീജിത്തിനു ജാ മ്യം നൽകി

മൂന്നര വയസ്സുള്ള കുഞ്ഞുണ്ട്. നെയ്യാറ്റിൻകരയിൽ ഒരു മാസത്തിനിടെ ഉണ്ടായ പത്തോളം വാഹനാപകടങ്ങളിൽ മൂന്നെണ്ണത്തിൽ തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപറേഷന്റെ ബസുണ്ട്. കഴിഞ്ഞ മാസം 25നു പുലർച്ചെ ആലുംമൂട് ജംഗ്ഷനു സമീപത്തായി 3 പേരെ ഇ ടിച്ചു തെറിപ്പിച്ചിരുന്നു. ഇതിൽ പ്രഭാത സവാരിക്ക് ഇറങ്ങിയ ആൾ പിന്നീട് മ രിച്ചു. ഈ മാസം 1ന് രാത്രി പന്ത്രണ്ടരയോടെയായിരുന്നു അടുത്ത അപകടം.

വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണത്തിലേക്കായി കരിങ്കല്ലുമായി എത്തിയ ലോറിയിൽ കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ പതിനഞ്ചോളം പേർക്കു പരുക്കേറ്റു.ഒരു മാസത്തിനിടെ നെയ്യാറ്റിൻകരയിൽ പത്തോളം അപകടങ്ങളാണുണ്ടായത്. ഇതിൽ 3 ജീവനുകൾ പൊലിഞ്ഞു.

വിശ്വസിക്കാൻ ആകാതെ കൂട്ടുകാർ – വർത്തമാനം പറഞ്ഞു നിന്നിരുന്ന കൂട്ടുകാരി ഇനി ഇല്ല – സംഭവം അടിമാലിയിൽ

ബസ് തട്ടി അജിത വീണു കിടന്നപ്പോൾ ആൾക്കാർ ഓടിക്കൂടിയെങ്കിലും പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്. ബസിന്റെ ചക്രങ്ങൾ കയറിയിറങ്ങി ചതഞ്ഞ് അരഞ്ഞു പോയ കാലുകൾ കണ്ടപ്പോൾ ഓടിക്കൂടിയവർ അക്ഷരാർഥത്തിൽ നിശ്ചലമായിപ്പോയി. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അജിത, വേദനയാൽ പുളയുകയും നിലവിളിക്കുകയും ചെയ്തു

നെയ്യാറ്റിൻകര എസ്‌ഐയുടെ നേതൃത്വത്തിൽ പിന്നീട് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലേക്ക് അജിതയെ ആംബുലൻസിൽ കയറ്റി അയച്ചു.

ഈ ചേട്ടന്റെ സ്നേഹത്തിന് മുന്നിൽ മനസ് നിറയും

Leave a Reply

Your email address will not be published. Required fields are marked *

Previous post ഈ ചേട്ടന്റെ സ്നേഹത്തിന് മുന്നിൽ മനസ് നിറയും
Next post മതപരമായ ചടങ്ങുകൾ എല്ലാം ഒഴിവാക്കി പ്രതാപ് പോത്തന്റെ സംസ്കാരം