ഗർഭണികൾ മരണവീട്ടിൽ പോകരുത് എന്ന് പഴമക്കാർ പറയുന്നതിന്റെ പുറകിലെ കാരണം എന്താണെന്നു അറിയാമോ?

Read Time:4 Minute, 37 Second

ഗർഭണികൾ മരണവീട്ടിൽ പോകരുത് എന്ന് പഴമക്കാർ പറയുന്നതിന്റെ പുറകിലെ കാരണം എന്താണെന്നു അറിയാമോ?

സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ ശ്രദ്ധ നൽകുന്നതും നൽകേണ്ടതും ആയ ഒരു സമയമാണ് ഗർഭകാലം. ആ സമയങ്ങളിൽ ശ്രദ്ധിക്കേണ്ടതായ ഒരുപിടി കാര്യങ്ങൾ ഉണ്ട്. പഴമക്കാർ മുതൽ പുതു തലമുറ വരെ നീണ്ടു നിൽക്കുന്നതാണ് ഗർഭകാല ശുശ്രുഷ എന്ന് പറയുന്നത്. പുതിയ രീതികളും പഴയരീതികളും ഉണ്ടെങ്കിലും അധികവും എല്ലാവരും പാലിക്കുന്നതും പിന്തുടരുന്നതും പഴമക്കാരുടെ രീതികൾ തന്നെ ആണ്.

എന്നാൽ അധികം ആർക്കും അറിയാത്ത ചില ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളുണ്ട് അതുകൂടി മനസിലാക്കിയില്ല എങ്കിൽ വലിയ വില തന്നെ ചിലപ്പോൾ നൽകേണ്ടി വന്നേക്കും. എന്തെല്ലാം ആഹാരങ്ങൾ കഴിക്കണം ഏത് രീതിയിൽ കിടക്കണം എന്നതിനെല്ലാം അതിന്റെതായ ചിട്ട വട്ടങ്ങൾ ഉണ്ട്. അതെ സമയം പഴയകാല രീതികൾ പിന്തുടരുന്നുണ്ട് എങ്കിലും പല രീതികൾക്കും അന്ധവിശ്വാസത്തിന്റെ പട്ടം ചാർത്തികൊടുത്ത് അവഗണിക്കുകയും ചെയ്തു പോരുന്നതായി കാണാം.

 

എന്നാൽ അത്തരത്തിൽ അന്ധവിശ്വാസത്തിന്റെ പട്ടികയിൽ നിന്നും ചിലതെല്ലാം ഒന്ന് പരിശോധിക്കുകയാണെങ്കിൽ ശാസ്ത്രം തെളിയിക്കുന്നത് മറ്റു പലതുമാണ്. പണ്ടുള്ളവർ ശക്തമായി വിലക്കിയിരുന്നു ഒരു കാര്യമായിരുന്നു രാത്രികാലങ്ങളിൽ ഗർഭണികൾ പുറത്തു ഇറങ്ങരുതെന്നു.
അമ്മക്കും കുഞ്ഞിനും ഒരുപോലെ ദോഷം ചെയ്യുമെന്നായിരുന്നു പണ്ടുള്ളവർ പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് അതെല്ലാം അന്ധവിശ്വാസം മാത്രമാണെന്ന് പറഞ്ഞു രാത്രിയിലും പുറത്തിറങ്ങുന്ന ഗർഭണികളെ ആണ് കാണാൻ സാധിക്കും.

എന്നിരുന്നാലും ഇതിന് പിന്നിൽ മറ്റൊന്ന് ഒളിഞ്ഞിരിക്കുന്നുണ്ട്. അന്ധവിശ്വാസം നിറഞ്ഞ കഥകൾ ആണ് പഴമക്കാർ പറഞ്ഞിരുന്നത് എങ്കിലും ശാസ്ത്രീയപരമായി നോക്കുകയാണെങ്കിൽ , രാത്രികാലങ്ങളിൽ ഗർഭണികൾ പുറത്തിറങ്ങുകയാണ് എങ്കിൽ ഗർഭണികളിലെ സ്ട്രെസ് ഹോർമോൺ വർധിക്കുകയും അത് അമ്മക്കും കുഞ്ഞിനും ഒരുപോലെ ദോഷം ചെയുകയും ചെയുന്നു. ഇത് ഒഴിവാക്കാൻ ആണ് പല കഥകളും പണ്ട് പറഞ്ഞു ഈ രീതിയെ അന്ധവിശ്വാസത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയത്.

മറ്റൊന്ന് എന്തെന്നാൽ ഗർഭകാലത്തും മരണ വീട്ടിൽ പോകാൻ പാടില്ല എന്നതാണ്. ഇതിനു പിന്നിലും ധാരാളം കെട്ടു കഥകൾ ഉള്ളതുകൊണ്ട് തന്നെ ഇതും അന്ധവിശ്വാസമായി മാറി. എന്നാൽ യഥാർത്ഥത്തിൽ ഗർഭണികൾ മരണ വീട്ടിൽ പോകുകയാണെങ്കിൽ നേരത്തെ പറഞ്ഞത് പോലെത്തന്നെ ഗർഭണികളിൽ സ്ട്രെസ് ഹോർമോൺ ഉയരുകയും ദുഃഖവും നെഗറ്റീവ് എനർജിയും എല്ലാം ഗർഭണികളിൽ ഉണ്ടാകും ഇത് ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്നതു കുഞ്ഞിന്നെയാണ്. കുഞ്ഞിന്റെ പൂർണ്ണവളർച്ചയെ പോലും അമ്മയുടെ ഉള്ളിലെ ഈ ചിന്തകൾ ഇല്ലാതാക്കും.

 

ഇത്തരത്തിൽ പഴമക്കാർ അരുത് എന്ന് പറയുന്ന പാലത്തിനെ പുറകിലും അന്ധവിശ്വാസത്തിനുപരി ശാസ്ത്രീയമായ ഒരു സത്യം ഉണ്ടാകും . അത് മനസിലാക്കി പ്രവർത്തിച്ചില്ല എങ്കിൽ ദോഷം ചെയുന്നത് നമ്മൾ ഇതുവരെ കാണാത്ത ജീവന് തുല്യം സ്നേഹിക്കുന്ന ആ പൊന്നോമനക്കു തന്നെയാകും. അതുകൊണ്ടു അന്ധവിശ്വാസമായി തള്ളി കളയുന്നത് മുൻപ് ഒന്ന് ശാസ്ത്രീയമായ വിശകലനം നടത്തി ഉറപ്പാക്കണം എന്താണ് അത്തരം കാര്യങ്ങൾക്കു പുറകിലുള്ള യഥാർത്ഥ പൊരുൾ.

Leave a Reply

Your email address will not be published. Required fields are marked *

Previous post നിങ്ങളുടെ കൂടെ കൊണ്ട് നടക്കാൻ ഒരു മേക്കപ്പ് ബോക്സിനെ അല്ല ആവശ്യം വിശ്വാസം ഉള്ള ഒരാളാണ്, ഏതു ഘട്ടത്തിലും കൂടെ ഉണ്ടാകും എന്നുള്ള വിശ്വാസം.
Next post എയർഹോസ്റ്റസ് ആകാൻ ആഗ്രഹിച്ച് സിനിമ നടിയായ ഗേളി ആന്റോ എന്ന് നടി ഗോപിക