പൃഥ്വി രാജിനെ തഴഞ്ഞ് ഫഹദ് നായകനായി; പൃഥ്വിക്കൊപ്പം ഓഡിഷന് കിട്ടാതെ പോയ 14കാരി പിന്നെ സൂപ്പർനായിക

Read Time:4 Minute, 52 Second

പൃഥ്വി രാജിനെ തഴഞ്ഞ് ഫഹദ് നായകനായി; പൃഥ്വിക്കൊപ്പം ഓഡിഷന് കിട്ടാതെ പോയ 14കാരി പിന്നെ സൂപ്പർനായിക

മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര കുടുംബങ്ങളിൽ ഒന്നാണ് പൃഥ്വി രാജിന്റേത്. നടൻ എന്ന രീതിയിലും സംവിധായകൻ എന്ന രീതിയിലും തന്റെ മികവ് തെളിച്ച വ്യക്തിയാണ് അദ്ദേഹം. തന്റെ അഭിപ്രായങ്ങളും നിലപാടുകളും പ്രകടിപ്പിക്കുന്നതിന് തന്റേടം കാണിക്കാറില്ല തരാം കൂടിയാണ് പൃഥ്വി രാജ്.

also read : കലാഭവൻ മണിയുടെയും സ്മാരകങ്ങൾ ആയി ബന്ധത്തപ്പെട്ട്, ആലപ്പി അഷറഫിന്റെ ഫേസ്ബുക് പോസ്റ്റ്.

ഇപ്പോഴിതാ കൈയെത്തും ദൂരത്തു എന്ന സിനിമയിലേക്ക് സ്ക്രീൻ ടെസ്റ്റ്നായി സംവിധായകൻ ഫാസിലിന്റെ വീട്ടിൽ പോയപ്പോൾ ഉണ്ടായ അനുഭവം തുറന്നു പറയുകയാണ് താരം. തന്റെ ആദ്യത്തെ സ്ക്രീൻ ടെസ്റ്റ് ആയിരുന്നു അന്ന് നടന്നതെന്ന് റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറയുകയാണ് പൃഥ്വി രാജ്. അന്ന് തന്റെ കൂടെ കോ ആക്ടർ ആയി ഒരു ഒൻപതാം ക്‌ളാസ്സുകാരിയും ഉണ്ടായിരുന്നു, അസിൻ തോട്ടുങ്കൽ.

തെന്നിന്ത്യൻ സൂപ്പർ നായികാ ആയ അസിനുമൊത്താണ് താൻ അന്ന് അഭിനയിച്ചതിന് പൃഥ്വി രാജ് തുറന്നു പറയുന്നു. എന്നാൽ ആ സ്ക്രീൻ ടെസ്റ്റിൽ തനിക്കു സെക്ഷൻ നേടാൻ ആയില്ല. സ്ക്രീൻ ടെസ്റ്റ് കഴിഞ്ഞതിനു ശേഷം, ഇ സിനിമ അല്ല നിനക്ക് ചേരുന്നത് എന്നും നീ ഒരു ആക്ഷൻ പടത്തിലാണ് അഭിനയിക്കേടത് എന്ന് ഫാസിൽ പറഞ്ഞത് എന്ന് പൃഥ്വി രാജ് ഓർക്കുന്നു.

സ്ക്രീൻ ടെസ്റ്റിന് ശേഷം താൻ ഓസ്ട്രേലിയയിലേക്കു പോകുകയും ചെയ്തു. പിന്നീട് ഫാസിലിന്റെ ആ ചിത്രത്തിൽ അഭിനയിച്ചത് ഫഹദ് ഫാസിൽ ആണെന്നും താരം പറയുന്നു. ഫാസിലിന്റെ ആലപ്പുഴയിലെ വീട്ടിൽ വെച്ചാണ് സ്ക്രീൻ ടെസ്റ്റ് നടന്നത്. കാമറ മാന് ആനന്ദ് കുട്ടനും അവിടെ ഉണ്ടായിരുന്നു. വർഷങ്ങൾക്കു ശേഷം സംവിധായകനും തിരക്കഥാകൃത്തും ആയ രഞ്ജിത്തിന്റെ നന്ദനം എന്ന ചിത്രത്തിലേക്ക് തന്നെ നിർദേശിച്ചത് ഫാസിൽ ആയിരുന്നു എന്നും പൃഥ്വി രാജ് പറഞ്ഞു.

കൈയെത്തും ദൂരത്തു എന്ന സിനിമ വാൻ പരാജയം ആയി മാറിയെങ്കിലും അതിലെ പാട്ടുകൾ എല്ലാം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. മെഗാസ്റ്റാർ മമ്മൂട്ടി അഥിതി താരമായി ചിത്രത്തിൽ എത്തിയെങ്കിലും സിനിമ പരാജയപ്പെടുക ആയിരുന്നു, ഫാസിൽ രചനയും സംവിധാനവും നിർമ്മാണവും നിർമിച്ച 2002-ലെ മലയാള ഭാഷാ റൊമാൻസ് ചിത്രമാണ് കൈയെത്തും ദൂരത്ത്. ഫാസിൽസിന്റെ പുത്രനായ ഫഹദ് ഫാസിൽ (ഷാനു) നികിത തൂൽകൽ എന്നിവരാണ്‌ മുഖ്യവേഷത്തിൽ ചിത്രത്തിൽ അഭിനയിച്ചത്.

Also read : ജീവിതത്തിൽ അന്ന് അനുഭവിച്ച വേദനകളാണ് പിന്നീട് ചിരിയായി മാറിയത്: മലയാളികളുടെ പ്രിയ നടൻ നെൽസൺ ശൂരനാട്

2002-ൽ സംവിധായകനും തിരക്കഥാകൃത്തും ആയ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം ആയിരുന്നു ആദ്യ ചിത്രം. സാങ്കേതിക കാരണങ്ങൾ മൂലം ഈ ചിത്രത്തിന്റെ റിലീസ് വൈകുക ആയിരുന്നു . നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി, സ്റ്റോപ്പ് വയ ലൻസ് എന്നി സിനിമകൾക്ക് ശേഷമാണ് നന്ദനം എന്ന ചിത്രം പുറത്തിറങ്ങിയത്. 2009 ൽ പുറത്തിറങ്ങിയ “പുതിയ മുഖം” എന്ന ചിത്രം വളരെയധികം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിരുന്നു

Also read : കുഞ്ഞൻ കുതിരയ്‌ക്കൊപ്പം കുതിച്ചുപാഞ്ഞ് ധോണി; വിഡിയോ ഏറ്റെടുത്ത് ആരാധകർ, വീഡിയോ കാണാം

Leave a Reply

Your email address will not be published. Required fields are marked *

Previous post കലാഭവൻ മണിയുടെയും സ്മാരകങ്ങൾ ആയി ബന്ധത്തപ്പെട്ട്, ആലപ്പി അഷറഫിന്റെ ഫേസ്ബുക് പോസ്റ്റ്.
Next post ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഭാര്യ കാ മുകനോടപ്പം ഒ ളിച്ചോടി പോയപ്പോൾ പിഞ്ചു കുഞ്ഞുങ്ങളുടെ ദയനീയാവസ്ഥ.. വൈറൽ ആയ വീഡിയോ