ശത്രുപക്ഷത്ത് മകനെ കണ്ട അച്ഛൻ; ആർ ബാലകൃഷ്ണപിളള വിടപറയുമ്പോൾ

Read Time:4 Minute, 57 Second

ശത്രുപക്ഷത്ത് മകനെ കണ്ട അച്ഛൻ; ആർ ബാലകൃഷ്ണപിളള വിടപറയുമ്പോൾ

കേരള കോൺഗ്രസ് ബി ചെയർമാനും മുൻ മന്ത്രി ആയ ആർ ബാല കൃഷ്ണ പിള്ള അന്തരിച്ചു. 86 വയസ്സ് ആയിരുന്നു.അനാരോഗ്യം കാരണം ഏറെ നാൾ ആയി വിശ്രമത്തിലും ചികിത്സയിൽ ആയിരുന്ന ആർ ബാല കൃഷ്ണ പിള്ളയെ ആരോഗ്യ നില വഷളായതിനെ തുടർന്ന് കഴിഞ്ഞ ദിവസം, കൊട്ടാരക്കരയിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത ശ്യാസ തടസത്തെ തുടർന്ന് വെന്റിലേറ്ററിൽ അയിരുന്നു അൽപ സമയം മുൻപാണ് വിയോഗ വാർത്ത സ്ഥിരീകരിച്ചത് മൃ തശരീരം രാവിലെ കൊട്ടാരക്കര വീട്ടിൽ പൊതു ദർശനത്തിനു ശേഷം, അതിനു ശേഷം പത്തനാപുരത്തെ എൻ എസ് എസ് താലൂക്ക് യൂണിയൻ അസ്ഥാനത്തും പൊതു ദർശനത്തിനു വെക്കും. സം സ്കാരം അഞ്ചു മണിക്ക് വാളകത്തെ തറവാട് വീട്ടിൽ വെച്ച് നടക്കും.

ആരോഗ്യകരമായ പ്രശ്‌നം ഏറെ അലട്ടിയിരുന്നു എങ്കിലും ഇ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അടക്കം ബാല കൃഷ്ണ പിള്ള സജീവമായിരുന്നു. മകനും പത്തനാപുരം എൽ ഡി എഫ് സ്ഥാനാർഥി ആയ കെ ബി ഗണേഷ് കുമാറിന്റെ പ്രചാരണ പ്രവർത്തനത്തിൽ മേൽ ഇടപെടൽ നടത്തിയിട്ടുണ്ട്. കെ ബി ഗണേഷ് കുമാർ കോ വിഡ് ബാധിച്ചു ചികിത്സയിൽ ആയിരുന്ന സമയത് ആയതിനാൽ പത്തനാപുരത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉത്ഘാടനത്തിനും ബാല കൃഷ്ണ പിള്ള എത്തി ഗണേഷ് ന്റെ തിരഞ്ഞെടുപ്പ് വിജയത്തെ കുറിച്ചു അറിഞ്ഞ ശേഷം ആയിരുന്നു മ രണം.

മുൻമന്ത്രിയും കേരള കോൺഗ്രസ് (ബി) ചെയർമാനുമായ ആർ ബാലകൃഷ്ണപിള്ളയുടെ നിര്യാ ണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി .കേരള രാ ഷ്ട്രീയത്തിന്റെ കാരണവരാണ് ആർ ബാലകൃഷ്ണ പിള്ളയെന്ന് മുഖ്യമന്ത്രി പറഞ്ഞു. മികച്ച നിയമസഭാ സാമാജികൻ, വാക്മി, മികച്ച ഭരണാധികാരി എന്നിങ്ങനെ കേരള രാഷ്ട്രീയത്തിന്റെ കാരണവർ ആയിരുന്നു ആർ. ബാലകൃഷ്ണപിള്ളയെന്ന് മുഖ്യമന്ത്രി. സ്വന്തം അഭിപ്രായം നിർഭയം തുറന്ന് പറയാൻ ആർജ്ജവം കാണിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം . പൊതുസമുഹത്തിനാകെയുള്ള നഷ്ടമാണ് ആർ ബാലകൃഷ്ണപിള്ളയുടെ വിയോഗമെന്നും മന്ത്രി പറഞ്ഞു.

അതേസമയം , ഇന്ന് പുലർച്ചെ 4.50 തോടെയാണ് ആർ ബാലകൃഷ്ണപിള്ള അന്തരിച്ചത് . 86 വയസായിരുന്നു. ഏറെ നാളുകളായി വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കൊട്ടാരക്കര വിജയാസ് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
കേരളാ കോൺഗ്രസ് സ്ഥാപക ജനറൽ സെക്രട്ടറി കൂടിയാണ് അദ്ദേഹം. 1960ൽ 25ാം വയസിലാണ് നിയമസഭയിലെത്തിയത്. 1971ൽ മാവേലിക്കരയിൽ നിന്ന് ലോക്‌സഭാംഗമായി. 1975ൽ അച്യുത മേനോൻ മന്ത്രിസഭയിൽ ജയിൽ വകുപ്പ് കൈകാര്യം ചെയ്തു. കൂടാതെ കെ കരുണാകരൻ, ഇ കെ നായനാർ, എ കെ ആന്റണി മന്ത്രിസഭകളിലും അംഗമായിരുന്നു. ഗതാഗതം, എക്‌സൈസ്, വൈദ്യുതി വകുപ്പുകളുടെ ചുമതലകൾ നിർവഹിച്ചിട്ടുണ്ട്.

കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം സംസ്ഥാന രാഷ്ട്രീയത്തിൻറെ സ്പന്ദനങ്ങൾക്കൊപ്പം സഞ്ചരിച്ച കരുത്തുറ്റ നേതാവായിരുന്നു ആർ ബാലകൃഷ്ണപിളള. കേരള കോൺഗ്രസ്സിൻറെ സ്ഥാപക നേതാക്കളിലൊരാളായ അദ്ദേഹം പഞ്ചായത്ത് അധ്യക്ഷ സ്ഥാനം മുതൽ മന്ത്രി സ്ഥാനം വരെയുളള നിരവധി പ്രധാന ചുമതലകൾ ഇതിനോടകം വഹിച്ചിട്ടുണ്ട്.

കേരള ചരിത്രത്തിലെ നിരവധി അപൂർവ്വ റെക്കോർഡുകളുടെഉടമയാണ് ആർ ബാലകൃഷ്ണപിളള. മരണത്തിന് ശേഷവും ഭേദിക്കാനാകാത്ത റെക്കോർഡുകളും ബാലകൃഷ്ണപിളളയുടേതായി കുറിക്കപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post യുവാവ് ചെയ്തത് ഇങ്ങനെ മൂക്കത്ത് വിരൽ വച്ച് നാട്ടുകാർ സ്വന്തം ഭാര്യയെ ബന്ധുവിന് വിവാഹം കഴിച്ചു കൊടുത്തതിന്റെ കാരണം അറിയണോ
Next post തിരികെ വരൂ ഡിമ്പു.. ദൈവം കൂടെയുണ്ട്, ഡിമ്പലിന് പിന്തുണയുമായി നടികൾ