കാമുകിയെ 10 വർഷം മുറിയിൽ ഒളിപ്പിച്ചു എന്ന് റഹ്മാൻ, എന്നാൽ റഹ്മാന്റെ മാതാപിതാക്കൾ പറഞ്ഞത് കേട്ടോ?

Read Time:5 Minute, 26 Second

കാമുകിയെ 10 വർഷം മുറിയിൽ ഒളിപ്പിച്ചു എന്ന് റഹ്മാൻ, എന്നാൽ റഹ്മാന്റെ മാതാപിതാക്കൾ പറഞ്ഞത് കേട്ടോ?

പാലക്കാടു അയിലൂരിൽ കാമുകിയെ പത്തു വർഷം ഒരു മുറിയിൽ താമസിപ്പിച്ചു എന്ന യുവാവിന്റെ വാദം തള്ളി രക്ഷിതാക്കൾ . മൂന്നു മാസം മുൻപാണ് സജിത പുറത്തു ഇറങ്ങാൻ പറയപ്പെട്ടു എന്ന് പറയപ്പെടുന്ന ജനലിന്റെ അഴികൾ മുറിച്ചു മാറ്റിയത്. മകന് ചില മാനസിക പ്രശ്നനങ്ങൾ ഉണ്ടായിരുന്നു എന്ന് റഹ്മാന്റെ പിതാവ് മുഹമ്മദ് കരീം, മാതാവ് അത്തിക എന്നിവർ ഒരു വാർത്ത ചാനലിനോട് പറഞ്ഞു.

Also read : വിവാഹം കഴിഞ്ഞ് 41ാം നാൾ, കൺ മുന്നിൽ മ രിച്ച ഭർത്താവ്; അവസാന നിമിഷങ്ങൾ കണ്ണീരോടെ പറഞ്ഞ് ഭാര്യ ലിന്റ

ആരെങ്കിലും ആ മുറിയിൽ ഉണ്ടായിരുന്നുവെങ്കിൽ തങ്ങൾ എന്തായാലും അറിഞ്ഞേനെ. പാതി ചുമരുള്ള മുറിയിലാണ് റഹ്‌മാൻ താമസിച്ചിരുന്നത്. മൂന്ന് വർഷം മുൻപ് വീടിന്റെ മേൽക്കൂര പൊളിച്ചു പണിതിരുന്നു. ആ സമയത്തു റഹ്മാന്റെ സഹോദരിയുടെ മകനും പിതാവും മുറിക്കു അകത്തു കയറിയതാണ്. ഒരു കട്ടിൽ പോലും ആ മുറിയിൽ ഉണ്ടായിരുന്നില്ല. ഒരു ചെറിയ റ്റിപോയി മാത്രമാണ് ആ മുറിയിൽ ഉണ്ടായിരുന്നത്. വർഷങ്ങളോളം സജിതയെ മറ്റെവിടെയോ ആണ് താമസിപ്പിച്ചതെന്നു റഹ്മാന്റെ മാതാപിതാക്കൾ പറയുന്നു.

അതെ സമയം സജിത മതം മാറിയെന്ന പ്രചരണത്തെ തള്ളി റഹ്മാൻ. മതം മാറിയെന്ന പ്രചരണം തെറ്റാണെന്നും സജിത സ്വന്തം ഇഷ്ടപ്രകാരം ഉള്ള മത വിശ്വാസത്തിൽ ജീവിക്കും എന്നും റഹ്മാൻ വ്യക്തമാക്കുകയും ചെയ്തു. പാലക്കാട് ജില്ലയിലെ നെന്മാറക്കു അടുത്ത് അയിലൂരിലാണ് കാമുകിയെ പത്തുവർഷം വീട്ടിൽ ഒളിപ്പിച്ചു താമസിപ്പിച്ചു എന്ന് റഹ്മാൻ പറയുന്നത്. മാതാപിതാക്കളെ പേടിച്ചാണ് ഇത്തരം ഒരു തീരുമാനം എടുത്തതെന്ന് റഹ്മാൻ മാധ്യമങ്ങളോട് പറഞ്ഞു. പത്തു വർഷം സജിതയെ ഒരു കുറവും വരുത്താതെ ആണ് നോക്കിയത് ആണെന്നും, സ്വന്തം മുറിയിൽ ആണ് ഒളിപ്പിച്ചു താമസിപ്പിച്ചതെന്നും യുവാവ് നേരത്തെ വ്യക്തമാക്കിരുന്നു.

ഇതിനിടെ മ രി ച്ചെന്നു കരുതിയ മകൾ സജിതയെ കാണുവാൻ സജിതയുടെ മാതാപിതാക്കൾ സജിത താമസിക്കുന്ന വീട്ടിൽ എത്തി. മകൾ ഒരു വിളിക്കു അപ്പുറത്തു ഉണ്ടായിട്ടും, മകളെ കാണാതെ ജീവിച്ച അച്ഛൻ വേലായുധനും ‘അമ്മ ശാന്തയും ഇന്ന് രാവിലെ അന്ന് സജിതയുടെ വാടക വീട്ടിൽ എത്തിയത്. മൂന്ന് മാസം മുൻപാണ് സജിതയും റഹ്മാനും ഇവിടേയ്ക്ക് താമസം മാറിയത്. ഇതിനു പിന്നാലെ മാതാപിതാക്കൾ തന്നെ ഫോണിൽ വിളിച്ചിരുന്നതായി സജിത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പത്തു വർഷങ്ങൾക്കുള്ളിൽ സജിതക്ക് അസുഖങ്ങൾ ഒന്നും വന്നിരുന്നില്ല. ചെറിയ തലവേദനയും, വയറു വേദനയും വരുമെന്ന് അല്ലാതെ മറ്റു ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഇല്ലായിരുന്നു. പ്രണയത്തിൽ വീട്ടുകാർക്ക് താല്പര്യം ഉണ്ടായിരുന്നില്ല. ഇലട്രിക് കാര്യങ്ങൾ എല്ലാം നന്നായി അറിയാം. അങ്ങനെയാണ് റിമോട്ടിൽ വർക്ക്‌ ചെയ്യുന്ന വാതിലും ഓടാമ്പലും ഘടിപ്പിച്ചത് എന്ന് റഹ്മാൻ തുറന്നു പറഞ്ഞിരുന്നു.

Also Read : തൃശ്ശൂരിൽ പോ ലീസ് പൊക്കിയ മാർട്ടിൻ നയിച്ചത് ആഡംബര ജീവിതം, വീട്ടുകാരുടെ പിന്തുണയില്ലാതെ ജീവിതം

അതുപോലെ തന്നെ ലോക്കിംഗ് സിസ്റ്റം ഇലക്ട്രിക്ക് ഷോക്കിങ് പോലെ പറഞ്ഞു പരത്തുന്ന ആക്ഷേപങ്ങൾ എല്ലാം തെറ്റാണ്, അത്തരത്തിൽ ഒരു കാര്യവും അവിടെയില്ല. സമാധാനത്തോടെ മുന്നോട്ടു ഒന്നിച്ചു ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. പോ ലീ സിന്റെ പൂർണ സംരക്ഷണം ഞങ്ങൾക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ആരും ഞങ്ങളെ ഉപദ്രവിക്കരുത് എന്നും റഹ്മാൻ പറഞ്ഞു. ആരും ഇല്ലാത്ത സമയങ്ങളിൽ പുറത്തും ഇറങ്ങാറുണ്ടായിരുന്നു എന്നും സജിത പറഞ്ഞു..

Aslo read : പുതിയ ലക്ഷണങ്ങൾ , ഉണ്ടെങ്കിൽ ഉടൻ തന്നെ അടുത്ത ആശുപത്രിയിൽ പോകുക

Leave a Reply

Your email address will not be published. Required fields are marked *

Previous post കളമശ്ശേരി അപ്പോളോ കവലയിൽ പട്ടാപ്പകൽ നടുറോഡിൽ കക്കൂസ് മാലിന്യം തള്ളുന്ന വീഡിയോ ചർച്ചയാകുന്നു.
Next post കടമറ്റത്ത് കത്തനാർ ആയി എത്തിയ പ്രേക്ഷകരുടെ പ്രിയ നടന് സംഭവിച്ചത് കണ്ടോ?