താമരപ്പൂ മാലയിട്ട്.. പൊട്ടു തൊട്ട് സൂര്യപുത്രി.. ഈ നടി ഇന്ന് എവിടെയാണെന്ന് അറിയാമോ

Read Time:6 Minute, 26 Second

താമരപ്പൂ മാലയിട്ട്.. പൊട്ടു തൊട്ട് സൂര്യപുത്രി.. ഈ നടി ഇന്ന് എവിടെയാണെന്ന് അറിയാമോ

താമരപ്പൂമാലയിട്ടു പൊട്ടുതൊട്ട് സൂര്യപുത്രി എന്നോരു ഹിറ്റ്‌ സീരിയൽ ഗാനം ഉണ്ടായിരുന്നു. ഒരുകാലത്തു മിനിസ്‌ക്രീൻ പ്രേക്ഷകർ എല്ലാം ഏറ്റെടുത്ത ഗാനം. മലയാളികളുടെ ഇടയിൽ വളരെ വേഗം ഹിറ്റായ ഒരു സീരിയൽ ഗാനമാണിത്. എസ് രമേശൻ നായരുടെ വരികൾക്ക് സംഗീതം നൽകിയത് എം ജയചന്ദ്രൻ ആയിരുന്നു.

പോ ലീസുകാരന്റെ വീടിനു നേ രെ മി ന്നൽ മുരളി ചെയ്തത്…ചിരിക്കാണോ കരയണോ എന്നറിയാതെ നാട്ടുകാരും

പാടിയത് മലയാളത്തിലെ വാനമ്പാടി കെ എസ് ചിത്രയും. പ്രദീപ് പണിക്കരുടെ തിരക്കഥയിൽ വിനയചന്ദ്രൻ സംവിധാനം ചെയ്ത സൂര്യപുത്രി എന്ന സീരിയലിലെ ടൈറ്റിൽ ഗണമായിരുന്നു ഇത്. പലർക്കും ഈ പാട്ട് പഴയകാല ഓർമ്മയിലേക്കുള്ള ഒരു തിരിച്ചു പോക്കാണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന സൂര്യപുത്രി അക്കാലത്തെ വലിയ ഹിറ്റ്‌ സീരിയലുകളിൽ ഒന്നുമായിരുന്നു.

ഈ ടൈറ്റിൽ ഗാനം കേൾക്കുമ്പോൾ നൊസ്റ്റാൾജിയക്കൊപ്പം ചെറിയ ഒരു വേദനയും നമ്മുടെ മനസ്സിൽ നിറയും. ബാബു നമ്പൂതിരി അനിലാ ശ്രീകുമാർ ബൈജു ശരത് സംഗീത മോഹൻ തുടങ്ങിയവർ ആയിരുന്നു സീരിയയിലെ പ്രധാന കഥാപാത്രങ്ങൾ. എന്നാൽ സൂര്യപുത്രി സീരിയൽ പ്രധാന കഥാപാത്രമായി എത്തിയത് രഞ്ജിനി ഗോപാലകൃഷ്ണൻ ആയിരുന്നു.

2021ൽ ജീവിതത്തിൽ ഒന്നായായ താരങ്ങൾ

ബാബു നമ്പൂതിരി അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകൾ ആയിട്ടാണ് നടി അഭിനയിച്ചത്. ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടവും പ്രീതിയും ആ ഒരു കഥാപാത്രത്തിലൂടെ രഞ്ജിനി നേടിയെടുക്കുകയും ചെയ്തു. സീരിയലിലെ ടൈറ്റിൽ ഗാനത്തിലും നിറഞ്ഞു നിന്നത് രഞ്ജിനി ആയിരുന്നു. രഞ്ജിനി കൃഷ്ണൻ ആദ്യമായി അഭിനയിച്ച സിനിമയിലെ ഗാനവും ഇത്തരത്തിൽ പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്നത് ആണ്.

സുരേഷ് ഗോപിയുടെ നായികയായി സസ്നേഹം സുമിത്ര എന്ന സിനിമയിലൂടെയാണ് രഞ്ജിനി കൃഷ്‌ണൻ സിനിമയിൽ തുടക്കം കുറിക്കുന്നത്. സീതാ എന്ന കഥാപാത്രമായിട്ടാണ് നടി സിനിമയിൽ എത്തിയത്. സിനിമ വിജയം നേടി ഇല്ലങ്കിലും കൃഷ്ണ വിഗ്രഹത്തിന് മുന്നിൽ ഇരുന്ന് വിഷമത്തോടെ നടി പാടുന്ന ഗാനം പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്നുണ്ട്.

ജി കെ പിള്ളയെ ആരും തിരിഞ്ഞു നോക്കിയില്ല.. ആരുമില്ലാത്തവനെ പോലെ മൃ തദേഹം

എന്തേ നീ കണ്ണാ എനിക്കെന്തേ തന്നീല കൃഷ്ണതുളസി കതിരായ് ജന്മം എന്ന ആ ഗാനം പാടിയത് ഗായിക ഗായത്രി ആണ്. ഷിബു ചക്രവർത്തി എഴുതി ഔസെപ്പച്ഛൻ സംഗീതസംവിധാനം നിർവഹിച്ച ആ ഗാനത്തിന് ആ വർഷത്തെ മികച്ച ഗായികക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം ഗായത്രി നേടിയെടുക്കുകയും ചെയ്തു. മറ്റൊരു ശ്രദ്ധേയമായ ഗാനരംഗത്തും രഞ്ജിനി കൃഷ്ണൻ അഭിനയിച്ചിട്ടുണ്ട്.

എന്നാൽ അതൊരു പരസ്യ ഗണമായിരുന്നു. ഏയ്‌ജൽ ഏജൻസിയുടെ പരസ്യ ഗാനത്തിലാണ് നടൻ സാജൻ സൂര്യക്കൊപ്പം രഞ്ജിനി കൃഷ്ണൻ അഭിനയിച്ചിരിക്കുന്നത്. സസ്നേഹം സുമിത്രയിൽ അഭിനയിച്ച അതേവർഷം തന്നെ ജൂനിയർ സീനിയർ എന്ന സിനിമയിലും രഞ്ജിനി നായികയായി അഭിനയിച്ചു. മുകേഷ് കുഞ്ചാക്കോ ബോബൻ മീനാക്ഷി തുടങ്ങിയവർ ആയിരുന്നു സിനിമയിൽ മറ്റു താരങ്ങൾ.

അഭിനയിച്ച രണ്ട് സിനിമകൾ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായിരുന്നു ഈ നടി. നീളമുള്ള മുടി അഴകാണ് മറ്റു നായികമാരിൽ നിന്നും നടിയെ വ്യത്യസ്തമാക്കിയത്. 15 ഓളം ടെലിവിഷൻ സീരിയലുകളിൽ പ്രധാന കഥാപാത്രമായി നടി എത്തി. തന്റെ മൂന്നാം വയസുമുതൽ നൃത്തം അഭ്യസിച്ചിരുന്നു.

ജി കെ പിള്ളയെ ആരും തിരിഞ്ഞു നോക്കിയില്ല.. ആരുമില്ലാത്തവനെ പോലെ മൃ തദേഹം

മോഹിനിയാട്ടം ഭാരതനാട്യം കുച്ചുപിടി തുടങ്ങിയ കലകളിൽ പിൻകാലത്തു പ്രതിഭ തെളിയിക്കുകയും ചെയ്തു. മികച്ച പുതുമുഖ നടിക്കുള്ള ഏഷ്യാനെറ്റ്‌ പുരസ്‌കാരം, മികച്ച നടിക്കുള്ള ജീവൻ ടെലിവിഷൻ അവാർഡ് തുടങ്ങിയവയും നടിയെ തേടി എത്തി. കലാജീവിതത്തിൽ മാത്രമല്ല പഠനത്തിലും മിടുക്കി ആയിരുന്നു രഞ്ജിനി.

സിവിൽ എഞ്ചിനീയറിങ് ഒന്നാം റാങ്കുക്കാരിയായിരുന്നു രഞ്ജിനി കൃഷ്ണ. വിവാഹശേഷം നടി ബാംഗ്ലൂരിൽ ആയിരുന്നു. പിന്നീട് ലണ്ടനിൽ സ്ഥിര താമസം ആക്കുകയും ചെയ്തു. ഒരു മകൻ ഉണ്ട്. ഇപ്പോഴും നൃത്ത രംഗത്ത് സജീവമാണ് നടി.

ഭര്‍ത്താവിനൊപ്പം കൊടൈക്കനാലില്‍ പോയ സീരിയല്‍ താരം സ്വാതി നിത്യാനന്ദന് സംഭവിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

Previous post ഭര്‍ത്താവിനൊപ്പം കൊടൈക്കനാലില്‍ പോയ സീരിയല്‍ താരം സ്വാതി നിത്യാനന്ദന് സംഭവിച്ചത്
Next post മഞ്ജുവിന്റെ മുന്നിൽ പൊ ട്ടിക്കരഞ്ഞ് ശോഭന, അവസാനം ആ ആഗ്രഹവും തുറന്നുപറഞ്ഞു