അയ്യേ മഹാമോശം .. കല്യാണത്തിന് ഇടനിലക്കാരിയായി; എന്നിട്ട് യുവയും മൃദുലയും ചെയ്തത് തുറന്നടിച്ച് നടി രേഖ രതീഷ്‌

Read Time:5 Minute, 9 Second

അയ്യേ മഹാമോശം .. കല്യാണത്തിന് ഇടനിലക്കാരിയായി; എന്നിട്ട് യുവയും മൃദുലയും ചെയ്തത് തുറന്നടിച്ച് നടി രേഖ രതീഷ്‌

ജൂലായ് എട്ടിനാണ് മിനി സ്ക്രീൻ താരങ്ങളായ മൃദുല വിജയും യുവ കൃഷ്ണനെയും വിവാഹിതരായത്. ഇവരുടെ വിവാഹ ചിത്രങ്ങളും വിഡിയോയും എല്ലാം നിമിഷ നേരങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയത്.

സോഷ്യൽ മീഡിയയിൽ വൈറലായി അനുശ്രീയുടെ സ്വിമ്മിങ് പൂൾ ചിത്രങ്ങൾ…

ഒരേ മേഖലയിൽ ജോളി ചെയ്യുന്നവർ ആയിട്ടു പോലും ഇവരുടെ വിവാഹം അറേൻജ്‌ഡ്‌ മാരേജ് തന്നെ ആയിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ ആയിരുന്നു ഇവരുടെ വിവാഹ നിശ്ചയം. സീരിയൽ താരം രേഖ രതീഷ് ആണ്‌ ഈ വിവാഹ ആലോചനക്ക് തുടക്കം കുറിച്ചത് എന്ന് യുവയും മൃദുലയും ഒരേ സ്വരത്തിൽ പറഞ്ഞിരുന്നത്.

രണ്ടു വ്യത്യസ്ത സീരിയലുകളിൽ അമ്മയായി അഭിനയിച്ച, രേഖയുടെ മക്കളായി അഭിനയിച്ചത് യുവയും മൃദുലയും ആയിരുന്നു. ഈ അടുപ്പമാണ് രേഖയെ ഇവരെ വിവാഹത്തിനുള്ള ആലോചനയിലേക്കു എത്തിച്ചത്.

ഉപ്പയെയും വല്ല്യുമ്മയെയും ജോളിയെ പോലെ കൊ ല പ്പെടുത്തിയ ഫസീല; പാലക്കാട്ട്നിന്നും ഞെ ട്ടിക്കുന്ന വാർത്ത

രണ്ടുപേരെയും അടുത്ത് അറിയാവുന്നതു കൊണ്ട് രേഖയാണ് നിങ്ങള്ക്ക് വിവാഹം കഴിച്ചു കൂടെ എന്ന നിർദേശം മുന്നോട്ടു വെക്കുന്നത്. തങ്ങളുടെ ജീവിതത്തിലേക്ക് ദൈവം അയച്ച സ്നേഹത്തിന്റെ ദൂതനാണ് രേഖ രതീഷ് എന്ന് താരങ്ങൾ പറഞ്ഞിരുന്നത്.

ഒരിക്കൽ രേഖയുടെ പിറന്നാൾ ദിനത്തിൽ കണ്ടുമുട്ടിയ ഇരുവരും, ഒരുമിച്ചു യാത്ര ചെയ്തു ഭക്ഷണം കഴിക്കുവാൻ പോയിരുന്നു. അതിനു ശേഷമാണ് വിവാഹ ആലോചന വന്നത്. ഇരുവീട്ടിലും സമ്മതിച്ചതോടെ ജാതകവും നോക്കി. അതിൽ കുഴപ്പം ഒന്നും ഇല്ലെന്നു കണ്ടപ്പോൾ വിവാഹത്തിലേക്ക് എത്തുക ആയിരുന്നു.

തുടർന്നു ആഡംബരപൂർവം നടന്ന യുവ മൃദുല വിവാഹത്തിൽ താരങ്ങൾ ഉൾപ്പെടെ നിരവധി പേര് പങ്കെടുത്തിരുന്നു. മൃദുലയുടെ നായകനായി അഭിനയിക്കുന്ന അരുൺ രാഘവും, നടി നീനു, നടിയും അവതാരികയുമായ എനീല പടിക്കൽ തുടങ്ങി നിരവധി പേർ വിവാഹത്തിൽ പങ്കെടുക്കുവാൻ ആയിട്ടു എത്തി.

എന്നാൽ ഈ കൂട്ടത്തിൽ രേഖ രതീഷ് ഇല്ലായിരുന്നു. രേഖ കൊണ്ടുവന്ന വിവാഹത്തിന് എത്താത്തത് എന്ന ചോദ്യവും ആരാധകർക്കിടയിൽ ഉയർന്നു. ഒടുവിൽ നടി രേഖ രതീഷ് തന്നെ ഇതിനുള്ള വിശദീകരണവുമായി എത്തിരിക്കുകയാണ് ഇപ്പോൾ. ടൈംസ് ഓഫ് ഇന്ത്യക്കു നൽകിയ അഭിമുഖത്തിലാണ് നടി രേഖ മനസ്സ് തുറന്നത്.

ഓൺ സ്‌ക്രീനിൽ എന്റെ മക്കളായി അഭിനയിക്കുന്ന മൃദുലയുടെയും യുവയുടെയും വിവാഹത്തിന് ഞാൻ പങ്കെടുക്കാത്തത് എന്തുകൊണ്ടെന്ന് ചോദിച്ചു നിരവധി കോളുകളും മെസ്സേജുകളും വന്നിരുന്നു. ഉത്തരം ലളിതമാണ്. എന്നെ വിവാഹം അറിയിക്കുകയോ, ക്ഷണിക്കുകയോ ചെയ്തിരുന്നില്ല.

പേളിയുടെ കുടുംബത്തിൽ നിന്നും വിയോഗ വാർത്ത.. കണ്ണീരോടെ ആരാധകരും.. താങ്ങാനാകാതെ കുടുംബവും

ചിലപ്പോൾ ഞാൻ അത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്ന ആളില്ലെന്നു അവർക്കു രണ്ടുപേർക്കും നന്നായി അറിയാവുന്നതു കൊണ്ടാകാം. എന്നിരുന്നാലും അവരെ രണ്ടുപേരെയും ഒന്നിപ്പിച്ചെന്ന കാരണത്താൽ, ഞാൻ വളരെ സന്തുഷ്ടയാണ്. എന്റെ കുട്ടികൾക്ക് എല്ലാ സന്തോഷങ്ങളും നേരുന്നു. എന്റെ പ്രാർത്ഥന എപ്പോഴും അവർക്കു ഒപ്പം ഉണ്ടാകും എന്നും, രേഖ പറയുന്നു.

അതേ സമയം, കല്യാണം വരെ കൊണ്ടുവന്ന രേഖയെ എന്ത് കാരണത്താലാണ് വിവാഹത്തിലേക്ക് ക്ഷണിക്കാത്തത് ? മഹാ മോശമായി എന്നാണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നത്.

സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയ്യടി, യുവതി പറഞ്ഞ മാസ് മറുപടി കേട്ടോ

Leave a Reply

Your email address will not be published. Required fields are marked *

Previous post സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയ്യടി, യുവതി പറഞ്ഞ മാസ് മറുപടി കേട്ടോ
Next post നേഴ്സുമാരെയും ഡോക്ടറെയും നടുക്കിയ സംഭവം ഇങ്ങനെ, ഏവരും ശ്രദ്ധിക്കണമെന്ന് ഡോക്ടറുടെ മുന്നറിയിപ്പ്