ഫിറോസ് ഖാൻ പറഞ്ഞത് മുഴുവൻ കള്ളത്തരമാണ്, തുറന്ന് പറഞ്ഞു ഫിറോസിന്റെ ഭാര്യ!

Read Time:4 Minute, 44 Second

ഫിറോസ് ഖാൻ പറഞ്ഞത് മുഴുവൻ കള്ളത്തരമാണ്, തുറന്ന് പറഞ്ഞു ഫിറോസിന്റെ ഭാര്യ!

ജന പ്രിയ റിയാലിറ്റി ഷോ ബിഗ് ബോസ് ഹൗസിലേക്ക് വൈൽഡ് കാർഡ് എൻഡ്രിയിൽ കൂടി മത്സരിക്കാൻ എത്തിയ മത്സരാർത്ഥികൾ ആണ് ഫിറോസ് ഖാനും അദ്ദേഹത്തിന്റെ ഭാര്യ സജ്നയും. ഇവർ രണ്ടു പേരാണെങ്കിലും ഒറ്റ മത്സരാർത്ഥിയായാണ് ഇവരെ ഇ ഷോയിൽ ഉടനീളം പരിഗണിക്കുക. ബിഗ് ബോസ് സീസണിൽ രണ്ടിൽ അമൃത സുരേഷും സഹോദരി അഭിരാമിയുമായിരുന്നു ഇത് പോലെ ഒറ്റ മത്സരാർത്ഥിയായി പരിഗണിച്ച് പരിപാടിയിൽ എത്തിയത്.

ആദ്യമായാണ് ഒരു ദമ്പതികൾ പരുപാടിയിൽ മത്സരിക്കാനായി വരുന്നത് എന്നും ഇ സീസണിൽ ശ്രദ്ധേയമാണ്. എന്നാൽ ഇവർ വന്നു ആദ്യ ആഴ്ചയിൽ തന്നെ പലതരത്തിലുള്ള പൊട്ടിത്തെറികൾ ബിഗ് ബോസ് വീട്ടിൽ ഉണ്ടായിരുന്നു. പല വിഷയങ്ങളുടെ പേരിലും അനാവശ്യമായി ദേഷ്യപ്പെടുകയും പ്രശ്നമുണ്ടാക്കുകയും ചെയ്യുന്നതാണ് പ്രേക്ഷകർ കാണാൻ ഇടയായത്.

അത് പോലെ തന്നെ ഷോയിൽ മത്സരിക്കാൻ എത്തിയ താരമായിരുന്നു കിടിലം ഫിറോസ്. റേഡിയോ ജോക്കിയായി ജോലി നോക്കുന്ന താരം ബിഗ് ബോസിൽ മത്സരിക്കാൻ എത്തുന്ന വിവരം നേരുത്തെ തന്നെ ആരാധകരുടെ ഇടയിൽ സംസാരവിഷയം ആയിരുന്നു. അതിനെ ശരിവെച്ച് കൊണ്ട് തന്നെ താരം ഷോയിൽ പങ്കെടുക്കാൻ എത്തുകയായിരുന്നു.

ബിഗ് ബോസ് സീസൺ മൂന്നിൽ പ്രേക്ഷകർക്കു ഏറെ പരിചിതനായ മത്സരാർഥിയാണ് കിടിലം ഫിറോസ്. മൂന്നാമത്തെ മത്സരാർഥിയായാണ് ആർ ജെ കിടിലം ഫിറോസ് ഷോയിൽ എത്തിയത്. ‘ലാലേട്ടനെപ്പോലൊരു മൊതലിനെ തൊട്ടുമുന്നിൽ’, കാണാനായതിൻറെ സന്തോഷം പങ്കുവെച്ചുകൊണ്ടാണ് ഫിറോസ് വിശേഷം പറഞ്ഞുതുടങ്ങിയത്.

ഗുരു സിനിമയുടെ ഷൂട്ട് നടന്ന സമയത്ത് ലാലേട്ടനെ കണ്ട ഓർമ്മകളും ഫിറോസ് പങ്കുവയ്ക്കുകയുണ്ടായി. ഒരുപക്ഷെ ഷോയുടെ അവസാന നാളുകൾ വരെ ഫിറോസ് എത്തും എന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ. നന്നായി ഹോം എക്സർസൈസ് ചെയ്തിട്ടാണ് ഫിറോസ് ഷോയിൽ എത്തിയതെന്ന് വാദവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.

ഇ ഷോയിൽ ഉടനീളം ആരോടും വൈരാഗ്യമോ ദേഷ്യമോ മനസ്സിൽ വെച്ച പെരുമാറാത്ത മത്സരാർത്ഥി കൂടിയാണ് കിടിലം ഫിറോസ്. ഫിറോസ് ഖാൻ പല തവണ വഴക്കുണ്ടാക്കാൻ പ്രേരിപ്പിച്ചെങ്കിലും കിടിലം ഫിറോസ് ക്ഷമയോടെ അതിനെയെല്ലാം നേരിടുകയും അതിജീവിച്ചു പോകുന്നു. ഇപ്പോൾ പരിപാടിയിലെ കിടിലം ഫിറോസിന്റെ പെർഫോമൻസിനെ കുറിച്ച് തുറന്ന് പറയുകയാണ് അദ്ദേഹത്തിന്റെ ഭാര്യ.

ഒരു വ്യക്തിക്ക് ഇത്രയേറെ ക്ഷമിക്കാൻ കഴിയുമെന്ന് എനിക് ഇപ്പോൾ ആണ് മനസ്സിൽ ആയത്. ഇവിടെ വീട്ടിൽ കാണിക്കുന്നതിനേക്കാൾ കൂടുതൽ ക്ഷമ അദ്ദേഹം അവിടെ കാണിക്കുന്നുണ്ട്. പൊട്ടിത്തെറിക്കേണ്ടതായ പല കാര്യങ്ങളും ഉണ്ടായിട്ടും അദ്ദേഹം അതെല്ലാം ക്ഷമയോടെ നേരിട്ട് മുന്നേറുകയാണ്.

എന്നെ സംബന്ധിച്ചെടുത്തോളം അത് അദ്ദേഹത്തിന്റെ ഒരു വിജയം തന്നെയാണ്. മറ്റുള്ളവർ എന്ത് പറഞ്ഞാലും അദ്ദേഹം ആ രീതിയിൽ വിജയിച്ചിരിക്കുകയാണ്. അത് പോലെ തന്നെ ഫിറോസ് ഖാൻ പറഞ്ഞു അദ്ദേഹം മുഖം മൂടി ഇട്ടാണ് നടക്കുന്നത് എന്ന്. അത് പച്ച കള്ളം ആണ്. ഈ പതിനേഴു വർഷമായി എനിക്ക് അദ്ദേഹത്തെ അറിയാം. അങ്ങനെ ഒരു മുഖം മൂടി ഞാൻ ഇത് വരെ കണ്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Previous post മലയാളി തനിമയിൽ, സാരിയിൽ അതിസുന്ദരിയായി അനു സിത്താര, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകകൂട്ടം
Next post മോൾക്ക് വീണ്ടും വയ്യാതെ ആയി , സ്കാനിങ്ങിൽ വീണ്ടും ട്യൂമർ കണ്ടെത്തിയെന്ന് നടി ശരണ്യയുടെ അമ്മ