ലിനിയുടെ ഓർമകളിൽ ഭർത്താവ് സജീഷ്, ഒമ്പതാം വിവാഹ വാർഷികത്തിൽ സജീഷിന്റെ കുറിപ്പ് നൊമ്പരമാകുന്നു

Read Time:5 Minute, 17 Second

ലിനിയുടെ ഓർമകളിൽ ഭർത്താവ് സജീഷ്, ഒമ്പതാം വിവാഹ വാർഷികത്തിൽ സജീഷിന്റെ കുറിപ്പ് നൊമ്പരമാകുന്നു

നിപ വൈറസ് പല ജീവനുകളും കാർന്നു തിന്നപ്പോൾ സധൈര്യം മുന്നിൽ നിന്നും പോരാടിയത് ആരോഗ്യപ്രവർത്തകർ ആയിരുന്നു. അക്കൂട്ടത്തിൽ ഒരിക്കലും മലയാളികൾ മറക്കാത്ത പേരാണ് നഴ്‌സ് ലിനിയുടേത്. നിപ രോഗിയെ പരിചരിക്കുന്നതിനിടെ വൈറസ് ബാധ സ്ഥിരീകരിക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു ലിനി. ഇപ്പോൾ ലിനിയുടെ ഓർമ്മകളിൽ ഭർത്താവ് സജീഷ് പുത്തൂർ പങ്കുവെച്ച ചിത്രം ഇപ്പോൾ ശ്രദ്ധേയമാവുകയാണ്.

ലിനിയുടെയും സജീഷിന്റെയും ഒൻപതാം വിവാഹ വാർഷിക ദിനത്തിലാണ് സജീഷ് തങ്ങളുടെ ചിത്രങ്ങൾക്ക് ഒപ്പം സോഷ്യൽ മീഡിയകളിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഏവരുടെയും കണ്ണ് നനയിക്കുകയാണ് സജീഷിന്റെ പോസ്റ്റ്. ലിനിയുമൊത്തുള്ള വിവാഹ ചിത്രങ്ങളാണ് സജീഷ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്.

പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ആയിരുന്നു ലിനി ജോലി ചെയ്തിരുന്നത്. ജോലിക്കിടെ നിപ വൈറസ് ബാധിതരെ പരിചരിക്കുന്നതിന് ഇടെ വൈറസ് ബാധിക്കുകയും മരണപ്പെടുകയും ആയിരുന്നു. 2018 മെയ് 21ന് പുലർച്ചെയായിരുന്നു ലിനി മരണത്തിന് കീഴടങ്ങിയത്. സ്വന്തം ജീവൻ പോലും മറന്ന് ജോലിയിൽ കർമ്മനിരതയായ ലിനിയുടെ ജിവിതം എക്കാലവും ആരോഗ്യ പ്രവർത്തകർക്ക് കരുത്ത് പകരുന്നതാണ്.

കേരളത്തെ വിറപ്പിച്ചു കടന്നു പോയ മഹാമാരി ആയിരുന്നു നിപ്പ. എന്നാൽ മലയാളികൾ ഒറ്റകെട്ടായി നിന്ന് അതിനെ അതിജീവിക്കുകയും ആ അതിജീവനം ലോകശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിരുന്നു. നിപ്പയുമായുള്ള പോരാട്ടത്തിൽ നമ്മളെ മുന്നിൽ നിന്നും നയിച്ചത് ധൈര്യ സമ്പന്നരായ ആരോഗ്യ പ്രവർത്തകർ തന്നെയായിരുന്നു എന്ന് നിസംശയം പറയാം. തങ്ങളുടെ ജീവൻ പണയം വെച്ചും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ കുടുംബവും കുട്ടികളെയും ഒക്കെ ഉപേക്ഷിച്ചു പോരാടാൻ ഇറങ്ങി തിരിച്ചവർ. അതിൽ മലയാളികൾ മറക്കാത്ത പേരാണ് സിസ്റ്റർ ലിനി.

നിപ്പ പോരാട്ടത്തിൽ മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത പേരാണ് നിപ്പായോട് പോരാടി വീരമൃത്യു മരിച്ച നഴ്‌സ്‌ ലിനിയുടേത്. നിപ്പ ബാധിതരായ രോഗികളെ ശ്രുസൂഷിക്കാൻ സധൈര്യം മുന്നോട്ടു വരികയും രോഗികളെ പരിചരിക്കുന്നതിനിടെ നിപ്പ വൈറസ് ബാധ ഏറ്റ് ലിനി മരണത്തിനു കീഴടങ്ങുകയുമായിരുന്നു. ലിനിയുടെ ഓർമകളിൽ ഭർത്താവ് സജീഷ് പുത്തൂർ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ കണ്ണ് നനയിക്കുന്നത്. ലിനിയുടെയും സജീഷിന്റെയും ഒൻപതാം വിവാഹ വാർഷികമായിരുന്നു ഇന്നലെ.

ആതുര ശുശ്രൂഷയ്ക്കിടെ ജീവൻ വെടിയേണ്ടി വന്ന ലിനി എന്ന മാലാഖയെ കുറിച്ചുള്ള വാർത്തകൾ ലോകം നേരത്തെ തന്നെ ഏറ്റെടുത്തിരുന്നു. ലിനിയുടെ സേവനത്തെ പുകഴ്ത്തി ലോകാരോഗ്യ സംഘടനയുടെ ഹെൽത്ത് വർക്ക്‌ഫോഴ്‌സ് ഡയറക്ടർ ജിം ക്യാംബെൽ ട്വീറ്റ് ചെയ്യുകയുണ്ടായി. മരണക്കിടക്കയിൽ വെച്ച് ലിനി ഭർത്താവ് സജീഷിനെഴുതിയ കത്തുൾപ്പെടെ പ്രസിദ്ധീകരിച്ചാണ് ലോകപ്രശസ്ത വാരികയായ ദ ഇക്കണോമിസ്റ്റ് ആദരമർപ്പിച്ചത്. ലിനിയുടെ ഭർത്താവിന് സർക്കാർ കോഴിക്കോട് ഡിഎംഒ ഓഫീസിൽ എൽഡി ക്ലർക്കായി ജോലി നൽകിയിരുന്നു. രണ്ട് കുട്ടികളുടെയും പഠനത്തിനും ചെലവിനുമായി പത്തു ലക്ഷം രൂപ വീതം നിക്ഷേപിക്കുകയും ചെയ്തു.

ആതുരസേവനത്തിന് വേണ്ടി ജീവൻ ത്യജിക്കേണ്ടി വന്ന ലിനിയെ രക്തസാക്ഷിയായ മാലാഖ എന്നായിരുന്നു വിശേഷിപ്പിച്ചത്. ലിനിക്കുള്ള ആദരമായി മികച്ച നേഴ്സിനുള്ള സംസ്ഥാന പുരസ്‌കാരം ലിനിയുടെ പേരിൽ ഏർപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post തന്റെ രാഷ്ട്രീയത്തിന്റെ പേരിൽ മക്കളെ വിമർശിക്കുന്നത് ശരിയല്ലെന്ന് വ്യക്തമാക്കി നടൻ കൃഷ്ണകുമാർ; നടന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറൽ
Next post തങ്ങളുടെ പൊന്നോമനയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർ പറഞ്ഞത് കേട്ട് ഞെട്ടി മാതാപിതാക്കൾ