ഷോർട്സ് ഇട്ടതിന് എന്നെ മുംബൈ ബസിൽ കയറ്റി വിടണം എന്ന കമെന്റിന് കേസ് കൊടുത്തു; കമന്റ് ഇട്ടതിനു കേസ് കൊടുത്തപ്പോൾ സാനിയ ഞെട്ടി; ആളെ കണ്ടു ഷോക്ക് അയി സാനിയയും കുടുംബവും; അനുഭവം പങ്കുവച്ച് നടി സാനിയ ഇയ്യപ്പൻ

Read Time:4 Minute, 25 Second

ഷോർട്സ് ഇട്ടതിന് എന്നെ മുംബൈ ബസിൽ കയറ്റി വിടണം എന്ന കമെന്റിന് കേസ് കൊടുത്തു; കമന്റ് ഇട്ടതിനു കേസ് കൊടുത്തപ്പോൾ സാനിയ ഞെട്ടി; ആളെ കണ്ടു ഷോക്ക് അയി സാനിയയും കുടുംബവും; അനുഭവം പങ്കുവച്ച് നടി സാനിയ ഇയ്യപ്പൻ

മലയാള ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയും നർത്തകിയുമാണ് സാനിയ ഇയ്യപ്പൻ. 2018-ൽ പുറത്തിറങ്ങിയ ക്വീൻ എന്ന മലയാള ചലച്ചിത്രത്തിലെ നായികാവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബാലതാരമായി സിനിമയിലെത്തിയ സാനിയ വളരെ പെട്ടെന്നു തന്നെ ആരാധകരുടെ മനസ് കീഴടക്കി മുന്നേറി കൊണ്ടിരിക്കുകയാണ്. ഡാൻസ് റിയാലിറ്റി ഷോയിലൂടെയും സാനിയ ഏറെ ആരാധകരെ സൃഷ്ടിച്ചിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് മലയാള സിനിമ സാനിയയെ നോക്കിക്കാണുന്നത്. അടുത്ത് പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ദി പ്രിസ്റ്റിലും സാനിയ നല്ലൊരു കഥാപാത്രമാണ് ചെയ്തത്.

വസ്ത്രത്തിന്റെ പേരിലൊക്കെ നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്ന നടിയാണ് സാനിയ. അത്തരത്തിലൊരു അനുഭവമാണ് ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്നത്. പോസ്റ്റ് ചെയ്ത ചിത്രത്തിന് മോശം കമന്റ് ചെയ്ത ആൾക്കെതിരെ സൈബർ സെല്ലിന് പരാതി നൽകിയതും തുടർന്നുണ്ടായ അനുഭവവുമാണ് സാനിയ ഇപ്പോൾ പങ്കു വെച്ചിരിക്കുന്നത്.

എന്നാൽ ആത്മവിശ്വാസം ഉള്ളവരെ ഇത്തരം കമന്റുകൾ ബാധിക്കില്ലെന്നാണ് സാനിയ തുറന്നു പറയുന്നത്. ഷോർട്സ് ഇട്ടതിന് എന്നെ മുംബൈ ബസിൽ കയറ്റി വിടണം എന്ന കമന്റ് അൽപം കടന്നു പോയതിനാൽ മാത്രമാണ് കേസ് കൊടുക്കേണ്ടി വന്ന സാഹചര്യം ഉണ്ടായത്. കമന്റ് ചെയ്ത ആളെ കണ്ട് ഞാൻ അകെ ഷോക്ക്ഡ് ആയിപ്പോയി. എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിയായിരുന്നു അത്” എന്നാണ് സാനിയ വനിത മാസികയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറയുന്നത്.

മഴവിൽ മനോരമ ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഡി4 ഡാൻസ് റിയാലിറ്റി ഷോയിൽ സാനിയ പങ്കെടുത്തിരുന്നു. ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷാ തൽവാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് സാനിയയായിരുന്നു. അപ്പോത്തിക്കിരി എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചു. എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിൽ പാർവ്വതിയുടെ ബാല്യകാലം അവതരിപ്പിച്ചതും സാനിയയാണ്.

സ്‌റ്റൈലിഷ് വസ്ത്രങ്ങളണിയാൻ തനിക്ക് എന്നും ഇഷ്ടമാണ്. സ്വയം കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം കൊണ്ട് ഇഷ്ടമുള്ള വസ്ത്രങ്ങൾ വാങ്ങി ധരിക്കുന്നതിൽ എന്റെ കുടുംബത്തിന് പ്രശ്നമില്ലെങ്കിൽ പിന്നെ മറ്റുള്ളവർ പ്രയാസപ്പെടുന്നത് എന്തിനാണെന്ന് അറിയില്ലെന്നും താരം ചോദിക്കുന്നു. അതേസമയം, ദ പ്രീസ്റ്റ് ആണ് സാനിയയുടെതായി റിലീസ് ചെയ്ത ഒടുവിലത്തെ ചിത്രം.

കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന ചിത്രമാണ് സാനിയയുടെതായി റിലീസിന് ഒരുങ്ങുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രം സൂരജ് ടോം ആണ് സംവിധാനം ചെയ്യുന്നത്. റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ദുൽഖർ ചിത്രം സല്യൂട്ട് ആണ് താരത്തിന്റെതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *

Previous post റോഡിൽ നിന്ന് രണ്ട് പവന്റെ സ്വർണ വള കളഞ്ഞു കിട്ടിയ യാചകൻ ചെയ്‌തത്‌ കണ്ടോ
Next post പ്രായം വെറും 23 ലക്‌ഷ്യം 105 മക്കൾ!!! ഇപ്പോൾ തന്നെ പത്ത് മാസം കൊണ്ട് പത്ത് മക്കൾ, വൈറലായി ഇ ദമ്പതികൾ