നടി ശരണ്യ ശശിയുടെ അവസ്ഥ; കരഞ്ഞുകലങ്ങിയ കണ്ണുകളോടെ സീമ ജി നായർ; ദൈവമേ സഹിക്കുന്നില്ല

Read Time:3 Minute, 54 Second

നടി ശരണ്യ ശശിയുടെ അവസ്ഥ; കരഞ്ഞുകലങ്ങിയ കണ്ണുകളോടെ സീമ ജി നായർ; ദൈവമേ സഹിക്കുന്നില്ല

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ശരണ്യ ശശി. നിരന്തരമായ ട്യൂമർ ബാധിച്ച ശരണ്യ ശശിയെ സഹായിക്കാൻ മലയാളികൾ ഒറ്റക്കെട്ടായി രംഗത്തെത്തിയിരുന്നു. അടുത്തിടെ ശരണ്യയുടെ നട്ടെല്ലിനും ട്യൂമർ കണ്ടെത്തിയെന്ന ദുഃഖകരമായ വാർത്ത പങ്കുവെച്ച് സീമ ജി.നായർ രംഗത്തെത്തി. ഇതോടൊപ്പം കോവിഡ് ബാധിച്ച നടിയുടെ അവസ്ഥ മലയാളികൾ ഏറെ സങ്കടപ്പെടുത്തിയിരുന്നു.

Also read : പൊട്ട്‌വെച്ച് ഫെമിനിസം പഠിപ്പിക്കാൻ വന്ന ഉണ്ണിയേട്ടൻ

ഇപ്പോഴിതാ നാളുകൾക്കിപ്പുറം സീമ ശരണ്യയെ പറ്റി മറ്റൊരു സങ്കട വാർത്ത പങ്കുവെച്ച് എത്തിയിരിക്കുകയാണ്. ആർ സി സി യിൽ കീമോ നടത്തിയിരുന്ന ശരണ്യയെ കോവിഡ് കൂടിയ സാഹചര്യത്തിൽ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു ശരണ്യയുടെ അവസ്ഥ വളരെ ഗുരുതരമാണെന്നാണ് സീമ വ്യക്തമാക്കുന്നത്.കഴിഞ്ഞ മാസം 23ന് കോ വിഡ് പോസിറ്റീവ് അഡ്മിറ്റ് ചെയ്ത ശരണ്യ ഇക്കഴിഞ്ഞ പത്താം തീയതിയാണ് നെഗറ്റീവ് ആയി മാറിയത്.

എന്നാൽ റൂമിലേക്ക് എത്തിയതിനു പിന്നാലെ പനി കൂടി വീണ്ടും വെന്റിലേറ്റർ ഐസിയുവിലേക്ക് മാറ്റി. ശ്വാസമെടുക്കാൻ ആവാത്ത സാഹചര്യത്തിൽ ട്രകിയോസ്റ്റമി ചെയ്ത് തൊണ്ട തുളച്ച് ആണ് ഇപ്പോൾ ശ്വാസം നൽകിവരുന്നത്. ഇതിനുപിന്നാലെ കഫം കിട്ടി ന്യുമോണിയ വന്നു ഒന്നിനു പിറകെ ഒന്നായി ട്രീറ്റ്മെന്റുകളാൽ പ്രൈവറ്റ് ആശുപത്രിയിൽ എത്തിയപ്പോൾ കയ്യിൽ നിൽക്കാത്ത ചെലവാണ് വന്നത്.

also read : ലോഹിതദാസിന്റെ ഓർമ്മകൾക്ക് ഇന്നേക്ക് 12 വയസ്

36 ദിവസം കൊണ്ട് ലക്ഷങ്ങൾ ചെലവാക്കി ആശുപത്രി കാരെ കുറ്റം പറയുകയല്ല സാഹചര്യം അങ്ങനെയായിരുന്നു ചിലവേറിയ ആന്റിബയോട്ടിക് ആണ് നൽകുന്നത്. ഇപ്പോഴും അവൾ ഐസിയുവിൽ തുടരുകയാണ് ഡിസ്ചാർജ് ആയാലും ഓക്സിജൻ വേണം.ഒപ്പം ഒരു നഴ്സും വേണം.ആർ സിസിയിലേക്ക് മാറ്റി കീമോ ചെയ്യാനുള്ള അവസ്ഥയിലല്ല ഇപ്പോൾ.

ശരണ്യ അതിനാൽ ഇതേ ഹോസ്പിറ്റലിൽ കീമോ തുടങ്ങിയിരിക്കുകയാണ്. തൊണ്ട തുളച്ച് ട്യൂബിട്ടതിനാൽ ഇപ്പോൾ ശരണ്യ സംസാരിക്കാറില്ല. എന്താ ചെയ്യേണ്ടത് എന്ന് അറിയില്ല. കാൽച്ചുവട്ടിലെ മണ്ണ് എല്ലാം പോയ അവസ്ഥയാണ്. ഇത്രയും രോഗാവസ്ഥയിൽ ആയ ശരണ്യ കോവിഡ് ബാധിച്ചി ട്ടും ജീവിതത്തിലേക്ക് വന്നത് അത്ഭുതമാണ്. ഇപ്പോഴും അവൾ ഐസിയുവിലാണ്. ഇനി ഉള്ളതെല്ലാം ചോദ്യചിഹ്നമാണ്. മുന്നോട്ട് എങ്ങനെയാണെന്ന് അറിയില്ല. പ്രാർത്ഥിക്കണമെന്ന് സീമ പറയുന്നു.

Also read : ഭർത്താവും ഭർതൃമാതാവും കാരണക്കാർ സ്ത്രീധന പീ ഡ നത്തെ തുട‍ർന്ന് ഒരു യുവതി കൂടി ജീവൻ ഒടുക്കി

Leave a Reply

Your email address will not be published. Required fields are marked *

Previous post പൊട്ട്‌വെച്ച് ഫെമിനിസം പഠിപ്പിക്കാൻ വന്ന ഉണ്ണിയേട്ടൻ
Next post കാമുകനു വേണ്ടി കുഞ്ഞിനെ ഇല്ലാതാക്കിയ രേഷ്മയുടെ കേ, സിൽ വമ്പൻ ട്വിസ്റ്റ്; ഞെട്ടിത്തരിച്ച് നാട്ടുകാർ