മുത്തേ കാണുന്നുണ്ടോ, അച്ഛന്‍ പോവാണ്, നിലവിളിച്ച നമിത, കുഞ്ഞിനെ കാണാതെ ശരത്ത് യാത്രയായി

Read Time:3 Minute, 23 Second

നമ്മുടെ കുഞ്ഞിനെ ഒന്നു നോക്കു ഏട്ടാ 😭😭😭 കണ്ണീർ കാഴ്ച

വർഷങ്ങൾ നീണ്ടകാത്തിരിപ്പിനൊടുവിൽ പിറന്ന കുഞ്ഞിനെ ഒരുനോക്കു കാണാൻ സാധിക്കാതെ മരവിച്ചു കിടക്കുകയാണ് അച്ഛൻ. നമ്മുടെ മോനെയൊന്നു കണ്ണുതുറന്നു നോക്കൂ ശരത് യേട്ടാ എന്ന് പറഞ്ഞു അലമുറയിടുകയാണ് കുഞ്ഞിന്റെ അമ്മ. ഇതൊന്നുമറിയാതെ ഉറക്കത്തിലാണ് ആ പിഞ്ചോമന. കരച്ചിൽ ഒതുക്കുവാൻ ആകാതെ ചുറ്റും കൂടിനിൽക്കുകയാണ് ബന്ധുക്കളും മറ്റുള്ളവരും. വെസ്റ്റ് മങ്ങാട് പൂവത്തൂർ വീട്ടിൽ ബാലകൃഷ്ണന്റെ മകൻ ശരത്ത് എന്ന മുപ്പതുകാരനാണ് കഴിഞ്ഞ ദിവസം പുലർച്ചെ ഉണ്ടായ അപകടത്തിൽ മ രിച്ചത്.

അവസാന ആഗ്രഹം പറഞ്ഞ് ടിപി മാധവൻ.. അനാഥാലയത്തിലെ നടന്റെ അവസ്ഥ

മണിക്കൂറുകൾക്ക് ശേഷം ശരത്തിന്റെ ഭാര്യ നമിത സിസേറിയനിലൂടെ ആൺകുഞ്ഞിന് ജന്മം നല്കി. ഞായറാഴ്ച്ച നമിതയെ പ്രസവത്തിനായി തൃശ്ശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.ശരത്തിന്റെ അച്ഛൻ ബാലകൃഷ്ണനും, അമ്മ ഷീലയുമായിരുന്നു ഒപ്പം.

പുലർച്ചെ ആശുപത്രിയിൽ എത്താം എന്ന് പറഞ്ഞ് വീട്ടിലേക്ക് പോയതായിരുന്നു ശരത്. രാത്രി കൂട്ടൂകാരൻ ബൈക്കിന്റെ പെട്രോൾ തീർന്നു എന്ന് പറഞ്ഞ് വിളിച്ചു. കുന്നംകുളം ആഞ്ഞൂരിൽ നിന്ന സുഹൃത്തിനെ സഹായിക്കാൻ മറ്റൊരു സുഹൃത്തിനൊപ്പം ശരത്ത് പുറപ്പെട്ടു.

പ്രസവസമയം നിന്റെ അടുത്തുണ്ടാകുമെന്ന് പറഞ്ഞ ശരത്ത് കുഞ്ഞിനെ കാണാതെ പോയി എന്നറിയാതെ നമിത

നിർമ്മാണം പൂർത്തിയാകാത്ത റോഡിൽ മെറ്റലിട്ട ഭാഗത്തു ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു വീണ് തലയ്ക്ക് ഗുരുതരമായി പരിക്ക് ഏറ്റ ശരത്തിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പട്ടിത്താനം ചൂൽപ്പുറത്ത് വീട്ടിൽ അനുരാഗിനെ ഗുരുതരപരിക്കുകൾ ഉണ്ട്. കാട്ടാകാമ്പാൽ ചിറയ്ക്കലിൽ മൊബൈൽ ഷോപ്പ് നടത്തുകയാണ് ശരത്ത്. വിവാഹം കഴിഞ്ഞിട്ട് അഞ്ച് വർഷങ്ങൾക്ക് ശേഷം കുഞ്ഞ് ഉണ്ടാകാൻ പോവുന്നതിന്റെ സന്തോഷത്തിലായിരുന്ന ശരത്ത്. ഇന്നലെ രാവിലെയാണ് പ്രിയതമൻ പോയവിവരം നമിതയെ അറിയിച്ചത്.

കൊമ്പനും, ആനക്കുട്ടിയും ലോറി തടഞ്ഞപ്പോൾ ഭയചകിതനായി ഡ്രൈവർ. പിന്നെയാണ് ഞെട്ടിക്കുന്ന ട്വിസ്റ്റ് ഉണ്ടായത് !! വീഡിയോ കണ്ടുനോക്കൂ

Leave a Reply

Your email address will not be published.

Previous post കൊമ്പനും, ആനക്കുട്ടിയും ലോറി തടഞ്ഞപ്പോൾ ഭയചകിതനായി ഡ്രൈവർ. പിന്നെയാണ് ഞെട്ടിക്കുന്ന ട്വിസ്റ്റ് ഉണ്ടായത് !! വീഡിയോ കണ്ടുനോക്കൂ
Next post ഭർത്താവുമായി ചെറിയ പ്രശ്‌നങ്ങളൊക്കെയുണ്ട് – വിവാ ഹമോചന വാർത്തയെ കുറിച്ച് വീണ നായർ