ചെള്ളുപനി! ഈ ലക്ഷണമുള്ളവർ ഉടൻ വൈദ്യസേവനം തേടണം

Read Time:3 Minute, 23 Second

ചെള്ളുപനി!!! ഈ ലക്ഷണമുള്ളവർ ഉടൻ വൈദ്യസേവനം തേടണം

തിരുവനന്തപുരത്തെ വർക്കലയിൽ ചെള്ളുപനി ബാധിച്ചു പെൺകുട്ടി മര ണമടഞ്ഞ സംഭവത്തിൽ പ്രത്യേക സംഘം അടിയന്തരമായി സ്ഥലം സന്ദർശിക്കാൻ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിലുള്ള സംഘം പാരിപ്പള്ളി മെഡിക്കൽ കോളേജും ചെറുന്നിയൂർ പ്രദേശവും സന്ദർശിക്കും.

സാന്ത്വനം സീരിയലിലെത്തിയതോടെ കുത്തുവാക്കും പരിഹാസങ്ങളും; സഹികെട്ട് നടി മഞ്ജുഷ

ചെറിന്നിയൂർ മെഡിക്കൽ ഓഫീസർ സ്ഥലം സന്ദർശിച്ച് പ്രാഥമിക വിവരങ്ങൾ തേടിയിരുന്നു. പ്രദേശത്ത് പ്ര തിരോധം ശക്തമാക്കുന്നതാണ്. ചെള്ളുകളെ നശിപ്പിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ചെള്ളുപനിയെപ്പറ്റി എല്ലാവർക്കും അവബോധമുണ്ടായിരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ഓറിയൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പ കർച്ചവ്യാധിയാണ് ചെള്ളുപനി അഥവാ സ്‌ക്രബ് ടൈഫസ്. പ്രധാനമായും എലി, അണ്ണാൻ, മുയൽ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കൾ കാണപ്പെടുന്നത്. എന്നാൽ മൃഗങ്ങളിൽ ഇത് രോഗമുണ്ടാക്കുന്നില്ല.

നാടിനെ തന്നെ നടുക്കിയ സംഭവം, ഞെട്ടൽ മാറാതെ പിതാവും ബന്ധുക്കളും

ചെറു പ്രാണികളായ മൈറ്റുകളുടെ ലാർവ ദശയായ ചിഗ്ഗർ മൈറ്റുകൾ വഴിയാണ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്.
ചിഗ്ഗർ മൈറ്റ് കടിച്ച് 10 മുതൽ 12 ദിവസം കഴിയുമ്പോഴാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്.

ചിഗ്ഗർ കടിച്ച ഭാഗം തുടക്കത്തിൽ ഒരു ചെറിയ ചുവന്ന തടിച്ച പാടായി കാണുകയും പിന്നീട് കറുത്ത വ്രണമായി (എസ്‌കാർ) മാറുകയും ചെയ്യുന്നു. കക്ഷം, കാലിന്റെ ഒടി, ജനനേന്ദ്രിയങ്ങൾ, കഴുത്ത് തുടങ്ങിയ ശരീര ഭാഗങ്ങളിലാണ് സാധാരണയായി ഇത്തരം പാടുകൾ കാണാറ്.

8 ആം മാസത്തിൽ ആ സന്തോഷ വാർത്ത പങ്കുവച്ച് നടി മൃദുല, ആശംസകൾ നേർന്ന് ആരാധകർ

വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കൽ, കഴലവീക്കം, പേശീവേദന, വരണ്ട ചുമ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ചുരുക്കം ചിലരിൽ തലച്ചോറിനെയും ഹൃദയത്തേയും ബാധിക്കുന്ന തരത്തിലുള്ള സങ്കീർണതകളുണ്ടാകാറുണ്ട്. അതിനാൽ രോഗലക്ഷണമുള്ളവർ ഉടൻ തന്നെ വൈദ്യസേവനം തേടേണ്ടതാണ്.

അടിമാലിയിൽ സംഭവിച്ചത്, ഒടുവിൽ നടന്നത് കണ്ടോ

Leave a Reply

Your email address will not be published. Required fields are marked *

Previous post അടിമാലിയിൽ സംഭവിച്ചത്, ഒടുവിൽ നടന്നത് കണ്ടോ
Next post പെറ്റമ്മയെ 16 കാരൻ ചെയ്യുന്നത് കണ്ടോ? എന്നിട്ട് സുഹൃത്തിനോട് പറഞ്ഞത് കേട്ടോ..