ശരണ്യയുടെ അടിയന്തര സർജിറി വിജയകരം, അവൾ മയക്കത്തിലാണ് ശ്രീ ചിത്ര ആശുപത്രിയിലാണ് ഇപ്പോൾ ഉള്ളത്- സീമ ജി നായർ

Read Time:5 Minute, 41 Second

ശരണ്യയുടെ അടിയന്തര സർജിറി വിജയകരം, അവൾ മയക്കത്തിലാണ് ശ്രീ ചിത്ര ആശുപത്രിയിലാണ് ഇപ്പോൾ ഉള്ളത്- സീമ ജി നായർ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായിരുന്നു ശരണ്യ. അഭിനയത്തിൽ തിളങ്ങി നിൽക്കവെയാണ് കാൻസർ എന്ന മഹാവ്യാധി നടിയെ പിടികൂടുന്നത്. ശരണ്യയുടെ പുഞ്ചിരി തൂകുന്ന മുഖത്ത് ദുഃഖത്തിന്റെ കരിനിഴൽ വീഴ്ത്തി വീണ്ടും രോഗ പരീക്ഷണം എത്തുകയാണ്. ബ്രെയിൻ ട്യൂമറിന്റെ രൂപത്തിലെത്തിയ വിധിയെ പ്രേക്ഷകരുടെ പ്രിയതാരം ഒരിക്കൽ അതിജീവിച്ചതാണ്. എന്നന്നേക്കുമായി അവസാനിക്കുമെന്ന് കരുതിയ ട്യൂമർ വീണ്ടും വേദനിപ്പിക്കാൻ എത്തിയെന്ന വാർത്ത ശരണ്യയുടെ അമ്മയാണ് സോഷ്യൽ മീഡിയയെ പങ്കു വെച്ചത്. അവിടുന്നങ്ങോട്ട് ശരണ്യക്കു വേണ്ടിയുള്ള പ്രാർത്ഥനയിലായിരുന്നു പ്രിയപ്പെട്ടവരും ആരാധകരും.

കാൻസർ ബാധിച്ച് ഗുരുതരാവസ്ഥയിൽ ആയിരുന്ന സിനിമ-സീരിയൽ നടി ശരണ്യ ശശി പുതു ജീവിതത്തിലേക്ക് തിരികെ എത്തിത്തുടങ്ങിയെന്ന വാർത്ത മലയാളികൾ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ഏപ്രിലിൽ നടത്തിയ ശസ്ത്രക്രിയയെ തുടർന്ന് ശരണ്യയ്ക്ക് ചലന ശേഷി ഏറെക്കൂറെ നഷ്ടപ്പെട്ടിരുന്നു. തുടർന്ന് കോതമംഗലം ആശുപത്രിയിൽ ഫിസിയോ തെറാപ്പി നടന്ന് വരികയായിരുന്നു. ഫിസിയോ തെറാപ്പി ഫലം കാണുകയും ശരണ്യ പതുക്കെ നടന്ന് തുടങ്ങുകയും ചെയ്ത് തുടങ്ങി. എന്നാൽ ശരണ്യക്ക് വീണ്ടും വയ്യാതായെന്ന ശരണ്യയുടെ അമ്മ യൂട്യൂബ് ചാനലിലൂടെ പറഞ്ഞിരുന്നു. ശരണ്യക്കു വേണ്ടിയുള്ള പ്രാർത്ഥനയിലായിരുന്നു എല്ലാവരും .

ഇപ്പോഴിതാ ശരണ്യയുടെ സർജറിക്ക് ശേഷം തന്റെ യൂ ട്യൂബ് ചാനലിലൂടെ പ്രേക്ഷകരോട് സംവദിക്കുകയാണ് നടി സീമ ജി നായർ. ശരണ്യക്ക് മാർച്ച് 29നാണ് സർജറിക്ക് ഹോസ്പിറ്റൽ അഡ്മിഷൻ നിശ്ചയിച്ചത്. പക്ഷേ കഴിഞ്ഞ ഒരാഴ്ച കൊണ്ട് കാര്യങ്ങൾ മാറിമറിയുകയായിരുന്നു. പെട്ടെന്നാണ് അവൾക്ക് വീണ്ടും സുഖമില്ലാതായത്. അൽപം സീരിയസായതോടെ പെട്ടെന്ന് സർജറി പെട്ടെന്ന് വേണ്ടി വരികയായിരുന്നു. സർജറി വിജയമാണെന്നാണ് ഇപ്പോൾ അറിയാൻ കഴിഞ്ഞത്. ശരണ്യയുടെ സർജറി നടന്നത് തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയിലാണ് .

നേരത്തെ യു ട്യൂബ് വീഡിയോ വഴി ‘അമ്മ പറഞ്ഞത്, അവൾക്ക് വീണ്ടും വയ്യാണ്ടായി, കിടക്കുവാണ്. ആരോഗ്യത്തിന് നല്ല പ്രശ്നമുണ്ട്. രണ്ട് മാസം മുമ്പ് നടത്തിയ സ്കാനിങ്ങിൽ വീണ്ടും ട്യൂമർ വളരുന്നതായി കണ്ടു. അത് വീണ്ടും സർജറി ചെയ്യണമെന്നാണ് ഡോക്ടർമാർ പറയുന്നത്. എല്ലാവരും അവൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നാണ് അമ്മ അന്ന് പറഞ്ഞത്.

2012ലാണ് ശരണ്യയ്ക്ക് ബ്രെയിൻ ട്യൂമർ കണ്ടെത്തിയത്. ഷൂട്ടിങ് സെറ്റിൽ കുഴഞ്ഞു വീണതിനെ തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് നടിയുടെ രോഗം സ്ഥിരീകരിച്ചത്.തുടർന്ന് ഇങ്ങോട്ട് നിരവധി ശസ്ത്രക്രിയയ്ക്ക് നടി വിധേയയായി.തലയിലെ ഏഴാം ശസ്ത്രക്രിയയോടെയാണ് ശരണ്യയുടെ ഒരു വശം തളരുകയും കിടപ്പിലാവുകയും ചെയ്തത്.സാമ്പത്തികമായും തകർന്ന ശരണ്യയെ സഹായിക്കാൻ പലരും മുന്നിട്ടെത്തി.

സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഭാരവാഹിയായ സീമ ജി നായർ എന്നും ശരണ്യയ്ക്ക് ഒപ്പമുണ്ടായിരുന്നു.സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഭാരവാഹിയായ സീമ ജി നായർ എന്നും ശരണ്യയ്ക്ക് ഒപ്പമുണ്ടായിരുന്നു. തിരുവനന്തപുരത്ത് വാടക വീട്ടിൽ കഴിഞ്ഞിരുന്ന ശരണ്യയെ സീമ ജി നായർ വൈറ്റിലയിലെ തന്റെ വീട്ടിൽ എത്തിക്കുകയും പിന്നീട് ഫിസിയോ തെറാപ്പിക്ക് വേണ്ടി ആശുപത്രിയിലേക്ക് മാററുകയുമായിരുന്നു. സാമ്പത്തികമായും തകർന്ന ശരണ്യയെ സഹായിക്കാൻ ആദ്യവസാനം ഒപ്പമുണ്ടായിരുന്നത് സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഭാരവാഹി കൂടിയാണ് സീമ ജി.നായരാണ്.

തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയിലാണ് ശരണ്യയുടെ സർജറി നടന്നത്. ഫോണിലൂടെയും മെസേജിലൂടെയും ക്ഷേമാന്വേഷണം നടത്തുന്ന ആയിരക്കണക്കിന്പേരോട് തീർത്താൽ തീരാത്ത നന്ദിയുണ്ടെന്നും സീമ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒടുവിൽ കോവിഡ് എന്നെയും കണ്ടുപിടിച്ചു, മലയാളികളുടെ പ്രിയ നടൻ ഗിന്നസ് പക്രു
Next post തട്ടീം മുട്ടീം പരമ്പരയിലെ  അർജ്ജുനൻ; ഗവൺമെന്റ് ജോലിക്കാരനായ ജയകുമാറിന്റെ വിശേഷങ്ങൾ