തന്റെ വിവാഹമോചനത്തിന് ശേഷം കുഞ്ഞുമായി ഒറ്റയ്ക്ക് ജീവിതത്തോട് പൊരുതിയ കയറിയ സീമ ജി നായർ

Read Time:3 Minute, 59 Second

തന്റെ വിവാഹമോചനത്തിന് ശേഷം കുഞ്ഞുമായി ഒറ്റയ്ക്ക് ജീവിതത്തോട് പൊരുതിയ കയറിയ സീമ ജി നായർ

മിനിസ്ക്രീൻ ബിഗ് സ്ക്രീൻ വ്യത്യാസമില്ലാതെ പ്രേക്ഷക മനസ്സുകളുടെ ഇഷ്‌ടതാരമാണ് സീമ ജി നായർ. ഒട്ടനവധി ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം പ്രേക്ഷകർക്കായി ഇതുവരെ കാഴ്ചവച്ചത്. സിനിമ പ്രേക്ഷകരുടെ ഇടയിൽ താരത്തിന്റെ കഥാപാത്രം പോലെ തന്നെ സീമ ജി നായരുടെ പ്രവർത്തനങ്ങൾ എല്ലാം തന്നെ മിക്കവരും ശ്രദ്ധ നേടാറുണ്ട്. വാനമ്പാടി എന്ന ജനപ്രിയ പരമ്പരയിലൂടെ തന്നെ താരത്തിന്റെ കഥാപാത്രം പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. മുണ്ടക്കയമാണ് സീമയുടെ സ്വന്തം സ്ഥലം. തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്ട്സിൽ നിന്നും സീമ സംഗീതം പഠിച്ചു. സീമക്കും അമ്മ ചേർത്തല സുമതിക്കും കേരള സംസ്ഥാന അമച്വർ ഡ്രാമ അവാർഡ് ലഭിച്ചിട്ടുണ്ട്. സീമ ജി നായരുടെ സഹോദരി രേണുക ഗിരിജൻ പിന്നണിഗായികുയും സഹോദരൻ എ.ജി. അനിൽ മലയാള ചലച്ചിത്ര സംഗീത സംവിധായകനുമാണ്.

തന്റെ കരിയറിന്റെ പ്രാരംഭകാലം, ഒരു നാടക നടിയായി കരിയർ ആരംഭിച്ച നടി സീമ, അ കാലത്ത് ഉത്സവ സമയങ്ങളിൽ പരിപാടിക്കായി പോകുമ്പോൾ ഒരു വീട്ടിൽ ചെന്നാൽ നാടക നടികളെ കയറ്റി ഇരിക്കാൻ അവർ വിസ്സമ്മതിക്കുമായിരുന്നു. അവർ വീട്ടിൽ കയറ്റി ഇരുത്തില്ല എന്ന് പറഞ്ഞിട്ടുണ്ട്. അ സമയങ്ങളിൽ രണ്ട് മൂന്ന് നാടകം കഴിഞ്ഞ് വെളുപ്പിനെ ബസ് കയറാൻ നിൽകുമ്പോൾ ആളുകളുടെ നോട്ടം എല്ലാം തന്നെ മറ്റൊരു തരത്തിലായിരുന്നു. ഇവർ മറ്റെന്തോ ജോലിക്ക് പോയി വരുന്നതാണെന്ന് കരുതുന്നവർ അക്കൂട്ടത്തിൽ ധാരാളം ഉണ്ടായിരുന്നു.

സീമ തന്റെ പതിനേഴാമത്തെ വയസ്സിൽ കൊച്ചി സംഗമിത്രയുടെ കന്യാകുമാരിയിൽ ഒരു കടങ്കഥയിൽ അഭിനയിച്ചു. 1000 ത്തിലധികം നാടകങ്ങളിൽ അഭിനയിച്ചു. പിന്നീട് സീമ സീരിയിൽ സിനിമ രംഗത്തെക്ക് മാറി. കൂടുതലും സീമ സാധാരണ കുടുംബ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നടിയുടെ ആദ്യത്തെ സീരിയലായ ചേറപ്പായി കഥകളാണ്, അതിൽ കൊച്ചെറോത എന്ന കഥാപാത്രം അവതരിപ്പിച്ചു. കേരള ഡിവിഷനു വേണ്ടി മെയ്ക്-എ-വിഷ് ഫൗണ്ടേഷന്റെ കേരളത്തിലെ ഒരു ചാരിറ്റബിൾ ഓർഗനൈസേഷനിൽ അംഗമാണ്.

ബിബിഎക്കാരനായ മകൻ ആരോമലാണ് സീമയ്ക്ക് ജീവിതത്തിൽ എല്ലാം തന്നെ . മകന് വേണ്ടി മാറ്റി വച്ചതാണ് സീമയുടെ ജീവിതമെന്ന് തന്നെ പറയാം. കുടുംബത്തെപ്പറ്റി വേദനിപ്പിക്കുന്ന ഓർമ്മകൾ മാത്രമാണ് സീമക്കു എന്നുമുള്ളതു. അതേസമയം സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന ഒരു നടിയല്ല സീമ. കഴിഞ്ഞ 12 വർഷമായി തന്നെക്കൊണ്ട് ചെയ്യാൻ കഴിയുന്ന കാര്യങ്ങളെല്ലാം സമൂഹത്തിനുവേണ്ടി ചെയ്യുന്ന വ്യക്തി കൂടിയാണ് ഇ താരം.

Leave a Reply

Your email address will not be published. Required fields are marked *

Previous post നടി സണ്ണി ലിയോണിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു; ഭർത്താവും മാനേജരും പ്രതികൾ; നടിയെ വീണ്ടും ചോദ്യം ചെയ്യും
Next post ചലച്ചിത്ര നടി സുനിത ഇപ്പോൾ ആരാണെന്ന് അറിയാമോ കൂടുതൽ വിശേഷങ്ങൾ പങ്കുവച്ച് സുനിത