നന്ദു പോയി ..വേദനകൾ ഇല്ലാത്ത ലോകത്തേക്ക്, അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി ഹൃദയ ഭേദകമായ കുറിപ്പുമായി സീമ ജി നായർ

Read Time:5 Minute, 18 Second

നന്ദു പോയി ..വേദനകൾ ഇല്ലാത്ത ലോകത്തേക്ക്, അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി ഹൃദയ ഭേദകമായ കുറിപ്പുമായി സീമ ജി നായർ

അവസാനം ക്യാൻസറിനോടുള്ള പോരാട്ടം അവസാനിപ്പിച്ചു 27 ആം വയസ്സിൽ നന്ദു മഹാ ദേവ നമ്മോടു വിട പറഞ്ഞു. കോഴിക്കോട് എം വി ആർ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് പുലർച്ചെ 3.30 നു ആണ് നന്ദുവിന്റെ മരണം സ്ഥിതികരിച്ചത്. അതി ജീവനം എന്ന കൂട്ടായ്മയുടെ മുഖ്യ സംഘടകൻ ആയ നന്ദു ഫേസ്ബുക്കിലൂടെ തന്റെ ജീവിതാനുഭവങ്ങൾ പങ്കു വെച്ച് പലർക്കും എല്ലായ്പ്പോഴും ഒരു പ്രചോദനം തന്നെ ആയിരുന്നു.

കാൻസർ എന്ന രോഗത്തെ ധൈര്യ പൂർവം നേരിട്ട ഈ യുവാവ് തന്റെ ചികിത്സായുടെ വിശദാംശങ്ങളും മറ്റു വിവരങ്ങളും ഫേസ്ബുക്കിൽ പങ്കു വെക്കാറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ഒട്ടു മിക്ക ആളുകൾക്കും നന്ദുവിനെ അറിയും. കഴിഞ്ഞ ഫെബ്രുവരിയിൽ നന്ദുവിനെ അർബുദം കരളിന്റെയും ബാധിച്ചതായി ഫേസ്ബുക് പോസ്റ്റ് ഇട്ടിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെ സീമ ജി നായർ ആണ് ഈ സങ്കടവാർത്ത പുറത്തുവിട്ടത്, സീമ ജി നായറിന്റെ ഫേസ്ബുക് പോസ്റ്റ് വായിക്കാം.

അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി,,,, ഇന്ന് കറുത്ത ശനി… വേദനകൾ ഇല്ലാത്ത ലോകതേക്കു എന്റെ നന്ദുട്ടൻ പോയി (നന്ദുമഹാദേവ ).എന്റെ മോന്റെ അവസ്ഥ മോശമാണെന്ന് ഞാൻ അറിഞ്ഞിരുന്നു..ഈശ്വരന്റെ കാലുപിടിച്ചപേക്ഷിച്ചു അവന്റെ ജീവൻ തിരിച്ചു നൽകണേയെന്നു. പക്ഷെ…. പുകയരുത്.. ജ്വാലിക്കണം.. തീയായി ആളിപടരണം എന്നൊക്കെ പറഞ്ഞിട്ട്.. മറ്റുള്ളവർക്കെല്ലാം ധൈര്യം കൊടുത്തിട്ട്.. നീ എവിടെക്കാണ് പോയത്.. ഞങ്ങളെയെല്ലാം ഒറ്റക്കാക്കിയിട്ടു.. നന്ദുട്ടാ എനിക്ക് താങ്ങാൻ പറ്റുന്നില്ല മോനെ.. നിന്നെ ഒരു നോക്ക് കാണാൻ പോലും പറ്റില്ലല്ലോ.. എനിക്ക് വയ്യ എന്റെ ദൈവമേ.. നീ ഇത്രയും ക്രൂരനായി പോകുന്നത് എന്താണ്.. എനിക്ക് വയ്യ.. എന്റെ അക്ഷരങ്ങൾ കണ്ണുനീരിൽ കുതിരുന്നു…എന്നും യശോധയെ പോലെ എന്റെ കൂടെ ഉണ്ടാവണം എന്നു പറഞ്ഞിട്ട് എന്നെ തനിച്ചാക്കി നീ എങ്ങോട്ടാണ് പോയത്… സീമ ജി നായർ പറയുന്നു.


അർബുദത്തിനെതിരെ പോരാട്ടമുഖമായിരുന്ന നന്ദു മഹാദേവ അന്തരിച്ചു. 27 വയസായിരുന്നു. തിരുവനന്തപുരം സ്വദേശിയായ നന്ദു കോഴിക്കോട് എം വി ആർ കാൻസർ സെന്ററിൽ ചികിൽസയിലായിരുന്നു. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം. നാലു വർഷത്തോളമായി കാൻസർ ബാധിതനായി ചികിൽസയിലായിരുന്നു.

സമൂഹ മാധ്യമങ്ങളിലെ അതിജീവന സന്ദേശങ്ങളിലൂടെ കാൻസർ രോഗികൾക്ക് കരുത്തും ആത്മവിശ്വാസവും പകർന്നാണ് നന്ദു ശ്രദ്ധേയനായത്. ആയിരക്കണക്കിന് അർബുദ ബാധിതർക്ക് പ്രതീക്ഷ പകരുന്ന അതിജീവനം – കാൻസർ ഫൈറ്റേഴ്സ് & സപ്പോർട്ടേഴ്സ് എന്ന ഫേസ് ബുക്ക് കൂട്ടായ്മ തുടങ്ങിയതും നന്ദുവിന്റെ നേതൃത്വത്തിലാണ്.

കാൻസറുമായുള്ള പോരാട്ടത്തെ ചിരിച്ചുകൊണ്ട് നേരിട്ട നന്ദു മഹാദേവൻ ഇനി ഓർമ. ഇന്ന് പുലർച്ചെ കോഴിക്കോട് എം വി ആർ കാൻസർ സെന്ററിൽ വച്ചായിരുന്നു അന്ത്യം. 27 വയസ്സായിരുന്നു. തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയായ നന്ദുവിനെ വളരെ ചെറുപ്രായത്തിൽ തന്നെ കാൻസർ ബാധിക്കുകയായിരുന്നു. കാൻസറിനു മുന്നിൽ തളരാതെ പോരാടി, ജീവിതത്തിലെ ഓരോ ഘട്ടത്തെയും പുഞ്ചിരോടെ ആസ്വദിച്ച നന്ദു ഒരു വലിയ സമൂഹത്തിന് തന്നെ പ്രചോദനമായിരുന്നു.

എന്നാൽ കാൻസർ ശ്വാസകോശത്തെയും പിടിമുറുക്കാൻ തുടങ്ങിയതോടെയാണ് നന്ദുവിന്റെ സ്ഥിതി മോശമായത്. അതിജീവനം എന്ന കൂട്ടായ്മയുടെ മുഖ്യസംഘാടകൻ കൂടിയാണ് നന്ദു. നിരവധി പേരാണ് നന്ദുവിന് സോഷ്യൽ മീഡിയയിലൂടെ ആദരാഞ്ജലികൾ നേർന്നിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post തന്റെ ഡാൻസ് സ്കൂളിൽ നൃത്തം പഠിക്കുവാൻ എത്തിയ പലരും ഗർഭിണികളായി ; ആ മാജിക്‌ തുറന്നു പറഞ്ഞു ഉത്തര ഉണ്ണി!
Next post നന്ദുവിന്റെ അവസാനത്തെ അവസ്ഥ കണ്ടു ഡോക്ടർമാർ വരെ ഞെട്ടി ഇനി ഇവനെ രക്ഷിക്കണമെങ്കിൽ ഇവനായി ഒരു മരുന്ന്