സീമ ടീച്ചറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ, സംഭവം കണ്ടോ, കൈയടിച്ചു പോകും

Read Time:5 Minute, 28 Second

സീമ ടീച്ചറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ, സംഭവം കണ്ടോ, കൈയടിച്ചു പോകും

ഒരു കുട്ടിയുടെ ഭാവി നിർണയിക്കുന്നതിൽ അധ്യാപകർക്ക് ഉള്ള പങ്ക് ചെറുതല്ല. കുട്ടിക്കാലത്ത് അധ്യാപകരിൽ നിന്ന് ലഭിക്കുന്ന പ്രോത്സാഹനത്തിന്റെ കരുതൽ ആയിരിക്കും കുട്ടികളുടെ മുന്നോട്ടുള്ള യാത്ര. ഒരു അധ്യാപിക എങ്ങനെ ആയിരിക്കണം എന്നതിന് ഉദാഹരണം ആകുകയാണ് വള്ളത്തോൾ എ.യുപി സ്കൂളിലെ സീമ എന്ന അധ്യാപിക.

മലയാളത്തിന്റെ വാനമ്പാടിക്ക് പിറന്നാൾ ആശംസകൾ

സീമ ടീച്ചറെ സോഷ്യൽ മീഡിയക്ക് പരിചയപ്പെടുത്തുന്നത് തിരൂരിലെ അധ്യാപകനായ അസ്ലം ആണ്. ഭിന്നശേഷിക്കാരനായ കുട്ടികൾക്ക് സാധാരണ കുട്ടികൾക്ക് ഒപ്പം പഠിക്കാനുള്ള അവസരം ഒരുക്കണമെന്നും പറയുമ്പോഴും അതിന് തയ്യാറാകാത്ത ഒരു ചെറു സമൂഹം നമുക്ക് ചുറ്റും ഉണ്ട്. എന്നാൽ ഭിന്നശേഷിക്കാരായ ഒരു കുഞ്ഞിനെ ചേർത്തു നിർത്തി അഭിനന്ദിക്കാൻ തയ്യാറാക്കുന്ന സീമ ടീച്ചർ ആ കുട്ടിക്ക് നൽകുന്ന അംഗീകാരവും സുരക്ഷിതത്വവും ചെറുതല്ല എന്ന് പറയുകയാണ്.

തിരൂരിലെ അസ്‌ലം മാസ്റ്റർ. അസ്‌ലം മാസ്റ്റർ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ……. ഉദ്ദേശം രണ്ടു വർഷങ്ങൾക്കു മുൻപ് ഒരു യാത്രയയപ്പ് ചടങ്ങുമായി ബന്ധപ്പെട്ട് വള്ളത്തോൾ എ.യുപി സ്കൂളിൽ എത്തിയതായിരുന്നു. അതിനിടയിലായിരുന്നു ഷിബിയെ കാണുന്നത്. അവന് എന്റെ കയ്യിലുള്ള കാനോൺ ക്യാമറ കണ്ടപ്പോൾ ഒരു കൗതുകം.

ക്യാമറ ഒന്ന് വിശദമായി പരിശോധിച്ചു. അത് കണ്ടു സീമ ടീച്ചർ ചോദിച്ചു. ഷിബി സെൽഫി എടുക്കുന്നത് കണ്ടിട്ടുണ്ടോ എന്ന്. കേൾക്കേണ്ട താമസം ഇടത്തെ കൈവിരലുകൾ മൊബൈൽഫോൺ ആയി മാറി. എന്നിട്ട് സീമ ടീച്ചറെ സെൽഫിയെടുക്കാൻ ക്ഷണിച്ചു. ഒന്ന് രണ്ട് നിമിഷങ്ങൾ മാത്രം നീണ്ടു നിന്ന ആ പോസ് ക്യാമറയ്ക്കുള്ളിലാക്കാൻ എനിക്ക് കഴിഞ്ഞു.

ലാപ്ടോപ്പ് റിപ്പയറുമായി ബന്ധപ്പെട്ട് ഹാർഡ് ഡിസ്കിലേക്ക് മാറ്റപ്പെട്ട ചിത്രം പിന്നീട് മറവിയുടെ മാറാല കൂടി. ഈ അടുത്ത ദിവസം ഹാർഡ് ഡിസ്ക് പരിശോധിക്കുന്നതിനിടെയാണ് ഈ സുന്ദര നിമിഷം വീണ്ടും ശ്രദ്ധയിൽ എത്തിയത്.

വിവാഹ ദിവസം ലാപ്ടോപിൽ ജോലി ചെയ്യുന്ന വരൻ, രസകരമായ വെഡിങ് വീഡിയോ

വിദ്യാഭ്യാസത്തിൽ അധ്യാപനം എന്നത് നിരവധിയായ പ്രവർത്തന ബാഹുല്യം കൊണ്ട് ശരിക്കും ഒരു അഭ്യാസം ആയി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് ഡിഫറെൻറ്ലി എബിൾഡ് ചൈൽഡ് വിളിക്കുന്ന കുട്ടികളെ കൂടി കൂട്ടുന്ന വിദ്യാഭ്യാസ രംഗം ശരിക്കും അഭിനന്ദാർഹമായി തീരുന്ന ഷിബിയുടെ സെൽഫി എടുത്തതിനേക്കാളും എനിക്ക് കൗതുകവും ആദരവും സ്നേഹവും തോന്നിയത് സീമ ടീച്ചറുടെ ആറ്റിട്യൂഡിനോടായിരുന്നു.

സിബിയുടെ നിഷ്കളങ്ക മനസ്സിനെ തൃപ്തിപ്പെടുത്താനായി അവന്റെ ക്ഷണം സ്വീകരിച്ച് നിമിഷനേരം കൊണ്ട് അവന്റെ മൊബൈൽ ഫ്രെയിമിലേക്ക് തികച്ചും സ്വാഭാവികമായ എക്സ്പ്രഷനുമായി ചേർന്ന് നിന്ന് സീമ ടീച്ചർക്കല്ലേ കയ്യടി കൊടുക്കേണ്ടത്. ഇതുതന്നെയല്ലേ ഇത്തരം കുട്ടികളോട് ചേർന്നു നിന്ന് കൊണ്ടുള്ള അഡാപ്റ്റേഷൻ.

അവരുടെ സന്തോഷത്തോടോപ്പം സങ്കടത്തോടോപ്പം കളിചിരികളോടും കുറുമ്പുകളോടും കുറവുകളോടും ഒപ്പം ചേർന്ന് അവരെ കൂടെ നിർത്തി ഞങ്ങളുണ്ട് കൂടെ എന്ന് ഹൃദയംകൊണ്ടു പറയുന്ന അധ്യാപകർ അവർക്ക് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്.

 

അധ്യാപകരുടെ ഇവരുടെ ചേർത്തുനിർത്തലിൽ തലോടലിൽ അഭിനന്ദന വചസ്സുകളിൽ അവരനുഭവിക്കുന്ന സുരക്ഷിതത്വവും അംഗീകാരവും മറ്റുള്ളവരോടൊപ്പം നെഞ്ചുവിരിച്ച് തലയുയർത്തി നിൽക്കാൻ അവരെ പ്രാപ്തരാക്കുന്നു തീർച്ച..  സീമ ടീച്ചർക്ക് ഭാവുകങ്ങൾ.. അഭിനന്ദനങ്ങൾ..

കോ വിഡ് വാക്സിനെടുത്തിട്ട് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post മുകേഷിനെ പറ്റി സരിത പറഞ്ഞത്
Next post മുകേഷും ദേവികയും ആഗ്രഹിച്ച് പണിഞ്ഞ ആഡംബരവീട് കണ്ടോ? ഇനി ഇത് ആർക്ക്