ജനപ്രിയ സീരിയൽ ‘അമ്മയറിയാതെ’ യിലെ നീരജ മഹാദേവന്റെ യഥാര്‍ത്ഥ കുടുബം

Read Time:6 Minute, 18 Second

മലയാളികൾക്ക് അത്ര പെട്ടന്ന് ഒന്നും തന്നെ മറക്കാൻ സാധിക്കാൻ കഴിയാത്ത പേരാണ് കീർത്തി ഗോപിനാഥ്. ആറ് വർഷക്കാലത്തോളം സിനിമകളിലും സീരിയലുകളിലുമായി പ്രേക്ഷകർക്കു മുന്നിലുണ്ടായിരുന്ന കീർത്തിയെ വളരെ പെട്ടെന്ന് മലയാളി ഓർത്തെടുക്കുക ജൂനിയർ മാൻഡ്രേക്ക് എന്ന ചലചിത്രത്തിലൂടെ തന്നെയാകും. ഏകദേശം പത്തോളം സിനിമകളും കുറച്ച് പരമ്പരകളിലും മാത്രമേ താരം അഭിനയിച്ചിട്ടുള്ളു, എന്നിരുന്നാലും പ്രേക്ഷകർ താരത്തെ നെഞ്ചിലേറ്റിയിരുന്നു.

ഇതിനുള്ള ഉത്തമ ഉദാഹരണമായിരുന്നു വലിയൊരു ഇടവേളയ്ക്ക് ശേഷം ക്യാമറയ്ക്ക് മുന്നിൽ തിരിച്ചെത്തിയ നടിക്ക് ജനങ്ങൾ നൽകിയ സ്വീകാര്യത തന്നെ. കീർത്തിയുടെ രണ്ടാം വരവ് എന്ന് പറയുന്നത് സ്വകാര്യ ചാനലിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരയിലൂടെയായിരുന്നു. മലയാളി പ്രേക്ഷകരുടെ സ്വീകരണമുറിയിലേക്കും ഓർമകളിലേക്കും ഏകദേശം 22 വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം ആയിരുന്നു കീർത്തി വീണ്ടും തിരികെ എത്തിയത്.

അധികമൊന്നും പ്ലാൻ ചെയ്യാതെയുള്ള തിരിച്ചു വരവായിരുന്നു താരത്തിന്റെ ഇപ്പോളുള്ള മിനിസ്ക്രീനിലേക്ക് ഉള്ള വരവ്. ഇതിനെ കുറിച്ച് ഒരുവേള കീർത്തി തന്നെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, തരാം തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഇങ്ങനെയൊരു തിരിച്ചുവരവ് താൻ ഒരു പ്ലാൻ ചെയ്തതല്ല. ഒരു വീട്ടമ്മയായി, കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. ഇപ്പോഴും അതേ,. പക്ഷേ ഇപ്പോൾ എന്റെ മക്കൾ വലുതായി. മൂത്ത മകൻ ഡിഗ്രിക്കു പഠിക്കുന്നു. അവൻ ബാംഗ്ലൂരിലാണ് പഠിക്കുന്നത്. ഇളയ ആൾ സ്കൂളിലും. അവരൊക്കെ പോയി കഴിഞ്ഞാൽ സത്യത്തിൽ വെറുതേ ഇരിപ്പാണ് എന്റെ ഇപ്പോഴത്തെ പണി. അങ്ങനെ ഒറ്റയ്ക്കിരുന്ന് ബോറടിച്ചു തുടങ്ങിയിരുന്നു. ഉറങ്ങും ഭക്ഷണം കഴിക്കും അങ്ങനെ അങ്ങനെയാണ് ദിവസങ്ങൾ ഏറെയും പോയിരുന്നത്. പ്രൊഡക്ടീവായി ഒന്നും തന്ന ചെയ്യാനില്ലാതെ ബോറടിച്ചു ഇരിക്കുന്ന സമയത്താണ് ഒരു പരമ്പരയിലേക്ക് ഓഫർ വരുന്നത്.

സീരിയലിന്റെ കഥയൊക്കെ കേട്ടപ്പോൾ എല്ലാവർക്കും ഏറെ ഇഷ്ടമായി. കുടുംബത്തിൽ നിന്നാണെങ്കിൽ കട്ട സപ്പോർട്ടും. എന്റെ ഭർത്താവ് രാഹുൽ മോഹൻ സീരിയൽ നടനാണ്. ഈ സീരിയലിന്റെ മുഴുവൻ ക്രൂവും ഭർത്താവിന്റെ സുഹൃത്തുക്കളുമായിരുന്നു. എല്ലാം നമ്മുടെ സുഹൃത്തുക്കൾ. അതുകൊണ്ട് തന്നെ നോ പറയാനുള്ള ഒരു വകുപ്പും ഇല്ലായിരുന്നു. അങ്ങനെയാണ് ഇത്രയും നാളുകൾക്ക് ശേഷമുള്ള തിരിച്ചു വരവ് സംഭവിക്കുന്നത്. പിന്നെ ഞാൻ തുടക്കം കുറിച്ചത് മിനിസ്ക്രീനിലൂടെയാണ്. ഇപ്പോൾ രണ്ടാം വരവും അതിലൂടെ തന്നെ . ഇടയ്ക്ക് ചില സിനിമകളും ചെയ്തിരുന്നു എന്നേ ഉള്ളൂ.. അതുകൊണ്ട് തന്നെ വീണ്ടും കുടുംബത്തിലേക്ക് തിരിച്ചെത്തിയ സന്തോഷമാണ് സീരിയൽ അഭിനയം എനിക്ക് നൽകുന്നത്.

കീർത്തി അഭിനയരംഗത്തേക്കെത്തുന്നത് 17 വയസിലാണ്. ഏകദേശം ആറ് വർഷത്തോളം അഭിനയ മേഖലയിൽ സജീവമായിരുന്നു. അന്ന് കൂടുതലും ചെയ്തിരിക്കുന്നത് സീരിയലുകളാണ്. കഷ്ടിച്ച് പത്ത് സിനിമയിൽ മാത്രമേ കീർത്തി അഭിനയിച്ചിട്ടുള്ളൂ. അതിൽ എടുത്തു പറയാനുള്ളത് ജൂനിയർ മാൻഡ്രേക്കാണ്. കീർത്തിയുടെ ജീവിതത്തിലെ വലിയൊരു നാഴിക കല്ല് തന്നെയായിരുന്നു ജൂനിയർ മാൻഡ്രേക്ക് എന്ന സിനിമ. അവസാനം ആയി നടി ചെയ്ത സിനിമ എന്ന് പറയുന്നത് ജൂനിയർ മാൻഡ്രേക്ക് ആണ്. അതിന് പിന്നാലെ ഒരു ഒരു സീരിയൽ കൂടി അഭിനയിച്ചിരുന്നു. അത് കീർത്തിയുടെ ഭർത്താവ് രാഹുലിനൊപ്പമായിരുന്നു. അതിന്റെ ചിത്രീകരണ സമയത്താണ് ഇരുവരും പരിചയപ്പെടുന്നത് തന്നെ. എന്നാൽ അന്നൊന്നും, അത് ഒരു പ്രണയം എന്നൊന്നും പറയാനാകില്ല. അതിനുള്ള സമയമൊന്നും കിട്ടിയില്ല.

സിനിമയുടെ ഷൂട്ടിനിടയിൽ സ്വാഭാവികമായും ഒരു ഇഷ്ടം തോന്നി, ആ ഇഷ്ടം എന്നോട് പറഞ്ഞു. സെറ്റിൽ എന്റെ അമ്മയുണ്ടായിരുന്നു അമ്മയോടും പറഞ്ഞു. അമ്മ അച്ഛനോട് സംസാരിക്കാൻ പറഞ്ഞു. അങ്ങനെ അവർ കല്യാണാലോചനയുമായി വീട്ടിൽ വന്നു. പിന്നെ നിശ്ചയം നടന്നും വൈകാതെ കല്യാണവും. എല്ലാം ആറേഴ് മാസങ്ങൾക്കുള്ളിൽ സംഭവിച്ചതാണ്. അതുകൊണ്ട് റൊമാൻസിനുള്ള സ്കോപ്പൊന്നും ഉണ്ടായിരുന്നില്ല എന്നും കീർത്തി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.അഭിനയ ജീവിതത്തിനേക്കാൾ ഏറെ പ്രാധാന്യം കുടുംബ ജീവിതത്തിന് നൽകുന്ന അഭിനേത്രി കൂടിയാണ് കീർത്തി ഗോപിനാഥ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post അടുത്ത ലിപ് ലോക്ക് സീനുമായി ടോവിനോ തോമസ്.നായികയെ തിരഞ്ഞു പ്രേക്ഷകർ .
Next post എന്റെ ഭർത്താവ് വളരെ വിലകൂടിയ ആഭരണങ്ങൾ വാങ്ങിത്തരാറില്ല നൽകുന്നത് അതിലും വിലപിടിച്ച സമ്മാനം