
ഷഫ്‌നയുടെ പിറന്നാൾ അടിപൊളിയാക്കി സജിൻ, സാന്ത്വനത്തിലെ ശിവൻ പൊളിയാണ്
ഷഫ്‌നയുടെ പിറന്നാൾ അടിപൊളിയാക്കി സജിൻ, സാന്ത്വനത്തിലെ ശിവൻ പൊളിയാണ്
ബാലതാരമായി എത്തി പ്രേക്ഷക ഹൃദയങ്ങളെ കിഴടക്കിയ താര സുന്ദരിയാണ് ഷഫ്‌ന നിസ്സാം. ഇപ്പോൾ ബിഗ് സ്‌ക്രീനിൽ സജീവമല്ലെങ്കിലും എക്കാലവും മലയാളികൾക്ക് ഓർത്തിരിക്കുവാൻ ഒരുപിടി നല്ല കഥാപാത്രങ്ങളെ വളരെ ചെറുപ്പത്തിൽ തന്നെ ഷഫ്‌ന ഇതിനോടകം സമ്മാനിച്ചിട്ടുണ്ട്. കഥ പറയുമ്പോൾ എന്ന മമ്മൂട്ടി നായകനായ ചിത്രം അതിനു ഒരു ഉദാഹരണമാണ്. ഇന്ന് മിനി സ്ക്രീൻ അഭിനയ രംഗത്ത് സജീവമായ ഷഫ്‌ന അന്യ ഭാഷ ടെലിവിഷൻ സീരിയലുകളിലും മിന്നി തിളങ്ങുന്ന താരം തന്നെയാണ്
Also read : എന്തൊക്കെ തുറക്കും അടക്കും. എവിടെയൊക്കെ ലോക്ക് ഡൌൺ അറിയേണ്ടതെല്ലാം..
ഇപ്പോൾ മിനി സ്ക്രീൻ അടക്കി വാഴുന്ന നടൻ സജിന്റെ ഭാര്യ കൂടിയാണ് ഷഫ്‌ന, എന്ന പദവി കൂടിയുണ്ട് താരത്തിന്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന മലയാളം ജനപ്രിയ പരമ്പര സ്വാന്തനം സീരിയലിൽ ശിവൻ എന്ന കഥാപാത്രത്തെ യാണ് സജിൻ അവതരിപ്പിക്കുന്നത്. സ്വന്തം പേരിനേക്കാളും അഞ്ജലിയുടെ ശിവേട്ടൻ എന്നാണ് പ്രേക്ഷകരുടെ ഇടയിൽ താരം അറിയപ്പെടുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരാ ദമ്പതികൾ തങ്ങളുടെ വിശേഷങ്ങളും പങ്കു വെക്കാറുണ്ട്. ശിവാജ്ഞലി കപ്പിൾസ്നെ പോലെ ഷഫ്നക്കും സജിനും കൈ നിറയെ ആരാധകരുണ്ട് ഇപ്പോൾ. എന്നാൽ കഴിഞ്ഞ ദിവസം ഷഫ്‌നയുടെ പിറന്നാൾ ദിന ആഘോഷ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത്. രാത്രി 12 മണിക്ക് തന്നെ തന്റെ പങ്കാളിക്ക് ജന്മദിന ആശംസ നേർന്നു കേക്ക് മുറിച്ച ചിത്രങ്ങളാണ് സജിൻ പങ്കു വെച്ചിരിക്കുന്നത്. താരങ്ങൾ ഉൾപ്പെടെ നിരവധി പേർ ആശംസകൾ അർപ്പിച്ചു രംഗത്ത് വന്നിരുന്നു.
സജിനെ ഭർത്താവായി ലഭിച്ച താൻ ഏറെ ഭാഗ്യവതിയാണെന്നാണ് ഷഫ്‌ന തന്നെ പറയുന്നത്. താനത് അന്നും ഇന്നും എന്നും പറയുന്ന കാര്യമാണ്. തന്റെ അള്ളാഹ് തന്ന സമ്മാനമാണ് തന്റെ ഇക്ക എന്നാണ് ഷഫ്‌ന തുറന്നു പറയുന്നത്. നേരത്തെ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഷഫ്‌ന തന്റെ മനസ് തുറന്നത്. ഈ ലോകത്ത് തന്നെ സജിനോളം മനസിലാക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന മറ്റൊരാളില്ലെന്നും ഷഫ്‌ന തന്നെ പറയുന്നു.
സ്വാന്തനം സീരിയലിലെ ശിവനെ പോലെ എപ്പോഴും ദേഷ്യപ്പെടുന്ന വ്യക്തിയേ അല്ല സജിൻ ജീവിതത്തിൽ എന്നാണ് ഷഫ്‌ന പറയുന്നത്. എല്ലാം തുറന്നു പറയുന്ന വ്യക്തിയാണ്. സ്‌ട്രെയിറ്റ് ഫോർവേഡ് ആണെന്നാണ് ഷഫ്‌ന പറയുന്നത്. അതേസമയം ഷോർട്ട് ടെംപേർഡ് ആണെന്നും ഷഫ്‌ന പറയുന്നു. പക്ഷെ സെക്കന്റുകൾക്കുള്ളിൽ തന്നെ പഴയത് പോലെയാകുമെന്നും താരം പറയുന്നു.
തങ്ങളുടേത് ഒരു മിശ്രവിവാഹം ആയിരുന്നു, അതിനാൽ തന്നെ തുടക്കത്തിൽ അൽപ്പം പ്രശ്‌നം ഉണ്ടായിരുന്നുവെന്നാണ് ഷഫ്‌ന പറയുന്നത്. തന്റെ വീട്ടിൽ നിന്നായിരുന്നു പ്രശ്‌നം. എന്നാൽ ഇപ്പോൾ അതൊന്നും ഓർക്കാൻ പോലും ഞങ്ങൾ ആഗ്രഹിക്കുന്നില്ല. കുറച്ച് സമയത്തിനുള്ളിൽ എല്ലാം മാറി. ഇപ്പോൾ എല്ലാവരും ഹാപ്പിയാണെന്നും താരം തുറന്നു പറയുന്നു.
Also read : ആശുപത്രിയിൽ എത്തി യുവാവിനെ കണ്ട് ജീ വനും കൊ ണ്ടോടി നേഴ്സ്‌മാർ, കാരണം