‘മൺകട്ട വീട്ടിൽ നിന്ന് വിജയത്തിന്റെ ആകാശം തൊട്ട നിന്റെ അക്ഷീണ പരിശ്രമങ്ങൾക്ക് അഭിവാദ്യങ്ങൾ’; രഞ്ജിത്തിന് ആശംസകളുമായി ഷാജി കൈലാസ്

Read Time:6 Minute, 56 Second

‘മൺകട്ട വീട്ടിൽ നിന്ന് വിജയത്തിന്റെ ആകാശം തൊട്ട നിന്റെ അക്ഷീണ പരിശ്രമങ്ങൾക്ക് അഭിവാദ്യങ്ങൾ’; രഞ്ജിത്തിന് ആശംസകളുമായി ഷാജി കൈലാസ്

പരിമിത സാഹചര്യങ്ങളെ മറികടന്ന് ഐഐഎമ്മിൽ അസിസ്റ്റന്റ് പ്രഫസർ നിയമനം നേടിയ കാസർകോട് പാണത്തൂർ സ്വദേശി രഞ്ജിത്തിന് അഭിനന്ദനങ്ങളുമായി സംവിധായകൻ ഷാജി കൈലാസ്. അസാധ്യം എന്ന വാക്ക് എന്റെ നിഘണ്ടുവിലില്ല എന്ന് പറഞ്ഞത് അലക്സാണ്ടർ ചക്രവർത്തിയാണ്. ഈ വാചകം ഓർക്കാൻ കാരണം പാണത്തൂരിലെ രഞ്ജിത്താണ് എന്ന് ഷാജി കൈലാസ് ഫെയ്‌സ്ബുക്കിൽ കുറിച്ചു. മലമുകളിൽ നിന്ന് വിജയത്തിന്റെ ആകാശം തൊട്ട നിന്റെ അക്ഷീണ പരിശ്രമങ്ങൾക്ക് അഭിവാദ്യങ്ങൾ എന്നും സംവിധായകൻ പറയുന്നു.

പ്രതികൂലമായ ജീവിതസാഹചര്യങ്ങളോടു പടവെട്ടി, പഠിച്ചുയർന്ന്, റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി നേടിയ കാസർഗോഡ് കാഞ്ഞങ്ങാടുകാരനായ രഞ്ജിത്ത് ആർ പാണത്തൂർ കേളപ്പൻ കയത്തിലെ എ രാമചന്ദ്രന്റെയും പി വി ബേബിയുടെയും മകനാണ്.

തയ്യലിൽ നിന്നും കിട്ടുന്ന തുച്ഛമായ പണംകൊണ്ട് അച്ഛൻ ഞങ്ങളെ പൊട്ടി വളർത്തി. കണ്ണീരിന്റെയും കഷ്ട്ടപാടിന്റെയും നാളുകളെ കുറിച്ച് ഓർക്കുന്നത് എന്നും ഉണരാനുള്ള ഊർജമാണ്. ഇപ്പോൾ ഐ ഐ എം ൽ അസിസ്റ്റന്റ് പ്രൊഫെസ്സറായി ജോലി കിട്ടി. മൺകട്ട വീട്ടിൽ നിന്നും റാഞ്ചിയിലെ ഐ ഐ എം ലേക്കുള്ള ദൂരത്തിനു പിന്നിൽ ഒരു കുടുംബത്തിന്റെ നെടുവീർപ്പുണ്ട്.

പാണത്തൂർ ഗവ. യു പി സ്കൂളിൽ പ്രാഥമിക പഠനം. കാസർകോട് മോഡൽ റെസിഡൻസി സ്കൂളിൽ തുടർ പഠനം. ബളാൽ ഗവ. സ്കൂളിൽ കോമേഴ്‌സ് ഹയർ സെക്കണ്ടറിയും. ആദ്യം കിട്ടിയ ജോലി പാണത്തൂർ ടെലിഫോൺ എക്സ്ചേഞ്ചിൽ രാത്രികാല സെക്യൂരിറ്റിയുടെ താത്കാലികക്കാരന്റേത്. ജോലി ചെയ്തു കൊണ്ടുതന്നെ ബിരുദത്തിനു ചേർന്നു. രാജപുരം സെന്റ് പയസ് ടെൻത് കോളേജിൽ നിന്ന് കൊമേഴ്‌സ് ബിരുദം സ്വന്തമാക്കി. കേന്ദ്ര സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദന്തര ബിരുദം. പിന്നെ സാമ്പത്തിക ശാസ്ത്രത്തിൽ പി എച് ഡി ചെന്നൈ ഐ ഐ ടി യിൽ നിന്ന് …

ഷാജി കൈലാസിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

മലമുകളിലെ മാണിക്യം
അസാധ്യം എന്ന വാക്ക് എന്റെ നിഘണ്ടുവിലില്ല എന്ന് പറഞ്ഞത് അലക്സാണ്ടർ ചക്രവർത്തിയാണ്. ഈ വാചകം ഇന്നോർക്കാൻ കാരണം പാണത്തൂരിലെ രഞ്ജിത്താണ്. പ്രതിസന്ധികളിൽ തളർന്നുപോകാതെ അതൊരവസരമായി മാറ്റി വിജയിച്ചവനാണ് രഞ്ജിത്ത്. റാഞ്ചിയിൽ IIMൽ ധനതത്വശാസ്ത്ര അധ്യാപകനായി നിയമിതനാവുന്ന രഞ്ജിത്തിന്റെ ജീവിതം ഏതൊരാൾക്കും പ്രചോദനവും പ്രേരണയുമാണ്.

 

സാഹചര്യങ്ങളെ പഴിച്ച് വെല്ലുവിളികളെ അഭിമുഖീകരിക്കാതെ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുന്നവർക്ക് രഞ്ജിത് ഒരു പാഠപുസ്തകവും മാർഗദർശിയുമാകുന്നു. സാമൂഹികവും സാമ്പത്തികവുമായ ചുറ്റുപാടുകളോട് പടപൊരുതിയാണ് രഞ്ജിത്ത് അഭിമാനാർഹമായ ഈ നേട്ടം കരസ്ഥമാക്കിയത്. ഹയർ സെക്കൻഡറിക്ക് തരക്കേടില്ലാത്ത മാർക്കുണ്ടായിരുന്ന രഞ്ജിത്തിന് ചുറ്റുപാടുകളുടെ സമ്മർദ്ദം മൂലം പഠനം നിർത്തേണ്ട അവസ്ഥ ഉണ്ടായതാണ്.

 

എന്നാൽ പാണത്തൂർ ടെലിഫോൺ എക്സ്ചേഞ്ചിലെ രാത്രികാല സെക്യൂരിറ്റി ജോലിയിൽ നിന്നും കിട്ടിയ പണം കൊണ്ട് രഞ്ജിത്ത് പഠിച്ചു. സെന്റ് പോൾസ് കോളേജിലും സെൻട്രൽ യൂണിവേഴ്‌സിറ്റിയിലും പഠനം പൂർത്തിയാക്കിയ രഞ്ജിത്ത് IIT മദ്രാസിൽ നിന്നുമാണ് Ph.D എടുത്തത്. ഇടക്ക് വെച്ച് Ph.D പഠനം മുടങ്ങിപ്പോവുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ രഞ്ജിത്തിന്റെ ഗൈഡിന്റെ ഇടപെടൽ ഈ അവസരത്തിൽ സഹായകമായി. ചെറിയ വീടും ചെറിയ ജീവിത സാഹചര്യങ്ങളും രഞ്ജിത്തിന്റെ വലിയ സ്വപ്നങ്ങളുടെ പൂർത്തീകരണത്തിന് തടസ്സമായില്ല.

രഞ്ജിത്ത് Ph.D എടുത്തത് ഇന്ത്യയിലെ വ്യവസായ രംഗത്തെ വിദേശ നിക്ഷേപ വരവിന്റെ ഭൂമിശാസ്ത്രപരമായവിതരണം എന്ന വിഷയത്തിലാണ്. ഇന്ത്യയിലെ മികച്ച ധനകാര്യ സ്ഥാപനമായ IIM റാഞ്ചിയിലെ പുതിയ വിദ്യാർത്ഥികൾക്ക് മുന്നിൽ സ്വന്തം ജീവിതവിജയത്തിന്റെ ആത്മബലത്തിൽ രഞ്ജിത്ത് പാഠങ്ങൾ പഠിപ്പിക്കും. രഞ്ജിത്ത്.. നീ എല്ലാ മലയാളികളുടെയും അഭിമാനമായി മാറിയിരിക്കുന്നു.

മലമുകളിൽ നിന്ന് വിജയത്തിന്റെ ആകാശം തൊട്ട നിന്റെ അക്ഷീണ പരിശ്രമങ്ങൾക്ക് മുൻപിൽ ഞങ്ങൾ വിനീതരായി അഭിവാദ്യമർപ്പിക്കുന്നു. നീ വിജയത്തിന്റെ മന്ത്രവും ആവേശവുമാണ്. ജീവിതത്തിൽ പതറിപ്പോകുന്ന ഏതൊരാൾക്കും നിന്റെ ജീവിതം ഒരു പ്രചോദനമാണ്. വിജയങ്ങളുടെ വലിയ ലോകങ്ങൾ നിന്നെ തലകുനിച്ച് ആദരവോടെ സ്വീകരിക്കട്ടെ. ഉത്തമനായ ഒരു അധ്യാപക ശ്രേഷ്ഠനായി നീ തീരട്ടെ. നിനക്ക് എല്ലാവിധ ആശംസകളും അനുഗ്രഹങ്ങളും.യയിൽ വൈറലായി മാറിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

Previous post അണിനൊരുങ്ങി സുന്ദരിയായി കല്യാണത്തിനു വധുവും വെറും ട്രൗസറും ധരിച്ച് വരനും, വൈറൽ ആയി മാറിയ ഒരു കല്യാണം
Next post വൈറലായി മാറിയ ഗായിക ശ്രേയാ ഘോഷലിൻറെ ബേബി ഷവർ ചിത്രങ്ങൾ പങ്ക് വെച്ച് പ്രിയ ഗായിക