അമ്മയെ പറ്റി ചോദിക്കുന്ന പിഞ്ചുമക്കളോട് ഉത്തരമില്ലാതെ വിതുമ്പി ജിജോഷ്.. വിങ്ങിപ്പൊട്ടി വീട്ടുകാർ

Read Time:4 Minute, 39 Second

അമ്മയെ പറ്റി ചോദിക്കുന്ന പിഞ്ചുമക്കളോട് ഉത്തരമില്ലാതെ വിതുമ്പി ജിജോഷ്.. വിങ്ങിപ്പൊട്ടി വീട്ടുകാർ

സൗദിയിലെ നജ്റാനിലിൽ വാഹനാപകടത്തിൽ ജീവൻ നഷ്ട്ടമായ രണ്ടു മലയാളി നേഴ്സ്മാരുടെ വാർത്തയാണ് മലയാളികളെ ഏറെ ദുഃഖത്തിൽ ആഴ്ത്തുന്നത്. കോട്ടയം സ്വദേശി ഷിൻസി ഫിലിപ്പ് (28), തിരുവനന്തപുരം സ്വദേശി അശ്വതി വിജയൻ (31) എന്നിവർക്കാണ് റോഡിൽ ജീവൻ പൊലിഞ്ഞത്. നജ്റാൻ കിങ് ഖാലിദ് ആശുപത്രിയിൽ ജോലി ചെയ്തു വരുകയായിരുന്നു ഇരുവരും.

വിവാഹം കഴിഞ്ഞു നാലു മാസം മാത്രം ആയ ഷിൻസി രണ്ടാഴ്ച ഭർത്താവിന് ഒപ്പം ജീവിച്ച ശേഷമാണ് സൗദിയിലേക്ക് എത്തിയത്. സൗദിയിലെ ജോലി രാജി വെച്ച് ബഹറിനിൽ നേഴ്സ് ആയി ജോലി ചെയ്യുന്ന ഭർത്താവിന്റെ അടുത്തേക്ക് പോകുവാൻ ഇരിക്കുകയാണ് ഷിൻസിയെ മ ര ണം തട്ടിയെടുത്തത്.

എന്നാൽ അശ്വതിയുടെ കുടുംബത്തിന്റെ ദുഃഖാവസ്ഥയാണ് ഇപ്പോൾ പുറത്തു വരുന്നത്. അവണ്ണംകുഴി താന്നിമൂട് ഹരേരാമ വീട്ടിൽ അശ്വതി വിജയൻ ഏറ്റവും ഒടുവിൽ വീട്ടിലേക്കു വിളിച്ചത് മ രി ക്കുന്നതിന് ഒരു മണിക്കൂർ മുൻപാണ്. ഭർത്താവ് ജിജോഷ് മിത്രയുടെ ഫോണിലേക്കു ആയിരുന്നു അവസാനത്തെ വിളി. ഡ്യൂട്ടി കഴിഞ്ഞു വന്നെന്നും സാധനങ്ങൾ വാങ്ങുവാൻ പോക്ക് ആണെന്നും അറിയിച്ചു. പിന്നീട് എത്തിയത് ആകട്ടെ മ ര ണ വാർത്തയും.

നെട്ടയം സ്വദേശി ആയ വിജയന്റെയും ജലജയുടെയും മകളാണ് അശ്വതി വിജയൻ. അരുൺ വിജയൻ സഹോദരനാണ്. അശ്വതിയുടെ ഭർത്താവ് ജിജോഷ് മിത്ര താന്നിമൂട്ടിൽ ബേക്കറി നടത്തുകയാണ്. രണ്ടു മക്കളുടെ ‘അമ്മ കൂടിയാണ് അശ്വതി. മക്കൾ അച്ഛനൊപ്പം നാട്ടിലാണ് താമസിക്കുന്നത്. അമ്മക്ക് അപകടം പാട്ടി എന്ന് മാത്രമാണ് മക്കളായ ആറു വയസ്സുകാരി ദീക്ഷയോടും നാലു വയസുകാരൻ ദയാലിനോടും പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ മൂന്നു വർഷമായി അശ്വതി സൗദിയിൽ ജോലി ചെയ്‌യുകയാണ്. ഏറ്റവും ഒടുവിൽ അവധിക്കു നാട്ടിൽ വന്നു മടങ്ങിയിട്ടു ഇന്നലെ മൂന്നു മാസം കഴിഞ്ഞു. അമ്മയെ ഒരുപാടു മിസ് ചെയ്യുന്ന മക്കൾ, ‘അമ്മ അടുത്ത അവധിക്കു നാട്ടിൽ വരുന്നത് കാത്തിരിക്കുക ആയിരുന്നു. അവരോടു ഇ സങ്കട വാർത്ത എങ്ങനെ പറഞ്ഞു മനസിലാക്കാനം എന്ന് അറിയാതെ വിതുമ്പുകയാണ് ജിജോഷ്. നാളെ വൈകിട്ടോടെ അശ്വതിയുടെ മൃ ത ദേഹം നാട്ടിൽ എത്തിക്കുവാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നതായി ജിജോഷ് പറയുന്നു.

സൗദി അറബിയയിലെ നജ്റാനിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളി നഴ്സുമാർ മ രി ച്ചു. അ പകട സമയത്തു വാഹനത്തിൽ ഉണ്ടായിരുന്ന മറ്റു മൂന്നു മലയാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. കോട്ടയം സ്വദേശി ഷിൻസി ഫിലിപ്പ് (28), തിരുവനന്തപുരം സ്വദേശി അശ്വതി വിജയൻ (31) എന്നിവരാണ് മ രി ച്ചത്. സൗദി അറേബ്യയിലെ തെക്കൻ അതിർത്തി പട്ടണമായ നജ്റാനിൽ (Najran) വച്ചാണ് അ പ കടം നടന്നത് .

വാഹനത്തിലുണ്ടായ മറ്റു മൂന്ന് പേർക്ക് പരിക്കേറ്റു. സ്നേഹ, റിൻസി, ഡ്രൈവർ അജിത് എന്നിവർക്കാണ് പരിക്കേറ്റത്. വാഹനത്തിൽ ഉണ്ടായിരുന്ന എല്ലാവരും മലയാളികൾ തന്നെയാണ്. ഇവർ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം വന്നു ഇടിച്ചാണ് അപകടം ഉണ്ടായതു എന്നാണ് ലഭിക്കുന്ന സൂചനകൾ. നജ്റാൻ കിങ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരാണ് അ പ കടത്തിൽപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഞങ്ങളുടെ പുലിക്കുട്ടിക്കു പിറന്നാൾ ആശംസിച്ച് മഞ്ജുവും ഗീതുവും സംയുക്തയും
Next post ലിന്റയെ തനിച്ചാക്കി ഒരു മാസത്തെ ദാമ്പത്യജീവിതത്തിന് ശേഷം എൽസ്റ്റൽ യാത്രയായി; നെഞ്ചുപൊട്ടും കുറിപ്പ്