ഓർക്കുന്നുണ്ടോ? അമ്മയുടെ മടിയിൽ താരാട്ട് പാട്ട് കേട്ട് തലചായ്ച്ച് ഉറങ്ങിയ സുന്ദരമായ രാത്രികൾ? താരാട്ടു പാട്ടായി ‘ആലോലം’

Read Time:3 Minute, 57 Second

ഓർക്കുന്നുണ്ടോ? അമ്മയുടെ മടിയിൽ താരാട്ട് പാട്ട് കേട്ട് തലചായ്ച്ച് ഉറങ്ങിയ സുന്ദരമായ രാത്രികൾ? താരാട്ടു പാട്ടായി ‘ആലോലം’

നല്ല കിനാവുകണ്ട് കുഞ്ഞുവാവ ചാഞ്ഞുറങ്ങാൻ അമ്മമാർ താരാട്ട് പാടാറുണ്ട്. ലോകത്തുള്ള ഏറ്റവും സുന്ദരമായ സംഗീതങ്ങളിലൊന്നും അതുതന്നെ എന്നതിൽ ആർക്കും തർക്കം ഉണ്ടാകില്ല. അമ്മയുടെ വാത്സല്യമാണ് ഓരോ താരാട്ടു പാട്ടുകൾക്ക് ഉള്ളത് . ആ വാത്സല്യത്തിന്റെ മടിയിൽ തലചായ്ച്ച് താരാട്ടു കേട്ട് രാത്രികൾ കടന്നു വന്നവരായിരിക്കും നമ്മളിൽ പലരും തന്നെ . സ്വപ്നങ്ങൾ ചിറകു വിരിച്ചെത്തിയ ആ പഴയ ഓർമകളിലേക്ക് വീണ്ടും കൊണ്ടുപോകുകയാണ് ആലോലം എന്ന താരാട്ടു പാട്ട്.

 

 

പ്രശസ്ത പിന്നണി ഗായകനും, ജനപ്രിയ റിയാലിറ്റി ഷോ ഐഡിയ സ്റ്റാർ സിങ്ങർ വിജേതാവും, കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച സിനിമ പിന്നണി ഗായകനുള്ള സംസഥാന സർക്കാരിന്റെ അവാർഡിന് ഉടമയുമായ പ്രിയ ഗായകൻ നജീം അർഷാദിന്റെ സ്വര മാധുര്യവും, ഒട്ടേറെ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ള, പിയാനോ വാദകനും, ഇന്ത്യൻ നേവിയിലെ പിയാനോസ്റ്റും ആയിരുന്ന സന്തോഷ് നമ്പ്യാരിന്റെ ഈണവും, ഗാനരചയിതാവുമായ സുരേഷ് രാമന്തളിയുടെ രചനയും ഒരുമിക്കുകയാണ്, ഇ മനോഹരമായ താരാട്ട് പാട്ടിന്റെ പുറകിൽ.

ഗാന രചയിതാവിന്റെ വാക്കുകളിൽ – അന്ന്
എന്നെ ഉറക്കാൻ അമ്മ പാടി തന്ന സ്നേഹ രാഗമാണ് ആലോലം. നിലാവിന്റെ ഈണം പോലെ, നക്ഷത്രങ്ങളുടെ സംഗീതം പോലെ എന്നിൽ നിന്നും നിന്നിലേക്ക് നീളുന്ന സ്നേഹ പ്രവാഹമാണ് ആലോലം. ആട്ടു തൊട്ടിലിൽ ഞാൻ കണ്ടുറങ്ങിയ കനവുകളുടെ ആത്മ രാഗമാണ് ആലോലം. എന്റെ കൗതുകങ്ങളിൽ. നിന്റെ പുഞ്ചിരിയിൽ എല്ലാം മറക്കുന്ന ജീവതാളമാണ് ആലോലം.

ഇന്നാകട്ടെ
ശൈശവത്തിന്റെ തീരങ്ങളിലേക്ക് മനസ്സ് കൊണ്ടൊരു മടക്ക യാത്രയാണ് എനിക്ക് ആലോലം. അമ്മയുടെ മിഴി കളിൽ നോക്കി പുഞ്ചിരി തൂകി ഉറങ്ങുന്ന എന്റെ കുഞ്ഞിന്റെ കനവുകളാണ് ആലോലം. എന്റെ വിരലുകളിൽ തൂങ്ങി പിച്ച വെച്ച് നടക്കുന്ന നിന്റെ നീല കണ്ണുകളിലെ കൗതുകമാണ് ആലോലം. അമ്മയുടെ മാറിൽ നീയറിയുന്ന സുരക്ഷിതമാണ് ആലോലം. നീലാകാശത്തിലെ മേഘതൂവൽ പോലെ നീല വാനത്തിൽ നീന്തുന്ന ഗന്ധർവൻ പാടുന്ന മേഘ രാഗമാണ് ആലോലം.. അമ്മയുടെ താരാട്ട് പാട്ട് .

ഇന്നലെ ( 30 ഏപ്രിൽ 2021 ) CHOICE MEDIA യൂട്യൂബ് ചാനലിൽ ഇ ഗാനം പുറത്തിറങ്ങിയത്. ഇതിനോടകം നിരവധി പേരാണ് ഇ ഗാനം കണ്ടത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുകയാണ് മനോഹരമായ ഇ താരാട്ട് പാട്ട്.

LYRICS ( SUREESH RAMANTHALI ) SINGER ( NAJEEM ARSHAD )  MUSIC DIRECTOR ( SANTHOSH NAMBIAR {COMPOSED , ARRANGED, KEY PROGRAMMING AND MIX AND MASTER }  FLUTE ( SAM ) COORDINATOR ( NIJO J. PAROOKARAN ) STUDIO VOX ANJALA VOX, K7 STUDIO KOCHI , VIDEO ( DAS K MOHANAN ) Production ( VOX ANJALA STUDIO, HORSHAM UK )

വീഡിയോ താഴെ

Leave a Reply

Your email address will not be published. Required fields are marked *

Previous post സുഹൃത്തിന് ഓക്‌സിജൻ എത്തിക്കാൻ ഇരുപത്തിനാല് മണികൂർ കൊണ്ട് 1300കിലോമീറ്റർ താണ്ടിയ യുവാവ്
Next post ഇദ്ദേഹത്തെയാണ് ശരിക്കും നടൻ എന്ന് വിളിക്കേണ്ടത്; ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് പകരം കോ വിഡ് കാലത്ത് ആംബുലൻസ് ഡ്രൈവർ ആയി സേവനം ചെയ്യുന്ന യുവതാരം!