84 വയസ്സുള്ള പൊന്നു മാമ്മി മുത്തശ്ശിയുടെ സ്പെഷ്യൽ കടു മാങ്ങാ അച്ചാർ, നാട്ടുകാർക്ക് പ്രിയപ്പെട്ടത്

Read Time:4 Minute, 38 Second

84 വയസ്സുള്ള പൊന്നു മാമ്മി മുത്തശ്ശിയുടെ സ്പെഷ്യൽ കടു മാങ്ങാ അച്ചാർ, നാട്ടുകാർക്ക് പ്രിയപ്പെട്ടത്

പാലക്കാട് ജില്ലയിലെ പുതു കല്പാത്തിയിൽ അഗ്രഹാരത്തിൽ അമേലു അമ്മാൾ. 84 വയസ്സ് പ്രായമുണ്ട് മുത്തശ്ശിക്ക്. ഇ പ്രായത്തിലും വളരെ ചുറുചുറുക്കോടും പ്രസരിപ്പോടും അച്ചാറുണ്ടാക്കുകയാണ്. നിരവധി ആളുകളാണ് മുത്തശ്ശിയുടെ സ്വാദിഷ്ടമായ അച്ചാർ തേടി ദിനംപ്രതി വരുന്നത്. 84 വയസ്സുള്ള മുത്തശ്ശി സ്ഥിരമായി ഉണ്ടാക്കുന്ന അച്ചാറുകൾ കടുമാങ്ങ അച്ചാറും, മുറി മാങ്ങാ അച്ചാറും, അട മാങ്ങാ അച്ചാർ(മാങ്ങാ ചെത്തി വെയിലത്ത് ഉണക്കി എടുത്തത്), പിന്നെ അത്യാവശ്യം ചെറു നാരങ്ങാ അച്ചാറും.

സമയ കുറവുമൂലം ചെറു നാരങ്ങാ അച്ചാർ ഉണ്ടാക്കുന്നത് കുറവാണ്. സദ്യകൾക്ക് വേണ്ടിയാണ് ചെറു നാരങ്ങാ അച്ചാർ കൂടുതലും ഉണ്ടാക്കുന്നത്. ചെറു നാരങ്ങാ അച്ചാർ ഉണ്ടാക്കിയാലും പോരാ, അതെടുത്തു കൊടുക്കുന്നതും ഒരു പണി തന്നെയാണ്. വിതരണം ചെയ്യുന്നതിനായി പാക്ക് ചെയ്യുക ഇതൊക്കെ ബുദ്ധിമുട്ടേറിയ ജോലിയാണ് അതുകൊണ്ട് ചെറു നാരങ്ങാ അച്ചാർ നിർമ്മാണം വളരെ കുറവാണ്.

അവക്കായ്‌ മാങ്ങാ അച്ചാർ വളരെ സ്വാദിഷ്ട്ടമാണെന്നു മുത്തശ്ശി തന്നെ പറയുന്നു. വലിയ മൂവാണ്ടൻ മാങ്ങാ മുറിച്ചു ഉണ്ടാക്കുന്നതാണ് അവക്കായ്‌ മാങ്ങാ അച്ചാർ, ഇതിനായി ആറിനൊന്നു എണ്ണയും, ആറിനൊന്നു മുളക് പൊടിയും, ആറിനൊന്നു ഉപ്പും ചേർത്ത് ബോട്ടിലിലാക്കി അടച്ചു കുറഞ്ഞത് പത്തു ദിവസം വെയിലത്ത് വച്ച് ഉണ്ടാക്കുന്ന സ്വാദിഷ്ടമായ അച്ചാറാണ് അവക്കായ്‌ അച്ചാർ.

20 വയസ്സ് മുതൽ അച്ചാർ ഉണ്ടാക്കുന്ന ആളാണ് പൊന്നു മാമ്മി മുത്തശ്ശി. ഏകദേശം 60 വർഷമായി മുത്തശ്ശി ഇ അച്ചാർ ഉണ്ടാക്കാൻ ആരംഭിച്ചിട്ട്. ആരംഭകാലത്തു വിൽപ്പനക്ക് വേണ്ടി അല്ലായിരുന്നു അച്ചാർ നിർമ്മാണം, വീട്ടാവശ്യത്തിനും അത്യാവശ്യം ചില ബന്ധുക്കൾക്ക് വേണ്ടി മാത്രമായിരുന്നു. അന്നൊക്കെ മാങ്ങാ നമ്മുടെ സ്വന്തം ഭൂമിയിൽ നിന്ന് കിട്ടുമായിരുന്നു. പിന്നെ താമസം വേറെ സ്ഥലത്തേക്ക് മാറേണ്ടി വന്നപ്പോൾ മാങ്ങയുടെ ലഭ്യത ഇല്ലാതെ ആയി.

പിന്നീട് മാങ്ങാ വാങ്ങി അച്ചാർ ഉണ്ടാക്കലായി. പാലക്കാട്ക്കാർക്ക് ഏറെ പ്രിയമാണ് കടുമാങ്ങ അച്ചാർ. പണ്ടൊക്കെ ഇത്തരം അച്ചാറുകൾ എല്ലാവരും വീടുകളിൽ തന്നെ ഉണ്ടാക്കുമായിരുന്നു. എന്നാൽ ഇപ്പോൾ ആരും തന്നെ അച്ചാർ ഉണ്ടാക്കാനായി മെനക്കെടാറില്ല. പക്ഷെ മുത്തശ്ശിയുടെ അച്ചാർ തേടി നിരവധി ആളുകളാണ് പലയിടങ്ങളിൽ നിന്നും വരുന്നത്.

പാലക്കാട് കൽപ്പാത്തി അഗ്രഹാരത്തിൽ മുത്തശ്ശി വന്നിട്ട് ഏകദേശം 30 വർഷത്തോളമായി. അമ്മാളുവിന്റെ ഭർത്താവ് സ്വാമി വിടവാങ്ങിയിട്ടു പത്തു വർഷക്കാലമായി, എന്നിരുന്നാലും സുഖ സന്തോഷങ്ങളോടെ അമ്മാളു ജീവിച്ചു പോരുന്നു. ബന്ധു മിത്രങ്ങളെ സന്ദർശിക്കുവാൻ മുത്തശ്ശി ചിലപ്പോളൊക്കെ മദ്രാസിലേക്കും ബോംബയിലേക്കൊക്കെ പോകുമായിരുന്നു. മുത്തശ്ശിക്ക് മിനി സ്ക്രീനിലെ സീരിയലുകൾ എല്ലാം വളരെ ഇഷ്ട്ടമാണ് മുടങ്ങാതെ മിക്ക സീരിയലുകൾ കാണുവാനും സമയം കണ്ടെത്തും, ഇതാണ് മുത്തശ്ശിയുടെ പ്രധാന വിനോദം.

Leave a Reply

Your email address will not be published. Required fields are marked *

Previous post നടൻ വിവേകിന്റെ വിയോഗത്തിൽ കണ്ണീരോടെ നടൻ വടിവേലു പറഞ്ഞത്
Next post ഏറെ വൈറൽ ആയ അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരന്റെയും സൂസനും വിശേഷങ്ങൾ …