അണിനൊരുങ്ങി സുന്ദരിയായി കല്യാണത്തിനു വധുവും വെറും ട്രൗസറും ധരിച്ച് വരനും, വൈറൽ ആയി മാറിയ ഒരു കല്യാണം

Read Time:4 Minute, 10 Second

അണിനൊരുങ്ങി സുന്ദരിയായി കല്യാണത്തിനു വധുവും വെറും ട്രൗസറും ധരിച്ച് വരനും, വൈറൽ ആയി മാറിയ ഒരു കല്യാണം

ഏവരുടെയും ജീവിതത്തിലെ ആഗ്രഹങ്ങളിൽ ഒന്ന് തന്നെയാണ്, അവരുടെ വിവാഹ ദിനത്തിൽ ഏറ്റവും സുന്ദരനോ സുന്ദരിയോ ആയി കാണാൻ ആഗ്രഹിക്കുന്നത്. എല്ലാത്തിനുമുപരി, വിവാഹം എന്നുള്ളത് ഒരാളുടെ ജീവിതത്തിലെ ഏറ്റവും ധന്യമായ ഒരു ദിനം കൂടിയാണ് , കല്യാണ ചെറുക്കനും പെണ്ണും അവരുടെ വിവാഹ വസ്ത്രവും വസ്ത്രധാരണം അതി മനോഹരം ആക്കുവാൻ പരമാവധി പണം ചെലവാക്കാറുണ്ട്.

മറ്റുള്ളവരുടെ വിവാഹത്തെക്കാളും ഏറെ മികച്ചതാക്കാൻ ഇപ്പോഴത്തെ പുതു തലമുറ എല്ലാ വഴികളിലൂടെയും പോകുന്നത് നമുക്ക് ദിനം പ്രതി കാണാൻ കഴിയുന്നതാണ് . വധു വരന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളും കുടുംബക്കാരും അവരുടെ ചുറ്റും കൂടി കല്യാണം ആഘോഷമാക്കാൻ ശ്രമിക്കാറുണ്ട്. വിവാഹ ദിനത്തിലെ വധുവിന്റേയും വരന്റെയും കുടുംബക്കാർ വരെ വസ്ത്രധാരണം ഏറ്റവും മികച്ചതാക്കാൻ ഇന്നത്തെ കാലത്തു ശ്രദ്ധിക്കുന്നു.

എന്നാൽ നിങ്ങൾ എവിടയെങ്കിലും കല്യാണ ചെറുക്കൻ ഉടുപ്പ് പോലും ധരിക്കാതെ വെറും ഷോർട്ട്സിൽ? ഇപ്പോൾ അങ്ങനെ ഒരു വിവാഹം സമൂഹ മാധ്യമങ്ങൾ വഴി വൈറലായി മാറുന്നത് ഇന്തോനേഷ്യയിൽ ആണ് ഈ വൈറലായ വിവാഹം നടന്നത്. വധു അണിഞ്ഞൊരുങ്ങി വളരെ സുന്ദരിയായി വന്നപ്പോൾ വരൻ നിസ്സാരമായി ഒരു ജോടി ഷോർട്ട്സ് അല്ലാതെ മറ്റൊന്നും ധരിക്കാതെയാണ് വധുവിന്റെ അടുത്ത് ഇരിക്കുന്നത്, പരമ്പരാഗത ജാവനീസ് കല്യാണവസ്ത്രം ആണ് വധു ധരിച്ചിരുന്നത് , വരൻ ഒരു കൈയിൽ പ്ലാസ്റ്ററും ദേഹത്തു മുഴുവനും മുറിവുകളുമായിട്ടാണ് കാണപ്പെടുന്നത് അതോടെ കല്യാണ പയ്യന് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് അറിയാൻ ആകാംഷയിൽ ആകുക ആയിരുന്നു.


വിവാഹത്തിന് നാല് ദിവസം മുമ്പ് വരൻ മോട്ടോർ സൈക്കിളിൽ നിന്ന് വീണു അപകടം ഉണ്ടായി. അ വീഴ്ചയിൽ വരന് ചെറിയ പരിക്കേൽക്കുകയായിരുന്നു. വധു എലിൻഡ ദ്വി ക്രിസ്റ്റ്യാനി ഇന്തോനേഷ്യൻ മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ , “എന്റെ ഭർത്താവ് സുപ്രാപ്റ്റോ ബൈക്കിൽ പെട്രോൾ വാങ്ങാൻ പോകുമ്പോൾ ഒരു അപകടത്തിൽ പെടുകയായിരുന്നു . അപകടത്തിൽ അദ്ദേഹത്തിന്റെ ബോധം പെട്ടെന്ന് നഷ്ടപ്പെടുകയായിരുന്നു , തുടർന്ന് മോട്ടോർ സൈക്കിളിൽ നിന്ന് വീഴുകയും. വീഴ്ചയിൽ തോളിൽ പരിക്ക് പറ്റുകയായിരുന്നു തോളിൽ ശസ്ത്രക്രീയ ചെയ്‌തത്‌ കാരണമാണ് കല്യാണ വസ്ത്രം ധരിക്കാൻ കഴിയാത്തത് ” എന്ന് വധു പറയുകയായിരുന്നു .

വരന് നേരെ നിരവധി അഭിപ്രായങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത് ഒരാൾ പരിഹസിച്ചു കൊണ്ട് എഴുതിയത് “ഇത് ഒരു അപകടമാണെങ്കിലും എന്തുകൊണ്ടാണ് നിങ്ങൾ ശരിയായ വസ്ത്രം ധരിക്കാത്തത് ” പരിക്കേറ്റെങ്കിലും വിവാഹത്തിൽ പങ്കെടുത്തതിന് പലരും അദ്ദേഹത്തെ പ്രശംസിച്ചു. ഇപ്പോൾ ഈ വിവാഹം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

Previous post തങ്ങൾ 2012 മുതൽ വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങി, വിവാഹ മോചനം കിട്ടുമ്പോൾ കിട്ടിയാൽ മതി, അത്ര അത്യാവശ്യം ഒന്നുമില്ലല്ലോ എന്ന് നടി അഞ്ജലി നായർ
Next post ‘മൺകട്ട വീട്ടിൽ നിന്ന് വിജയത്തിന്റെ ആകാശം തൊട്ട നിന്റെ അക്ഷീണ പരിശ്രമങ്ങൾക്ക് അഭിവാദ്യങ്ങൾ’; രഞ്ജിത്തിന് ആശംസകളുമായി ഷാജി കൈലാസ്